മുസ്ലിംലീഗിന് അഞ്ചാംമന്ത്രിസ്ഥാനം നല്‍കിയ വിഷയത്തില്‍ പാളിച്ച പറ്റിയെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഈ കാര്യത്തില്‍ തനിക്കും മുഖ്യമന്ത്രിക്കും തുല്യപങ്കാളിത്തമാണുള്ളതെന്നും കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിനുശേഷം ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഞ്ചാംമന്ത്രിസ്ഥാനം നല്‍കിയതിന് എതിര്‍പ്പുള്ള നിരവധിപേര്‍ ഉണ്ട്. ഇത് യുഡിഎഫിന് അനുഭവപാഠമാകണം. കെപിസിസി യോഗത്തില്‍നിന്ന് കെ മുരളീധരന്‍ ഇറങ്ങിപ്പോയതിനെപ്പറ്റി തനിക്കറിവില്ല. ചിലര്‍ യോഗത്തില്‍നിന്ന് നേരത്തെ പോയെന്നിരിക്കും. അതിനെ വലിയ സംഭവമായി കാണേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി വിഎസ്ഡിപിക്ക് പുതിയ വാഗ്ദാനമൊന്നും നല്‍കിയിട്ടില്ല. നാടാര്‍സമുദായത്തിന് മന്ത്രിസ്ഥാനം നല്‍കാമെന്നും പറഞ്ഞിട്ടില്ല. സര്‍ക്കാര്‍ നേരത്തെ നല്‍കിയ ചില ഉറപ്പുകള്‍ പാലിക്കണമെന്ന ആവശ്യമാണ് താനുമായുള്ള ചര്‍ച്ചയില്‍ വിഎസ്ഡിപി നേതാക്കള്‍ ഉന്നയിച്ചത്. അതിനോട് യോജിപ്പാണെന്ന് പറഞ്ഞതായും ചെന്നിത്തല അറിയിച്ചു.
കേരള കോണ്‍ഗ്രസ് ബി- കോണ്‍ഗ്രസ് ചര്‍ച്ച അലസി
കേരള കോണ്‍ഗ്രസ് ബിയുമായി കെപിസിസി നേതൃത്വം നടത്തിയ ചര്‍ച്ച അലസി. ചര്‍ച്ചയില്‍ ആര്‍ ബാലകൃഷ്ണപിള്ള വിട്ടുനിന്നു. ഗണേശ്കുമാറിനെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കിയേ മതിയാകുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കേരള കോണ്‍ഗ്രസ് ബി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍നായര്‍ വ്യക്തമാക്കി. കെപിസിസി ആസ്ഥാനത്ത് ബുധനാഴ്ച രാത്രി നടന്ന ചര്‍ച്ച രണ്ടുമണിക്കൂര്‍ നീണ്ടു. ഇടയ്ക്ക് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പിള്ളയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മന്ത്രിയെ മാറ്റണമെന്ന നിലപാടില്‍ പിള്ള ഉറച്ചുനിന്നു.
മന്ത്രിയെ പിന്‍വലിച്ചതായുള്ള പാര്‍ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ കത്ത് ജനറല്‍ സെക്രട്ടറി കെ വേണുഗോപാലന്‍നായര്‍ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും നല്‍കി. നേരിട്ട് വാങ്ങാത്തതിനാല്‍ ഇരുവരുടെയും മേശപ്പുറത്ത് കത്തുവച്ചിട്ട് വേണുഗോപാലന്‍നായര്‍ മടങ്ങി. മന്ത്രിയില്‍ തങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും അതുകൊണ്ട് മന്ത്രിസ്ഥാനത്തു നിന്ന് പിന്‍വലിക്കുകയാണെന്നും കത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുമായി ദിവസങ്ങള്‍ക്കു മുമ്പ് നടത്തിയ ചര്‍ച്ചയിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ ഗണേശ്കുമാര്‍ തയ്യാറാകാത്തതിനാലാണ് ഇത്.
ആര്യാടന് മന്ത്രിസ്ഥാനം ലഭിച്ചത് മുസ്ലിമായതിനാല്‍: ഷാനവാസ്
കോഴിക്കോട്: ആര്യാടന്‍ മുഹമ്മദിന് മന്ത്രിസ്ഥാനം ലഭിച്ചത് മുസ്ലിം പ്രാതിനിധ്യ പ്രകാരം തന്നെയെന്ന് എം ഐ ഷാനവാസ് എംപി. എസ്്എസ്എഫ് മുഖമാസികയായ "സത്യധാര"യുടെ പുതിയ ലക്കത്തിലാണ് ഷാനവാസിന്റെ വെളിപ്പെടുത്തല്‍. മുസ്ലിംലീഗിനെ പ്രകോപിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ശൈലിയാണെന്നും അത് ലീഗുകാരെ പ്രയാസപ്പെടുത്താറില്ലെന്നും ഷാനവാസ് പറയുന്നു.
40 വര്‍ഷമായി കേരളത്തിലെ കോണ്‍ഗ്രസില്‍ മുസ്ലിങ്ങള്‍ക്ക് പ്രധാനസ്ഥാനങ്ങള്‍ ലഭിച്ചിട്ടില്ല. കേന്ദ്രമന്ത്രിമാര്‍, രാജ്യസഭാംഗം, മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ്, ആഭ്യന്തരമന്ത്രി, ഗവര്‍ണര്‍, യുഡിഎഫ് കണ്‍വീനര്‍ എന്നീ പദവികളിലൊന്നും മുസ്ലിങ്ങള്‍ വന്നില്ല. കോര്‍പറേഷനുകളും ബോര്‍ഡുകളും വിഭജിച്ചപ്പോള്‍ 25ല്‍ രണ്ടുതന്നെ കിട്ടിയത് ഏറെ പണിപ്പെട്ടാണ്. മുസ്ലിംലീഗിനെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിലെ മുസ്ലിങ്ങള്‍ക്ക് അര്‍ഹമായത് നിഷേധിക്കുന്നത് ശരിയല്ലെന്നും ഷാനവാസ് അഭിമുഖത്തില്‍ വ്യക്തമാക്കി. ലീഗിന് മന്ത്രിസ്ഥാനം നല്‍കിയാല്‍ സാമുദായിക സന്തുലിതാവസ്ഥ തകരുമെന്ന എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും വാദങ്ങളോട് യോജിക്കുന്നില്ലെന്നും ഷാനവാസ് പറഞ്ഞു.
deshabhimani 030512

ReplyDelete