Thursday, May 3, 2012
സുന്ദരയ്യ സ്മരണ എന്നും പ്രചോദനം: കാരാട്ട്
പാര്‍ടിയുടെ സമരപാത രൂപീകരിക്കുന്നതില്‍ സുപ്രധാനപങ്ക് വഹിച്ച നേതാവാണ് പി സുന്ദരയ്യയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. മെയ്ദിനത്തില്‍ എ കെ ജി ഭവനില്‍ ചേര്‍ന്ന പി സുന്ദരയ്യ ജന്മശതാബ്ദിച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
24-ാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗമായ അദ്ദേഹം കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ മുന്നിലുണ്ടായിരുന്നു. കര്‍ഷകരെ സംഘടിപ്പിക്കുന്നതിലും ജന്മിത്വത്തിനെതിരായ പോരാട്ടത്തിനും നേതൃത്വം വഹിച്ചു. 1936ല്‍ കിസാന്‍സഭഭ രൂപീകരിച്ചപ്പോള്‍ ജോയിന്റ് സെക്രട്ടറിയായി. തെലങ്കാന സമരത്തിന്റെ നായകനായിരുന്നു. സിപിഐ എമ്മിന്റെ രൂപീകരണത്തിലും പാര്‍ടിയെ സമരസംഘടനയായി വളര്‍ത്തിയെടുക്കുന്നതിലും സുന്ദരയ്യയുടെ പങ്ക് വളരെ വലുതാണ്. കേഡര്‍മാരെ വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. ഇടതുപക്ഷ സാഹസികതക്കെതിരെയും അദ്ദേഹം പോരാടി.
ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സവിശേഷത. ഒരു രാഷ്ടീയനേതാവ് എങ്ങനെയായിരിക്കണമെന്നതിന്റെ ഉത്തമോദാഹരണമായിരുന്നു സുന്ദരയ്യ. സൈക്കിളില്‍ സഞ്ചരിച്ചാണ് തെലങ്കാന സമരം നയിച്ചത്. എംപിയായിരുന്നപ്പോള്‍ പാര്‍ലമെന്റിലും എംഎല്‍എ ആയിരുന്നപ്പോള്‍ നിയമസഭയിലും പോയിരുന്നത് സൈക്കിളിലായിരുന്നു. സിപിഐ എമ്മിന് എന്നും പ്രചോദനമാണ് സുന്ദരയ്യയുടെ ഓര്‍മ. സിപിഐ എമ്മിനെ പൂര്‍ണമായ വിപ്ലവപ്പാര്‍ടിയാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നതാണ് അദ്ദേഹത്തിനുള്ള ഏറ്റവും ഉചിതമായ ആദരാഞ്ജലി. ജനകീയപ്രശ്നങ്ങളില്‍ നിരന്തരമായ പ്രക്ഷോഭങ്ങള്‍ വളര്‍ത്തിയെടുത്തുമാത്രമേ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും മുന്നേറാനാകുവെന്നും കാരാട്ട് പറഞ്ഞു. പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള അധ്യക്ഷനായി. പിബി അംഗങ്ങളായ വൃന്ദ കാരാട്ട്, കെ വരദരാജന്‍ എന്നിവരും പങ്കെടുത്തു.
deshabhimani 030512
Labels:
ഓര്‍മ്മ,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)

ReplyDelete