Thursday, May 3, 2012
മാധ്യമ പ്രവര്‍ത്തനെ കോണ്‍ഗ്രസുകാര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചു
രാജപുരം: പത്രപ്രവര്‍ത്തകനെ കോണ്‍ഗ്രസ് നേതാവും സംഘവും ആക്രമിക്കാന്‍ ശ്രമിച്ചു. പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മലയോരം കേന്ദ്രീകരിച്ച് പ്രസിദ്ധീകരിക്കുന്ന തിരുമൊഴി പത്രത്തിന്റെ എഡിറ്റര്‍ സണ്ണി ജോസഫിനുനേരെയാണ് കോണ്‍ഗ്രസ് ബളാല്‍ ബ്ലോക്ക് പ്രസിഡന്റ് സോമി മാത്യു, പ്രവര്‍ത്തകരായ ഇരിയയിലെ മധു, പ്രകാശന്‍ എന്നിവര്‍ ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചത്. സോമി മാത്യുവിനെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റായി നിയമിച്ചതിനെതിരെ ഒരു വിഭാഗം പ്രതിഷേധിച്ച വാര്‍ത്ത പത്രത്തില്‍ പ്രസീകരിച്ചിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ കൊന്നുകളയുമെന്ന് സോമി മാത്യു ഭീഷണുയയര്‍ത്തിയതായും പരാതിയുണ്ട്.
സണ്ണി ജോസഫിന്റെ പരാതി പ്രകാരം പ്രതികളായ മൂന്നുപേര്‍ക്കെതിരെ രാജപുരം പൊലീസ് കേസ്സെടുത്തു. പ്രസ്ഫോറം മെമ്പറും തിരുമൊഴി പത്രത്തിന്റെ എഡിറ്ററുമായ സണ്ണി ജോസഫിനെ കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചതില്‍ രാജപുരം പ്രസ്ഫോറം പ്രതിഷേധിച്ചു. സംഭവത്തില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് എ കെ രാജേന്ദ്രനും സെക്രട്ടറി രവീന്ദ്രന്‍ കൊട്ടോടിയും ആവശ്യപ്പെട്ടു.
deshabhimani 030512
Labels:
കോണ്‍ഗ്രസ്,
വാര്‍ത്ത
Subscribe to:
Post Comments (Atom)
പത്രപ്രവര്‍ത്തകനെ കോണ്‍ഗ്രസ് നേതാവും സംഘവും ആക്രമിക്കാന്‍ ശ്രമിച്ചു. പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മലയോരം കേന്ദ്രീകരിച്ച് പ്രസിദ്ധീകരിക്കുന്ന തിരുമൊഴി പത്രത്തിന്റെ എഡിറ്റര്‍ സണ്ണി ജോസഫിനുനേരെയാണ് കോണ്‍ഗ്രസ് ബളാല്‍ ബ്ലോക്ക് പ്രസിഡന്റ് സോമി മാത്യു, പ്രവര്‍ത്തകരായ ഇരിയയിലെ മധു, പ്രകാശന്‍ എന്നിവര്‍ ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചത്. സോമി മാത്യുവിനെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റായി നിയമിച്ചതിനെതിരെ ഒരു വിഭാഗം പ്രതിഷേധിച്ച വാര്‍ത്ത പത്രത്തില്‍ പ്രസീകരിച്ചിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ കൊന്നുകളയുമെന്ന് സോമി മാത്യു ഭീഷണുയയര്‍ത്തിയതായും പരാതിയുണ്ട്.
ReplyDelete