Sunday, May 6, 2012

പത്രപ്രവര്‍ത്തകന് കോണ്‍ഗ്രസുകാരുടെ വധഭീഷണി


ഗവ. പ്ലീഡറുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകന് കോണ്‍ഗ്രസുകാരുടെ കൊലവിളി. മെട്രോവാര്‍ത്ത നെയ്യാറ്റിന്‍കര റിപ്പോര്‍ട്ടര്‍ ഡി രതികുമാറിനു നേരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയത്. തെറിവിളിച്ച് കൈയേറ്റത്തിനും ശ്രമമുണ്ടായി. യുഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് സംഭവം. സ്ഥാനാര്‍ഥി സെല്‍വരാജും മന്ത്രി വി എസ് ശിവകുമാറുമടക്കം യുഡിഎഫ് നേതാക്കള്‍ ഇരിക്കവെയാണ് ഭീഷണി.

ശനിയാഴ്ച രാവിലെ കേന്ദ്രമന്ത്രി വയലാര്‍ രവി യുഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു പത്രപ്രവര്‍ത്തകനെതിരായ അതിക്രമം. ജില്ലാ ഗവ. പ്ലീഡറായ എസ് കെ അശോക്കുമാര്‍ യുഡിഎഫ് നേതൃയോഗത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം ഏപ്രില്‍ 25ന് നെയ്യാറ്റിന്‍കര ടൗണ്‍ഹാളില്‍ നടന്ന യോഗത്തിലാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ പങ്കെടുത്തത്. ഇത് ചിത്രം സഹിതം മെട്രോവാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതുപറഞ്ഞായിരുന്നു ഭീഷണി. അശോക്കുമാറിന്റെ ജ്യേഷ്ഠനും നെയ്യാറ്റിന്‍കര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമായ എസ് കെ ജയചന്ദ്രന്റെ മകന്‍ മണിക്കുട്ടന്‍ എന്ന അനീഷും സംഘവുമാണ് ഭീഷണിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പു കമീഷണര്‍, മുഖ്യമന്ത്രി, ജില്ലാ പൊലീസ് സൂപ്രണ്ട്, ഡിവൈഎസ്പി എന്നിവര്‍ക്ക് രതികുമാര്‍ പരാതി നല്‍കി.

deshabhimani 060512

1 comment:

  1. ഗവ. പ്ലീഡറുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകന് കോണ്‍ഗ്രസുകാരുടെ കൊലവിളി. മെട്രോവാര്‍ത്ത നെയ്യാറ്റിന്‍കര റിപ്പോര്‍ട്ടര്‍ ഡി രതികുമാറിനു നേരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയത്. തെറിവിളിച്ച് കൈയേറ്റത്തിനും ശ്രമമുണ്ടായി. യുഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് സംഭവം. സ്ഥാനാര്‍ഥി സെല്‍വരാജും മന്ത്രി വി എസ് ശിവകുമാറുമടക്കം യുഡിഎഫ് നേതാക്കള്‍ ഇരിക്കവെയാണ് ഭീഷണി.

    ReplyDelete