ഹര്‍ത്താല്‍ദിനത്തില്‍ യുഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനം. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്ത യുഡിഎഫ് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് ഇതു ബാധകമാക്കിയില്ല. രാവിലെ നെയ്യാറ്റിന്‍കര മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ആഘോഷപൂര്‍വം നടത്തി. തുറന്ന കടകളും മറ്റും അടപ്പിച്ചശേഷമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ഓഫീസ് തുറക്കാനെത്തിയത്. കേന്ദ്രമന്ത്രി വയലാര്‍ രവിയാണ് ഓഫീസ് ഉദ്ഘാടനംചെയ്തത്. ഹര്‍ത്താല്‍ നടത്തിയതിനെപ്പറ്റി താന്‍ അഭിപ്രായം പറയില്ലെന്ന് വയലാര്‍ രവി പറഞ്ഞു. ശശി തരൂര്‍ എംപി ഹര്‍ത്താലിനെതിരെ പ്രതികരിച്ചതില്‍ തെറ്റില്ലെന്നും പറഞ്ഞു. ചന്ദ്രശേഖരന്റെ കൊലയില്‍ സിപിഐ എമ്മിനെ കുറ്റപ്പെടുത്തുന്നതായിരുന്നു ചടങ്ങില്‍ രവിയുടെയും യുഡിഎഫ് നേതാക്കളുടെയും പ്രസംഗം. ഹര്‍ത്താല്‍ പ്രഖ്യാപിച്ച് പരിപാടി നടത്തുന്നതിലെ അനൗചിത്യം ചടങ്ങിനെത്തിയ പ്രാദേശികനേതാക്കള്‍ പ്രകടിപ്പിക്കുകയുണ്ടായി. ഉദ്ഘാടനയോഗത്തില്‍ തമ്പാനൂര്‍ രവി അധ്യക്ഷനായി. മന്ത്രി വി എസ് ശിവകുമാര്‍, എം എം ഹസ്സന്‍ എന്നിവര്‍ സംസാരിച്ചു.
യുഡിഎഫ് നേതാക്കള്‍ കടല്‍ക്കിഴവന്മാരാണെന്ന് യൂത്ത്കോണ്‍ഗ്രസ്
നെയ്യാറ്റിന്‍കര: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നത് കടല്‍ക്കിഴവന്മാരാണെന്ന് യൂത്ത്കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൂര്‍ണമായി അവഗണിച്ചാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമെന്നും ആക്ഷേപിച്ചു. കമ്മിറ്റികളിലൊന്നും യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് അര്‍ഹമായ പങ്കാളിത്തമില്ലെന്ന് ഡിസിസി അംഗവും യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റുമായ ജോസ് ഫ്രാങ്ക്ളിന്‍ പറഞ്ഞു. ഇരുപത്തഞ്ചും മുപ്പതും വര്‍ഷമായി ഇത്തരം കമ്മിറ്റികളില്‍ ചിലര്‍മാത്രം പതിവായി ഭാരവാഹികളാകുന്നു. ഇത്തവണയും അതേ അവസ്ഥയാണ്. യൂത്ത് കോണ്‍ഗ്രസിന്റെ നിരവധി നേതാക്കളും പ്രവര്‍ത്തകരുമുണ്ട്. അവരെല്ലാം പുറത്താണ്. ഇത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിച്ചതായും പറഞ്ഞു
deshabhimani 060512
ഹര്‍ത്താല്‍ദിനത്തില്‍ യുഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനം. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്ത യുഡിഎഫ് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് ഇതു ബാധകമാക്കിയില്ല.
ReplyDelete