Wednesday, July 10, 2013

സിസി ടിവി ദൃശ്യങ്ങളില്‍നിന്ന് 6 പ്രതികളെ തിരിച്ചറിഞ്ഞു

ബോധഗയയിലെ മഹാബോധിക്ഷേത്രത്തില്‍ സ്ഫോടനപരമ്പര നടത്തിയ പ്രതികളെ സിസിടിവി ദൃശ്യത്തില്‍ നിന്ന് തിരിച്ചറിഞ്ഞതായി സൂചന. ഒരു സ്ത്രീയുള്‍പ്പെടെ ആറുപേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. സ്ഫോടനത്തിന് മണിക്കൂറുകള്‍ മുമ്പ് ക്ഷേത്രകവാടത്തിലും പരിസരത്തുമായി സംശയാസ്പദ സാഹചര്യത്തില്‍ ഇവര്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. കൂട്ടത്തില്‍ ഉയരം കൂടിയ ചെറുപ്പക്കാരന്‍ തോളില്‍ ബാഗ് തൂക്കി നില്‍ക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എന്നാല്‍, ക്ഷേത്രത്തിലും പരിസരത്തും സ്ഥാപിച്ചിരിക്കുന്ന സിസിടിവികളില്‍നിന്നുള്ള ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ലായ്മ പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. ദേശീയ അന്വേഷണ ഏജന്‍സി, ഇന്റലിജന്‍സ്ബ്യൂറോ, ബിഹാര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ബോധഗയ ക്ഷേത്രകമ്മിറ്റി മാനേജ്മെന്റ് ഓഫീസ് കേന്ദ്രീകരിച്ച് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.

അതേസമയം ആറുമാസം മുമ്പുവരെ ക്ഷേത്രകമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുകയും സ്ഫോടനപരമ്പരയ്ക്ക് ശേഷം ഒളിവില്‍ പോവുകയുംചെയ്ത ആറുപേര്‍ക്കായി പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളവര്‍തന്നെയാകാം ഒളിവില്‍ പോയതെന്ന് സംശയമുണ്ട്. കേസുമായി ബന്ധപ്പെട്ട് നേരത്തെ കസ്റ്റഡിയിലെടുത്ത വിനോദ് മിസ്ത്രിയെ ദേശീയ അന്വേഷണസംഘം ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യുന്നുണ്ട്.

deshabhimani

No comments:

Post a Comment