ഉമ്മന്‍ചാണ്ടിയുടെ സന്തതസഹചാരി ടെന്നിജോപ്പന് ജാമ്യം നിഷേധിച്ച ഉത്തരവിലാണ് പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) മുഹമ്മദ് റയിസ്സിന്റെ സുപ്രധാന പരാമര്‍ശം. ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയില്‍ "മുഖ്യന്ത്രിയോടും" എന്ന് കൂട്ടിച്ചേര്‍ത്തത് പരാതി കോടതിയിലെത്തിയ ശേഷമാണെന്നും ഇത് അന്വേഷിക്കണമെന്നും ജോപ്പന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. കൂട്ടിച്ചേര്‍ക്കല്‍ കൃത്രിമമല്ലെന്ന് ബോധ്യമായതിനാല്‍ ഇക്കാര്യത്തില്‍ മറ്റൊരു അന്വേഷണത്തിന് സാധ്യതയില്ലെന്ന് ഉത്തരവില്‍ പറഞ്ഞു.
സരിതയും ബിജു രാധാകൃഷ്ണനും ജോപ്പനുമായി സംസാരിച്ചതിന്റെ ഫോണ്‍ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇരുവരും നടത്തിയ വ്യാപകമായ ഇടപാടില്‍ ജോപ്പനും പങ്കാളിയാണ്. അന്വേഷണത്തില്‍ കുറ്റവാളിയെന്ന് കണ്ടാല്‍ പ്രതിയാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. ജോപ്പന് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ പ്രദീപ്കുമാര്‍ ഹാജരായി. ഒരാഴ്ചയ്ക്കകം ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് ജോപ്പന്റെ അഭിഭാഷകന്‍ ജി എം ഇടിക്കുള പറഞ്ഞു.
ഇതേസമയം ശ്രീധരന്‍ നായര്‍ നിര്‍ദേശിച്ച പ്രകാരമാണ് പരാതി തയ്യാറാക്കിയതെന്ന് വാദിയുടെ പരാതി തയ്യാറാക്കിയ അഭിഭാഷകന്‍ സോണി പി ഭാസ്കര്‍ വ്യക്തമാക്കി. തന്റെ നിര്‍ദേശ പ്രകാരം ഗുമസ്തന്‍ പരാതി തയ്യാറാക്കി. ശ്രീധരന്‍ നായര്‍ നല്‍കിയ രേഖകള്‍ പരിശോധിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പേരു കൂടി ചേര്‍ക്കണമെന്ന് തോന്നിയതിനാല്‍ ശ്രീധരന്‍ നായരുടെ സാന്നിധ്യത്തില്‍ "മുഖ്യമന്ത്രിയോടും" എന്നുകൂടി ചേര്‍ത്തു. ഇതിന് ശേഷമാണ് ശ്രീധരന്‍ നായര്‍ ഒപ്പിട്ടത്. പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതിയില്‍നിന്ന് പരാതിയും മറ്റ് രേഖകളും കോന്നി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ അവിടെവച്ച് പരാതി വായിച്ചു കേട്ടശേഷമാണ് ഒപ്പിട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് ശ്രീധരന്‍ നായര്‍ സമ്മതിക്കുകയും ചെയ്തിരുന്നു. പരാതിയിലെ കൂട്ടിച്ചേര്‍ക്കല്‍ തന്റെ അറിവോടെയല്ലെന്ന് ശ്രീധരന്‍ നായരുടെ പേരില്‍ കഴിഞ്ഞ ദിവസം ഇറങ്ങിയ വാര്‍ത്താക്കുറിപ്പ് അദ്ദേഹത്തിന്റേതല്ലെന്ന് തന്നോട് പറഞ്ഞിരുന്നതായും സോണി പി ഭാസ്കര്‍ പറഞ്ഞു.
deshabhimani
ഇതോടെ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിയാകുമെന്ന് ഉറപ്പായി.
ReplyDeleteആയി ആയി..
കുര്യൻ പ്രതി ആയ പോലെ അല്ലെ
ഒന്നു മിണ്ടാതിരി സഖാവെ