Wednesday, July 3, 2013

ഇസ്രത്തും പ്രാണേഷും ഭീകരരല്ലെന്ന് സിബിഐ

ഇസ്രത്ത് ജഹാന്‍ കേസ് വ്യാജ ഏറ്റുമുട്ടല്‍ തന്നെയെന്ന് സിബിഐ. ഇസ്രത്ത് ജഹാനും പ്രണേഷ് കുമാറും തീവ്രവാദികളല്ലെന്നും സിബിഐ വ്യക്തമാക്കി. ഇസ്രത്ത് ജഹാന്‍ കേസിലെ പ്രാഥമിക കുറ്റപത്രത്തിലാണ് സിബിഐയുടെ കണ്ടെത്തല്‍. കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. സിബിഐ കുറ്റപത്രത്തില്‍ ഐബി ഉദ്യോഗസ്ഥരുടെ പേരുമുണ്ടാകും. മൂന്ന് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റവും ചുമത്തും.

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും ബന്ധമുണ്ടെന്ന് സിബിഐ നേരത്തേ കണ്ടെത്തിയിരുന്നു. ഏറ്റുമുട്ടലിനെക്കകുറിച്ച് മോഡിക്ക് അറിയാമായിരുന്നുവെന്ന് സിബിഐ അന്വേഷണത്തില്‍ വ്യക്തമായി. കേസില്‍ ആരോപണ വിധേയനായ ഡിഐജി ഡി ജി വന്‍സാര കൊലയ്ക്ക് മുമ്പ് മോഡിയേയും അന്നത്തെ ആഭ്യന്തരമന്ത്രിയും മോഡിയുടെ ഉറ്റ അനുയായിയുമായ അമിത് ഷായെയും ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. അമിത് ഷായെ വന്‍സാര നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ മോഡിയുടെയും അമിത് ഷായുടെയും പേര് ഇപ്പോഴത്തെ കുറ്റപത്രത്തിലുണ്ടാകില്ല.അവര്‍ക്കെതിരെയുള്ള കൂടുതല്‍ തെളിവുകള്‍ കിട്ടുന്ന മുറയ്ക്ക് അവരുടെ പേരുകള്‍ ചേര്‍ത്തേക്കും.

2004 ജൂണ്‍ 15 നാണ് വ്യാജ ഏറ്റുമുട്ടലിലൂടെ നാല് യുവാക്കളെ ഗുജറാത്ത് െ്രകെംബ്രാഞ്ച് കൊലപ്പെടുത്തിയത്. കൊലപാതകം  വ്യാജ ഏറ്റുമുട്ടലിലാണെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.

deshabhimani

No comments:

Post a Comment