Thursday, May 15, 2014

കൂടംകുളത്ത് അപകടം: 6 പേര്‍ക്ക് പൊള്ളലേറ്റു

തിരുനെല്‍വേലി: കൂടംകുളം ആണവനിലയത്തില്‍ അപകടത്തെ തുടര്‍ന്ന് ആറുപേര്‍ക്ക് പരിക്കേറ്റു. അറ്റകുറ്റപ്പണികള്‍ക്കായി താല്‍ക്കാലികമായി അടച്ചിട്ട ആദ്യ റിയാക്ടറിലെ ചൂടുവെള്ള പൈപ്പുകളുടെ വാല്‍വ് തുറന്ന തൊഴിലാളികള്‍ക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റവരില്‍ മൂന്നുപേര്‍ താല്‍ക്കാലിക ജീവനക്കാരാണ്. ആണവനിലയത്തിലെ ഉല്‍പ്പാദനം 1,000 മെഗാവാട്ട് ആക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യ യൂണിറ്റ് താല്‍ക്കാലികമായി അടച്ചിട്ടത്.

പോള്‍രാജ്, രാജന്‍, സെന്തില്‍കുമാര്‍, രാജേഷ്, വിനു, മഹേഷ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ആണവനിലയത്തിലെ മൂന്ന് ജീവനക്കാരുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച താല്‍ക്കാലിക ജീവനക്കാരാണ് വാല്‍വുകള്‍ തുറന്നത്. ചൂടുവെള്ളം ഇവരുടെ ശരീരത്തിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തിളച്ച വെള്ളമാണ് ചോര്‍ന്നത്. പൊള്ളലേറ്റവര്‍ക്ക് ഉടന്‍ പ്രാഥമിക ചികിത്സ നല്‍കി നാഗര്‍കോവിലിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല. അതേസമയം ആണവനിലയത്തിലെ ബോയിലര്‍ പൊട്ടിത്തെറിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഡയറക്ടര്‍ ആര്‍ എസ് സുന്ദര്‍ പറഞ്ഞു. അപകടസാധ്യത കൂടുതലുള്ള ജോലിയാണ് ഇതെന്നും ഇത്തരം ചെറിയ അപകടങ്ങള്‍ അപ്രതീക്ഷിതമല്ലെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment