Wednesday, May 14, 2014

എസ്ബിഐ-റിലയന്‍സ് പുറംകരാര്‍ ഉപേക്ഷിക്കണം

തിരു: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സേവനങ്ങള്‍ പുറംകരാര്‍ നല്‍കുന്നതിന് റിലയന്‍സ് മണി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡുമായി ഒപ്പുവച്ച കരാര്‍ ഉപേക്ഷിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയന്‍ ആവശ്യപ്പെട്ടു. ബാങ്കിങ് സേവനമെത്താത്ത പ്രദേശങ്ങള്‍ക്ക് ബാധകമായിട്ടുള്ള നിര്‍ദേശങ്ങളുടെ മറവില്‍ വന്‍ നഗരങ്ങളിലും നഗര- അര്‍ധ നഗരങ്ങളിലും പുറംകരാര്‍ നല്‍കുന്നത് സ്വകാര്യവല്‍ക്കരണനീക്കമായേ കാണാനാകൂ. പൊതുമേഖലാ ബാങ്കിങ്ങിന്റെ വളര്‍ച്ചയും വിശ്വാസ്യതയും നിലനില്‍പ്പും തകര്‍ക്കുന്ന ഇത്തരം നടപടികളില്‍നിന്ന് കേന്ദ്ര സര്‍ക്കാരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്മെന്റും പിന്തിരിയണം. നിലവില്‍ ഫീസില്ലാതെ എല്ലാവര്‍ക്കും ലഭ്യമായിരുന്ന സേവനങ്ങള്‍ ഫീസ് നല്‍കി സ്വകാര്യസ്ഥാപനങ്ങള്‍ വഴിയാക്കുന്നത് ദേശസാല്‍ക്കരണലക്ഷ്യങ്ങളെത്തന്നെ നിഷേധിക്കുന്നതാണ്. ഈ നീക്കം ഇടപാടുകാരുടെയും ജീവനക്കാരുടെയും താല്‍പ്പര്യത്തിന് വിരുദ്ധവും യുവജനങ്ങളുടെ തൊഴില്‍ലഭ്യതയ്ക്ക് ഭീഷണിയുമാണ്. വായ്പ തിരിച്ചുപിടിക്കാനായി സ്വകാര്യസംഘങ്ങളെ കടത്തിവിടുന്നത് അരക്ഷിതാവസ്ഥ ഉണ്ടാക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment