Wednesday, May 14, 2014

അലിന്‍ഡ് സോമാനിയ ഗ്രൂപ്പിന് വിട്ടുകൊടുക്കുന്നതിന് പിന്നില്‍ വന്‍ അഴിമതി: വിഎസ്

കഴിഞ്ഞ 26 വര്‍ഷമായി പൂട്ടിക്കിടക്കുന്ന അലിന്‍ഡ് എന്ന വ്യവസായ സ്ഥാപനം കമ്പനിയുടെ പ്രമോട്ടറായ സോമാനിയഗ്രൂപ്പിന് വിട്ടുകൊടുക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ നടപടികള്‍ എടുത്തുവരികയാണ്. 4000 കോടി രൂപ വില മതിപ്പുള്ള കമ്പനിയുടെ മൂന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 185 ഏക്കര്‍ വരുന്ന വസ്തുവഹകളാണ് സോമാനിയ ഗ്രൂപ്പിനും അവരുടെ കൂട്ടാളികള്‍ക്കും തീറെഴുതി കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഇതിന്റെ പിന്നിലുള്ളത്.

2010-ല്‍ പ്രമോട്ടര്‍മാരായ സോമാനിയ ഗ്രൂപ്പിന്റെ കള്ളക്കളി മനസ്സിലാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ കമ്പനി ഏറ്റെടുക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിണ്ടക്കുകയും അത് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ ഓര്‍ഡിനന്‍സ് ലാപ്സാക്കുകയാണ് ചെയ്തത്. എന്നുമാത്രമല്ല, സോമാനിയ ഗ്രൂപ്പ്, വീണ്ടും കമ്പനി ഏറ്റെടുത്തു നടത്തുന്നതിന് തയ്യാറായി വന്നിട്ടുണ്ടെന്നും അതിനാല്‍ ഫാക്ടറി അവരെ വീണ്ടും ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബിഐഎഫ്ആറിന് കത്ത് നല്‍കുകയാണുണ്ടായത്. കഴിഞ്ഞ 27 വര്‍ഷമായി കമ്പനി തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് യാതൊന്നും ചെയ്യാതിരുന്ന സോമാനിയ ഗ്രൂപ്പിനെ തന്നെ വീണ്ടും കമ്പനി ഏല്‍പ്പിക്കുന്നതുവഴി വന്‍ അഴിമതിക്കാണ് സര്‍ക്കാര്‍ കളമൊരുക്കുന്നത്.

അലിന്‍ഡിന്റെ ഉടമസ്ഥതയില്‍, ഹൈദരാബാദ് ടെക്നോസിറ്റിയില്‍ നൂറ് ഏക്കര്‍ സ്ഥലമുണ്ട്. ഇതിന് ഏറ്റവും കുറഞ്ഞത് 1452 കോടി രൂപ വില വരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കിണ്ടയിരിക്കുന്നത്. ഇതുകൂടാതെ കുണ്ടറയില്‍ 65 ഏക്കറും, മാന്നാറില്‍ നാല്‍പത്തിമൂന്നര ഏക്കറും, കൊച്ചിയില്‍ മുപ്പത്തി ഒന്നര സെന്റും, ഒറീസ്സയില്‍ 50 ഏക്കറും, വിളപ്പില്‍ശാലയില്‍ മൂന്നര ഏക്കറും, ബോംബെ നരിമാന്‍പോയിന്റില്‍ 50 കോടി രൂപ വിലവരുന്ന കെട്ടിടവും സ്ഥലവും തിരുവനന്തപുരത്ത് ഉദാരശിരോമണി റോഡില്‍ ഇരുപത്തി ഒന്നര സെന്റും കെട്ടിടവും ഉണ്ട്. ഇതെല്ലാം കൂടി 4000 കോടി രൂപ വില വരുമെന്നാണ് സര്‍ക്കാര്‍ കണക്കാണ്ടക്കിയിരിക്കുന്നത്. ഈ ഭൂമി സ്വന്തമാക്കുക എന്ന ലക്ഷ്യം മാത്രമാണ് പ്രമോട്ടര്‍ കമ്പനിയായ സോമാനിയ ഗ്രൂപ്പിനുളളത്. ഇതിനുവേണ്ട ചരടുവലികള്‍ നടത്തി വന്‍ കോഴ കൈക്കലാക്കുന്നതിനാണ് മുഖ്യമന്ത്രിയും കൂട്ടരും കോപ്പുകൂട്ടുന്നത്. ഇതിന്റെ ഭാഗമായി ബിഐഎഫ്ആറിന്റെ മുന്നില്‍ നടന്ന കേസില്‍ വ്യവസായ സെക്രട്ടറി നല്‍കിയ തടസ്സവാദങ്ങള്‍ക്ക് വിപരീതമായി സര്‍ക്കാര്‍ വക്കീല്‍ ഓപ്പണ്‍ കോടതിയില്‍ വാദിച്ചു. ഇതുമൂലം പ്രമോട്ടര്‍ക്ക് അനുകൂലമായി വിധിവന്നു.

05-02-2014-ല്‍ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടിയായി സോമാനിയായെയും കൂട്ടരെയും അലിന്‍ഡിന്റെ ചുമതല ഏല്‍പ്പിക്കുകയില്ലെന്നും ഭാവിപരിപാടികള്‍ യൂണിയനുകളുമായി ആലോചിച്ച് മാത്രമേ തീരുമാനിക്കൂ എന്നും ഉറപ്പുനല്‍കിണ്ടയിരുന്നതാണ്. ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് നിയമവിരുദ്ധമായും ഏകപക്ഷീയ മായും സര്‍ക്കാര്‍ കേരളത്തിന്റെ അഭിമാനമായിരുന്ന ഈ വ്യവസായ സ്ഥാപനത്തെ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയും കൂട്ടരും ഭൂമാഫിയകണ്ടളുമായി ചേര്‍ന്ന് ഭൂമി തട്ടിയെടുക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ തെളിവാണിത്. ഈ പശ്ചാത്തലത്തില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ അടിയന്തരമായി ചെയ്യണം.

1. തൊഴിലാളിയൂണിയനുകള്‍ നല്‍കിയ അപ്പീലില്‍ സര്‍ക്കാര്‍ ഉടന്‍ കക്ഷിചേരണം.

2. പ്രമോട്ടര്‍ കമ്പനിയും കൂട്ടരും കള്ളത്തരത്തിലൂടെ നേടിയ വിധി അസ്ഥിരപ്പെണ്ടടുത്താന്‍ നടപടി സ്വീകരിക്കണം.

3. കമ്പനിയും സ്വത്തും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വീണ്ടും നിയമം കൊണ്ടുവരണം. അതിനുശേഷം കമ്പനി പി.പി.പി മോഡലില്‍ പുനസംഘടിപ്പിക്കാനുളള നടപടികള്‍ ആരംഭിക്കുകയും വേണം.

4. അതോടൊപ്പം സര്‍ക്കാര്‍, ബി.ഐ.എഫ്.ആര്‍, ബാങ്കുകള്‍, പ്രമോട്ടര്‍ കമ്പനി എന്നിവര്‍ ഇക്കാര്യത്തില്‍ നടത്തിയ അഴിമതികള്‍ പുറത്തുകൊണ്ടുവരുന്നതിന് സി.ബി.ഐ അന്വേഷണം ഏര്‍പ്പെടുത്തണം. നിയമസഭയില്‍ നല്‍കിയ ഉറപ്പിന് വിപരീതമായി യാതൊരുകാരണവശാലും പാട്ടക്കാലാവധി നീട്ടിക്കൊടുക്കാന്‍ പാടില്ല.

deshabhimani

No comments:

Post a Comment