Wednesday, May 14, 2014

കള്ളക്കേസ് എടുത്ത് ഭൂരഹിതരെ ഒഴിപ്പിക്കാനാവില്ല: സി കെ ശശീന്ദ്രന്‍

കല്‍പ്പറ്റ: കള്ളക്കേസുകള്‍ എടുത്ത് ഭൂസമരത്തെ തകര്‍ക്കാനാവില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ പറഞ്ഞു. അരപ്പറ്റയിലെ കുടയിറക്ക് ചെറുത്തതിന് പൊലീസ് അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിലറങ്ങിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

കേസ് എടുത്ത് ഭൂരഹിതരെ ഒഴിപ്പിക്കാനാവില്ല. എന്തുവിലകൊടുത്തും ഇവരെ സംരക്ഷിക്കും. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള കള്ളക്കേസാണ് താനുള്‍പ്പെടെയുള്ള 200പേര്‍ക്കെതിരെ മേപ്പാടി പൊലീസ് എടുത്തിട്ടുള്ളത്. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതല്ല, കുടിയിറക്കിനെതിരെയുള്ള സ്വാഭാവിക ചെറുത്തുനില്‍പ്പായിരുന്നു. ഭൂരഹിതരെ ഒഴിപ്പിക്കാന്‍ നേരത്തെമുതല്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഹാരിസണ്‍സ് കമ്പനിയും സര്‍ക്കാരും ഒത്തുകളിക്കുകയാണ്. ഏറ്റവും വലിയ കൈയ്യേറ്റക്കാരായ ഹാരിസണ്‍സിനുവേണ്ടിയാണ് സര്‍ക്കാര്‍ ഭൂരഹിതരെ തെരുവാധാരമാക്കുന്നത്. എത്ര കേസുകള്‍ എടുത്താലും ജയിലിലടച്ചാലും ഇത് അനുവദിക്കില്ല. വീണ്ടും കുടയിറക്കാനെത്തിയാല്‍ അതിശക്തമായ പ്രക്ഷോഭം നേടിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ശശീന്ദ്രനുള്‍പ്പെടെ 11പേരെയാണ് ചൊവ്വാഴ്ച മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ മൂന്നുപേര്‍ സ്ത്രികളാണ്. ഇതേ കേസില്‍ നേരത്തെ ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നു. ആകെ 200പേര്‍ക്കെതിരെയാണ് കേസ്. ആത്ഹത്യാശ്രമത്തിന് നാലുപേര്‍ക്കെതിരെ മറ്റൊരു കേസുമുണ്ട്. ഇവരെയും ഇതിനകം അറസ്റ്റ് ചെയ്തു. ഹാരിസണ്‍സ് മലയാളം കമ്പനി അനധികൃതമായി കൈവശം വെക്കുന്ന ഭൂമിയില്‍ ഭൂരഹിതര്‍ ഒന്നരവര്‍ഷത്തോളമായി കുടില്‍കെട്ടി താമസിക്കുന്നതാണ്.

deshabhimani

No comments:

Post a Comment