എം വി ഗോവിന്ദൻ മാസ്റ്റർ. സ്വർണം കടത്തിക്കൊണ്ടുവന്നവരെയും വാങ്ങിയവരെയും കോൺസുലേറ്റുമായി ബന്ധപ്പെട്ടവരെയുമെല്ലാം അന്വേഷിക്കണം. മുരളീധരൻ ഇപ്പോഴും പറയുന്നത് നയതന്ത്രബാഗേജ് അല്ലെന്നാണ്. അന്വേഷണം വി മുരളീധരനിലേക്കും അനിൽ നമ്പ്യാരിലേക്കും പോകാത്തത് എന്തുകൊണ്ടാണ്. ജലീലിനെതിരെ കേസ് വന്നാൽ പോലും രാജിവെക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണ ഏജൻസി വിശദാംശം തേടിയതിന്റെ പേരിൽ രാജി വയ്ക്കേണ്ടതില്ലെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ജലീൽ നിയമലംഘനം നടത്തിയിട്ടില്ല. സംശയത്തിന്റെ പേരിൽ ഒരു വ്യക്തിയേയും കുഴപ്പത്തിൽ ആക്കാൻ കഴിയില്ല. കുഞ്ഞാലിക്കുട്ടി രാജിവെയ്ക്കാൻ ഇടയാക്കിയ കീഴ്വഴക്കം ജലീലിന് എന്തായാലും ഇല്ല. നേതാക്കളുടെ കുടുംബാംഗങ്ങളെ ആക്രമിക്കുന്നത് നിക്യഷ്ടമായ പ്രവർത്തനമാണെന്നും വിജയരാഘവൻ പറഞ്ഞു.
ജലീലിൽ സമ്പൂർണ വിശ്വാസമുണ്ട്; മൊഴിയെടുക്കാൻ വിളിപ്പിച്ചതിന് രാജിവെക്കേണ്ടതില്ല: എ കെ ബാലൻ
തിരുവനന്തപുരം> ഒരു വിഷയവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താൻ എൻഐഎ വിളിച്ചുവരുത്തുന്നതിൽ അസ്വാഭാവികതയില്ലെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. എൻഐഎ മൊഴിയെടുക്കാൻ വിളിപ്പിച്ചതിന് ജലീൽ രാജി വയ്‍ക്കേണ്ടതില്ല.
ജലീലിൽ സമ്പൂർണവിശ്വാസമുണ്ട് .സാധാരണ രീതിയിലുള്ള നടപടിക്രമം മാത്രമാണ് ഇപ്പോൾ എൻഐഎ നടത്തിയിരിക്കുന്നതെന്നും എ കെ ബാലൻ പ്രതികരിച്ചു.
ചോദ്യംചെയ്യലും സംശയങ്ങള്‍ ചോദിക്കലും വ്യക്തതവരുത്തലും ഉത്തരവാദപ്പെട്ട ഏജന്‍സികളുടെ കടമയാണ്. ചോദ്യംചെയ്യലിന്റെയും അഭിപ്രായം തേടുന്നതിന്റെയും ഭാഗമായി അദ്ദേഹത്തെ പ്രതിയാക്കുന്നുണ്ടെങ്കില്‍ മാത്രമാണ് മറ്റു ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ടാവുക. സാധാരണനിലയില്‍ ഏതന്വേഷണത്തിനു മുന്നിലും എല്ലാവരും ഹാജരാകാന്‍ നിര്‍ബന്ധിതരാകും.
ഏജന്‍സികള്‍ ചോദ്യംചെയ്യുന്നതിന്റെ ഭാഗമായി രാജിവെക്കാനാണെങ്കില്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ആര്‍ക്കും ഭരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
No comments:
Post a Comment