Thursday, September 17, 2020

ഓമനക്കുട്ടന്‍ നേരിട്ട മാധ്യമ വിചാരണ എത്ര വലുതാണ്; സത്യം പുറത്തുവന്നിട്ടും ഒരു കൂട്ടര്‍മാത്രം വാര്‍ത്ത തിരുത്തിയില്ല: മുഖ്യമന്ത്രി

 തിരുവനന്തപുരം> എഴുപത് രൂപ ഓട്ടോ കാശ് പിരിച്ചതിന്റെ പേരില്‍ ചേര്‍ത്തല സ്വദേശിയായ ഓമനക്കുട്ടന്‌  എത്ര വലിയ മാധ്യമവിചാരണയാണ് നേരിടേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജ വാര്‍ത്തകളെ സംബന്ധിച്ച്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം

ആ വാര്‍ത്തയുടെ യഥാര്‍ഥ സ്ഥിതി പിന്നീട് പുറത്തുകൊണ്ടുവന്നതും മാധ്യമം തന്നെയാണ്.  സത്യം പുറത്തുവന്നപ്പോള്‍   ഭൂരിപക്ഷം മാധ്യമങ്ങളും അത് തിരുത്തി. സാധാരണ ഗതിയില്‍ ഇതിന് മുന്‍കൈ എടുത്തവര്‍ അബദ്ധം തുറന്നുപറയുമല്ലോ. ചിലര്‍ ആ നിലപാടെടുത്തു. പറയുക മാത്രമല്ല , അദ്ദേഹത്തോട് മാപ്പും പറഞ്ഞു. എന്നാല്‍ ഒരു കൂട്ടര്‍ അവര്‍ പറഞ്ഞിടത്ത് തന്നെ നിന്നു. അവരത് തിരുത്തിയില്ല. ഇതാണ് നാം കാണേണ്ടത്.

കോവിഡിതിരെ നാമിപ്പോള്‍ പൊരുതുകയാണ്. കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ ഈ ഘട്ടത്തില്‍ വരുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമരമാകാം, ആളെക്കൂട്ടാനുള്ള മത്സരമരുത്‌; കോവിഡ്‌ വ്യാപനകാലമാണെന്ന്‌ നേതൃത്വങ്ങൾ ഓർക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം > സമരങ്ങളും പ്രക്ഷോഭങ്ങളുമെല്ലാം നടത്തുന്നവർ കോവിഡ്‌ വ്യാപനകാലമാണെന്ന്‌ കൂടി ഓർക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സമരങ്ങൾ ആവശ്യമായി വരാം, സ്വാഭാവികമാണ്‌ എന്നാൽ കോവിഡ്‌ പ്രോട്ടോക്കോൾ പാലിക്കുന്നകാര്യം നേതൃത്വങ്ങൾ എങ്കിലും ഓർക്കണം.

പ്രതിഷേധത്തിന്റെ പേരില്‍ ആളെക്കൂട്ടാനുള്ള മത്സരം നടക്കുകയാണ്‌. കോവിഡ് പ്രോട്ടോക്കോള്‍ ഒരു തരത്തിലും പാലിക്കുന്നില്ല. നിയമവിരുദ്ധമായ കൂട്ടംകൂടലാണ് നടക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യുന്നു. ഇതിനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ വേണ്ടിവരും. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്‌ടും എപ്പിഡമിക് ഓര്‍ഡിനന്‍സും പ്രാകാരം ഇവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്‌തതുമായി ബന്ധപ്പെട്ട്  സെപ്റ്റംബര്‍ 11 മുതല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ സമരങ്ങളുമായി ബന്ധപ്പെട്ട് 385 കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. 1131 പേര്‍ അറസ്റ്റിലായി. സമരക്കാര്‍ മാസ്‌ക് ധരിക്കുന്നില്ല. ശാരീരിക അലം പാലിക്കുന്നില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് 1629 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. കോവിഡ് കാലത്ത് ആവശ്യമായ ജാഗ്രത പാലിക്കാതെയാണ് സമരം നടത്തുന്നത്.

ബോധപൂര്‍വം സംഘര്‍ഷാവസ്ഥ സൃഷ്‌ടിക്കുകയാണ്‌. വലിയ കൂട്ടമായി പ്രതിഷേധക്കാര്‍ തള്ളിക്കയറുന്നു. മാസ്‌ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും ഒരു പ്രവര്‍ത്തനവും ഇക്കാലത്ത് സമൂഹത്തില്‍ നടത്താന്‍ പാടില്ല. ഈ ഘട്ടത്തില്‍ ഇത്തരം സമരരീതികള്‍ നാടിനെതിരായ വെല്ലുവിളിയായി മാത്രമെ കാണാനാവൂ. രോഗവ്യാപന ശ്രമം പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment