Sunday, September 13, 2020

തിരുവനന്തപുരത്ത്‌ ഡിസിസി അംഗത്തിന്റെ വീട്ടില്‍ ഗുണ്ടകളുടെ സംഗമം; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം > തിരുവനന്തപുരം ഡിസിസി അംഗം ചേന്തി അനിയുടെ വീട്ടില്‍ ഗുണ്ടകളുടെ ഒത്തുചേരല്‍. ഗുണ്ടാസംഘ അംഗങ്ങള്‍ സംഗമിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ പൊലീസ് അസ്വാഭാവികത സംശയിക്കുന്നു.

ഡിസിസി അംഗം ചേന്തി അനിയുടെ ശ്രീകാര്യത്തെ വീട്ടിലാണ് ഗുണ്ടകള്‍ ഒത്തുചേര്‍ന്നത്. പുത്തന്‍പാലം രാജേഷ്, ഓം പ്രകാശ് തുടങ്ങി വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് ഒരുമിച്ച് കൂടിയത്. ഇവര്‍ ഒരുമിച്ച് നില്‍ക്കുന്നതിന്റേയും ഭക്ഷണം കഴിക്കുന്നതിന്റേയും ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് പദ്ധതിയിടാനാകണം ഗുണ്ടകള്‍ ഒത്തുചേര്‍ന്നതെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ സംശയം. ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചു. അടുത്തിടെ ശ്രീകാര്യത്ത് ഗുണ്ടകള്‍ തമ്മിലുള്ള വാക്കേറ്റത്തിനിടെ വെട്ടേറ്റ ശരത് ലാല്‍ ഓടിക്കയറിയത് ചേന്തി അനിയുടെ വീട്ടിലായിരുന്നു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ സിനിയുടെ ഭര്‍ത്താവാണ് ചേന്തി അനി.

നഗരത്തിലെ ഒരു കൗൺസിലർ ഉൾപ്പെടെ മൂന്നു പേരെ ആക്രമിക്കാൻ പ്രതികൾ തയ്യാറെടുക്കുന്നതായാണ് വിവരം. എന്നാൽ കൂട്ടായ്‌മ നടന്നിട്ടില്ലെന്ന് ചേന്തി അനി പ്രതികരിച്ചു. തലസ്ഥാന നഗരത്തിന് ഭീഷണിയായ ഗുണ്ടകളുടെ കൂട്ടായ്‌മയെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.

കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ഒത്തുകൂടിയത് ഓം പ്രകാശ്, പുത്തൻപാലം രാജേഷ് അടക്കമുള്ള കുപ്രസിദ്ധ ഗുണ്ടകൾ; വൻആക്രമണത്തിനുള്ള പദ്ധതിയെന്ന് സൂചന

തിരുവനന്തപുരം > തിരുവനന്തപുരത്ത് ഡിസിസി അംഗത്തിന്റെ വീട്ടിൽ കുപ്രസിദ്ധ ഗുണ്ടകൾ ഒരുമിച്ച് ചേർന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഡിസിസി അംഗം ചേന്തി അനിയുടെ ശ്രീകാര്യത്തെ വീട്ടിലാണ് ഗുണ്ടകൾ ഒത്തുചേർന്നത്. പുത്തൻപാലം രാജേഷ്, ഓം പ്രകാശ് തുടങ്ങി വിവിധ കേസുകളിൽ ഉൾപ്പെട്ടവരാണ് ഒരുമിച്ച് കൂടിയത്. ഇവർ ഒരുമിച്ച് നിൽക്കുന്നതിന്റേയും ഭക്ഷണം കഴിക്കുന്നതിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് പദ്ധതിയിടാനാകണം ഗുണ്ടകൾ ഒത്തുചേർന്നതെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ സംശയം. ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചു. അടുത്തിടെ ശ്രീകാര്യത്ത് ഗുണ്ടകൾ തമ്മിലുള്ള വാക്കേറ്റത്തിനിടെ വെട്ടേറ്റ ശരത് ലാൽ ഓടിക്കയറിയത് ചേന്തി അനിയുടെ വീട്ടിലായിരുന്നു. കോൺഗ്രസ് കൗൺസിലർ സിനിയുടെ ഭർത്താവാണ് ചേന്തി അനി.

നഗരത്തിലെ ഒരു കൗൺസിലർ ഉൾപ്പെടെ മൂന്നു പേരെ ആക്രമിക്കാൻ പ്രതികൾ തയ്യാറെടുക്കുന്നതായാണ് വിവരം. എന്നാൽ കൂട്ടായ്മ നടന്നിട്ടില്ലെന്ന് ചേന്തി അനി പ്രതികരിച്ചു. തലസ്ഥാന നഗരത്തിന് ഭീഷണിയായ ഗുണ്ടകളുടെ കൂട്ടായ്മയെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.

No comments:

Post a Comment