Wednesday, October 7, 2020

ഇത്തരം സ്ത്രീകളെ ചോളപാടത്തും ഓവുചാലിലുമാണ്‌ മരിച്ച നിലയില്‍ കാണുന്നത്': ഹാഥ്‌രാസ്‌ പെണ്‍കുട്ടിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്

 ലക്‌നൗ> ഹാഥ്‌രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയെ അധിക്ഷേപിച്ചും മേല്‍ജാതിക്കാരായ ആക്രമികളെ ന്യായീകരിച്ചും ബിജെപി നേതാവ്. കുറ്റവാളികളായ നാല് പേരും നിരപരാധികളെന്നും അവരെ ഉടനെ  മോചിപ്പിക്കണമെന്നും  ബാരാബങ്കിയില്‍ നിന്നുള്ള ബിജെപി നേതാവ് രന്‍ജീത് ബഹാദൂര്‍ ശ്രീവാസ്തവ ആവശ്യപ്പെട്ടു.44 ക്രിമിനൽ കേസുകളിൽ പ്രതിയാണ്‌ രൻജിത്‌ ബഹാദൂർ.

"ഇത്തരം സ്ത്രീകളെ ചില പ്രത്യേക സ്ഥലങ്ങളിലാണ് മരിച്ച നിലയില്‍ കാണുന്നത്. ചോളം, കരിമ്പ് പാടങ്ങളിലും കുറ്റിക്കാട്ടിലും ഓവുചാലിലും കാട്ടിലുമൊക്കെയാണ് ഇവരുടെ മൃതദേഹം കാണുന്നത്. എന്തുകൊണ്ട് നെല്‍ വയലിലോ ഗോതമ്പ് പാടത്തോ കാണുന്നില്ല?കുറ്റാരോപിതനുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടായിരുന്നു. അവള്‍ അവനെ ചോളപ്പാടത്തേക്ക് വിളിപ്പിച്ചിട്ടുണ്ടാവും. അവള്‍ അങ്ങനെ പിടിക്കപ്പെട്ടുകാണും. ഇതൊക്കെ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും ഇതിനകം വന്നതാണ്.’ അയാൾ പറഞ്ഞു.  

പ്രതികളാണെന്ന്‌ പറയുന്ന നാല് പേരും നിരപരാധികളാണെന്ന് തനിക്ക് ഉറപ്പിച്ച് പറയാനാവും. അവരെ ഇപ്പോള്‍ മോചിപ്പിച്ചില്ലെങ്കില്‍ അവന്‍ മാനസികമായി തകരും. അവര്‍ക്ക് നഷ്ടമാകുന്ന യുവത്വം ആര് മടക്കിക്കൊടുക്കുമെന്നും ബിജെപി നേതാവ് ചോദിക്കുന്നു.

നേരത്തെ ബിജെപി എംഎല്‍എ സുരേന്ദ്ര സിങും സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് അവരുടെ കുഴപ്പം കൊണ്ടാണെന്ന് പ്രതികരിച്ചിരുന്നു. പെണ്‍കുട്ടികളില്‍ മാതാപിതാക്കള്‍ മൂല്യങ്ങള്‍ വളര്‍ത്തണം. നല്ല ഭരണമുള്ളതുകൊണ്ട് ബലാത്സംഗങ്ങള്‍ തടയാനാവില്ല, പെണ്‍കുട്ടികള്‍ സംസ്കാരമുള്ളവരായി വളര്‍ന്നാല്‍ മാത്രമേ ബലാത്സംഗങ്ങള്‍ അവസാനിക്കൂ എന്നാണ് എംഎല്‍എ പറഞ്ഞത്.

കൊന്നിട്ടും പകതീരാതെ ബിജെപി നേതാക്കള്‍

ഹാഥ്‌രസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത്  പെൺകുട്ടിയെ അപമാനിച്ചും കൊലപാതികളെ ന്യായീകരിച്ചും  കൂടുതല്‍ ബിജെപി നേതാക്കള്‍. പെൺകുട്ടി അടക്കമില്ലാത്തവളായിരുന്നെന്ന്‌ യുപി ബാരാബങ്കിയിൽനിന്നുള്ള ബിജെപി നേതാവ്‌ രഞ്ജിത്ത്‌ ബഹദൂർ ശ്രീവാസ്‌തവ അധിക്ഷേപിച്ചു. പ്രതികളിലൊരാളെ പെൺകുട്ടി ​രഹസ്യമായി വിളിച്ചുവരുത്തിയത്‌ പിടിക്കപ്പെട്ടു. തുടർന്നാണ്‌ കൊല്ലപ്പെട്ടത്. ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ ഇതിനോടകം പുറത്തുവന്ന കാര്യമാണെന്നും ഇയാള്‍ തട്ടിവിട്ടു. “നാല്‌ പ്രതികളും നിരപരാധികളാണെന്ന്‌ ഉറപ്പിച്ചു പറയാനാകും. അവരെ മോചിപ്പിക്കാൻ വൈകിയാൽ അവർക്ക്‌ മാനസിക ബുദ്ധിമുട്ടുണ്ടാകും. യുവാക്കൾക്ക്‌ നഷ്‌ടമാകുന്ന യൗവനം ആര്‌ തിരികെ നൽകും’ ഇയാൾ ചോദിച്ചു. പെൺകുട്ടിയെ വീട്ടുകാര്‍തന്നെ കൊലപ്പെടുത്തിയെന്ന് സ്ഥാപിക്കാനാണ് 44 ക്രിമിനൽ കേസില്‍ പ്രതിയായ‌ ബിജെപി നേതാവിന്റെ ശ്രമം.

ബലാത്സംഗം ഇല്ലാതാക്കാൻ പെൺകുട്ടികളെ അച്ചടക്കത്തോടെ വളർത്തണമെന്ന്‌ ബിജെപി എംഎൽഎ സുരേന്ദ്രസിങ് കഴിഞ്ഞദിവസം പ്രസ്‌താവിച്ചിരുന്നു. പ്രതികൾ നിരപരാധികളാണെന്നും അവർക്ക്‌ നീതിവേണമെന്നും ആവശ്യപ്പെട്ട്‌ ബിജെപി നേതാവ്‌ രാജ്‌വീർസിങ് പഹൽവാന്റെ നേതൃത്വത്തിൽ പ്രതിഷേധറാലി നടത്തിവരികയാണ്.

No comments:

Post a Comment