തിരുവനന്തപുരം> യുഎഇ കോൺസുലേറ്റിൽ നടന്ന ലക്കി ഡ്രോയിൽ തന്റെ പേഴ്‌സണല്‍ സ്റ്റാഫ് ഹബീബിന് വാച്ച് സമ്മാനമായി കിട്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആ വിവരം തന്നെ അറിയിച്ചുവെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. അത് നറുക്കെടുപ്പില്‍ കിട്ടിയതാണ്. താന്‍ ആരിൽനിന്നും ഫോണ്‍ വാങ്ങിച്ചിട്ടില്ല.
കോൺസുലേറ്റിലെ ചടങ്ങിൽ പങ്കെടുത്തതിൽ പ്രോട്ടോകോൾ ലംഘനമില്ലെന്നും പ്രോട്ടോകോൾ ബാധകമാകുന്നത് യുഎഇ കോൺസുലേറ്റിനാണെന്നും ചെന്നിത്തല പറഞ്ഞു. കോൺസുലേറ്റിന്റെ പരിപാടിയിൽ പങ്കെടുത്തത് വിവാദമില്ലാത്ത കാലത്തായിരുന്നു. ലക്കിഡ്രോയിൽ എല്ലാ സമ്മാനങ്ങളും നൽകിയത് താനല്ല. 'മൊബൈല്‍ ഫോണ്‍, വാച്ചുകള്‍, വിമാന ടിക്കറ്റുകള്‍ ഒക്കെ പലര്‍ക്കും നറുക്കെടുപ്പില്‍ കിട്ടി.ചെന്നിത്തല പറഞ്ഞു.
നിലവിൽ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസറായ എ പി രാജീവിന് ഒരു ഫോണ്‍ ലഭിച്ചിട്ടുണ്ട്. അതില്‍ ഒരു അപകാതയും താന്‍ കാണുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
പ്രോട്ടോകോൾ ലംഘിച്ചുവെന്നാരോപിച്ചാണ് മന്ത്രി കെ ടി ജലീലിനെതിരെ പ്രതിപക്ഷം സമരം നടത്തുന്നത്. പ്രോട്ടോക്കോള്‍ ബാധകമാക്കുന്നത് കോണ്‍സുലേറ്റിനാണെന്ന് ഇപ്പോള്‍ പറയുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഴയ പത്രസമ്മേളനങ്ങള്‍ അപ്പോള്‍ റദ്ദായോയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് ചോദിച്ചു.

No comments:
Post a Comment