പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോഴും കോൺഗ്രസിൽ തന്നെയാണോ തുടരുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ്. ചെന്നിത്തലയുടെ ഇന്നത്തെ പത്രസമ്മേളനം ടിവിയിൽ കണ്ടു കൊണ്ടിരിക്കുമ്പോൾ സ്ക്രീനിൽ ഒഴുകി കൊണ്ടിരിക്കുന്ന വാർത്ത നോക്കി. കോൺഗ്രസ്സിൻ്റെ യു പി പ്രദേശ് കമ്മിറ്റി അധ്യക്ഷനെ വീട്ടുതടങ്കിലാക്കിയെന്ന് എഴുതി കാണിക്കുന്നു. ഹാത്രസിലേക്ക് രാഹുൽ ഗാന്ധി യാത്ര പുറപ്പെടുന്നു എന്നും പോലീസ് തടയുമെന്നും വാർത്തകൾ വന്നു കൊണ്ടിരിക്കുന്നു.
കേരളത്തിലെ ഏറ്റവും ഉയർന്ന പാർലമെണ്ടറി ചുമതല നിർവഹിക്കുന്ന കോൺഗ്രസ് നേതാവ് വിളിച്ചു ചേർത്ത പത്രസമ്മേളനം , ഇതു സംബന്ധിച്ച് ഒരു വാക്കെങ്കിലും പറയാതെ അവസാനിപ്പിക്കുന്നത് കണ്ട് ആരും അമ്പരന്നു പോകും. രാഹുൽ ഗാന്ധിയെ വരെ തള്ളി നിലത്തിട്ട ബി ജെ പി ഭരണത്തെ സംബന്ധിച്ച് ഒരു വാക്കെങ്കിലും മർമ്മരം പോലെയെങ്കിലും പറയാൻ, സി പി ഐമ്മിനെതിരെ അലറി വിളിക്കുന്നതിനിടയിൽ ചെന്നിത്തലക്ക് കഴിയുന്നില്ല. യഥാർത്ഥത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ തന്നെയാണോ ഇപ്പോഴും ചെന്നിത്തല തുടരുന്നത് ‐ രാജീവ് ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ ചോദിച്ചു.
No comments:
Post a Comment