Friday, October 2, 2020

തൊഴിലാളികളുടെ മക്കൾക്ക്‌ സീറ്റ്‌ സംവരണം പുനഃസ്ഥാപിക്കണം: എളമരം കരിം

 എംപ്ലോയീസ്‌ സ്‌റ്റേറ്റ്‌ ഇൻഷുറൻസ്‌ കോർപറേഷന്റെ (ഇഎസ്‌ഐസി) ഇൻഷുറൻസ്‌ പരിരക്ഷയുള്ള തൊഴിലാളികളുടെ മക്കൾക്ക്‌ ഇഎസ്‌ഐസി മെഡിക്കൽ, ഡെന്റൽ കോളേജുകളിലുള്ള സീറ്റ്‌ സംവരണം റദ്ദാക്കിയ തീരുമാനം പിൻവലിക്കണമെന്ന്‌‌ എളമരം കരിം എംപി. കേന്ദ്ര തൊഴിൽ  മന്ത്രി സന്തോഷ്‌ ഗാങ്‌വാർ, ഇഎസ്‌ഐകോർപംറഷൻ ഡയറക്ടർ ജനറൽ അനുരാധ പ്രസാദ്‌ എന്നിവർക്ക്‌‌ കരിം കത്തയച്ചു‌. 

ഇഎസ്‌ഐ പരിരക്ഷയുള്ള തൊഴിലാളികളുടെ ഓഹരിയിൽ തുടങ്ങിയ ഇഎസ്‌ഐസി മെഡിക്കൽ, ഡെന്റൽ കോളേജുകളിൽ തൊഴിലാളികളുടെ മക്കൾക്ക്‌ സീറ്റ്‌ സംവരണം ഉറപ്പുനൽകിയിരുന്നു. 35 ശതമാനം സീറ്റ്‌ സംവരണമെന്നത്‌ പിന്നീട്‌ 15 ശതമാനമാക്കി. എന്നാൽ, ഇവ പൂർണമായി ജനറൽ സീറ്റാക്കാനുള്ള തീരുമാനം തൊഴിലാളികളുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസ സ്വപ്‌നങ്ങൾക്ക്‌ തിരിച്ചടിയാകും‌. സംവരണം തുടരാൻ അടിയന്തരമായി നിർദേശം നൽകണമെന്ന്‌ കരിം കത്തിൽ ആവശ്യപ്പെട്ടു.

No comments:

Post a Comment