പാലക്കാട് നഗരസഭാധ്യക്ഷ കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയില്‍
പാലക്കാട്: പാലക്കാട് നഗരസഭാ അധ്യക്ഷയായിരുന്ന കോണ്‍ഗ്രസിലെ വി ദേവയാനി രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ വഞ്ചനാപരമായ നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ബിജെപി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ദേവയാനി പറഞ്ഞു. ഇപ്പോള്‍ കോണ്‍ഗ്രസ് പതിനാലാം വാര്‍ഡിലെ സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ തന്റെ വ്യാജ ഒപ്പിട്ടാണ് പത്രിക തയ്യാറാക്കിയതെന്നും അവര്‍ പറഞ്ഞു. ഇത്രയും കാലം തന്റെ ഒപ്പ് കൃത്രിമമായി ഇട്ടാണ് കോണ്‍ഗ്രസ് നേതൃത്വം കാര്യങ്ങള്‍ ചെയ്തിരുന്നത്. ഇപ്പോള്‍ ഒരിക്കലും ജയിക്കാന്‍ സാധ്യതയില്ലാത്ത ഒരു വാര്‍ഡിലാണ് തന്നെ മല്‍സരിപ്പിക്കുന്നത്. ബിജെപിയുടെ സ്ഥാനാര്‍ഥിയായി പതിനഞ്ചാം വാര്‍ഡില്‍ നിന്നും ജനവിധി തേടുമെന്നും ദേവയാനി പറഞ്ഞു.
ദേശാഭിമാനി 02102010
“ഇത്രയും കാലം തന്റെ ഒപ്പ് കൃത്രിമമായി ഇട്ടാണ് കോണ്‍ഗ്രസ് നേതൃത്വം കാര്യങ്ങള്‍ ചെയ്തിരുന്നത്.“ - ഇതൊരു ഒന്നര സ്റ്റേറ്റ്മെന്റായിപ്പോയി. ബി.ജെ.പിക്കാരെങ്കിലും സ്വന്തം ഒപ്പിടാന്‍ അവരെ അനുവദിക്കുമെന്ന് പ്രത്യാശിക്കാം. :) ഷുവര്‍ സീറ്റ് കൊടുക്കുമെന്നും കരുതാം. ബി.ജെ.പിക്ക് കേരളത്തില്‍ ഷുവര്‍ സീറ്റുണ്ടോ എന്നൊന്നും ചോദിക്കരുത്.
മറ്റു പത്രങ്ങളിലെ വാര്‍ത്തയനുസരിച്ച് ദേവയാനിക്കെതിരെ ബി.ജെ.പി അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. എങ്കിലും, രാവിലെ വരെ തങ്ങള്‍ ആര്‍ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചിരുന്നോ ആ വ്യക്തിയെ ഉച്ചക്ക് സ്വന്തം ആളാക്കാന്‍ ബി.ജെ.പിക്കോ.അവരുടെ കൂടെച്ചേരാന്‍ കഥാനായികക്കോ ബുദ്ധിമുട്ടേതും ഉണ്ടായില്ല പോലും.
'ഒപ്പിലെ കൃത്രിമ’ത്തിനു പല പത്രങ്ങളിലും പല വ്യാഖ്യാനങ്ങളാണ്. എങ്കിലും കൃത്രിമമാണെന്നതില്‍ എല്ലാവരും യോജിക്കുന്നുണ്ട്. :)

ReplyDelete