അയോധ്യ കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് പുറപ്പെടുവിച്ച വിധി ഗൌരവമായ ആശങ്കയുണര്‍ത്തുന്നുവെന്ന് രാജ്യത്തെ പ്രമുഖ ചരിത്രകാരന്മാരും കലാകാരന്മാരും പണ്ഡിതന്മാരും അഭിപ്രായപ്പെട്ടു. വിധിയില്‍ ചരിത്രവും യുക്തിയും മതനിരപേക്ഷ മൂല്യങ്ങളും കൈകാര്യംചെയ്ത രീതിയാണ് ആശങ്കയ്ക്ക് കാരണമെന്ന് അവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. റൊമിലാ ഥാപ്പര്‍, കെ എം ശ്രീമാലി, ഡി എന്‍ ഛാ, കെ എന്‍ പണിക്കര്‍, ഇഖ്തിദര്‍ അലം ഖാന്‍, ഇര്‍ഫാന്‍ ഹബീബ്, അനിരുദ്ധ റായ്, എ മുരളി, അര്‍ജുന്‍ ദേവ്, അമര്‍ ഫറൂഖി, ഉത്സ പട്നായിക്, ജയതി ഘോഷ്, പ്രഭാത് പട്നായിക്, സി പി ചന്ദ്രശേഖര്‍, രാം റഹ്മാന്‍, ബി പി സാഹു തുടങ്ങി അറുപതോളം പേരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.
ഹിന്ദുക്ഷേത്രം നിലനിന്ന സ്ഥലത്താണ് ബാബറി മസ്ജിദ് പണിതതെന്നാണ് മൂന്നംഗ ബെഞ്ചിലെ രണ്ട് ജഡ്ജിമാരും വിലയിരുത്തിയത്. എന്നാല്‍, ഈ വാദത്തിന് കടകവിരുദ്ധമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്ഐ)യുടെ ഉല്‍ഖനനത്തില്‍ത്തന്നെ കണ്ടെത്തിയ പല വസ്തുതകളും കോടതി പരിഗണിച്ചില്ല. സ്ഥലത്ത് മൃഗങ്ങളുടെ അസ്ഥികളും സുര്‍ക്കി മിശ്രിതം ഉപയോഗിച്ചുള്ള നിര്‍മാണവും കണ്ടെത്തിയിരുന്നു. ഇതെല്ലാം മുസ്ളിം ജീവിതരീതിയുടെ ഭാഗമാണ്. മസ്ജിദ് നിലനിന്ന സ്ഥലത്ത് ഹിന്ദുക്ഷേത്രം ഉണ്ടായിരുന്നു എന്ന വസ്തുതയ്ക്ക് നിരക്കാത്തതാണ് ഈ കണ്ടെത്തല്‍. എന്നാല്‍, കല്‍ത്തൂണുകള്‍ കണ്ടെത്തിയെന്നതിന്റെ അടിസ്ഥാനത്തിലാണ് എഎസ്ഐ വിവാദ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഉല്‍ഖനനവുമായി ബന്ധപ്പെട്ട കുറിപ്പുകളും മറ്റ് കണ്ടെത്തലുകളും തെളിവുകളും പുരാവസ്തു ഗവേഷകരുടെയും ചരിത്ര പണ്ഡിതന്മാരുടെയും പരിശോധനയ്ക്ക് വിധേയാമാക്കേണ്ട ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.
മസ്ജിദ് നിലനിന്ന സ്ഥലത്താണ് ശ്രീരാമന്‍ ജനിച്ചതെന്ന് ഹിന്ദുക്കള്‍ വിശ്വസിച്ചിരുന്നുവെന്നതിനും തെളിവില്ല. ഈ വിശ്വാസത്തിന്റെ പുരാതനത്വം അംഗീകരിക്കുന്ന കാര്യത്തില്‍ വിധിന്യായത്തില്‍ തെറ്റുപറ്റിയെന്നു മാത്രമല്ല, ഇത്തരം അംഗീകരിക്കലുകള്‍ പിന്നീട് അവകാശവാദങ്ങളായേക്കാം. ഇത് നിയമത്തിന്റെയും സമത്വത്തിന്റെയും തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. അക്രമത്തിനും പേശീബലത്തിനും നിയമസാധുത നല്‍കുന്നു എന്നതാണ് വിധിയില്‍ ഏറ്റവും എതിര്‍ക്കപ്പെടേണ്ട ഭാഗം. മസ്ജിദിന്റെ മിനാരത്തിനു കീഴില്‍ 1949ല്‍ ബലപ്രയോഗത്തിലൂടെയാണ് രാമവിഗ്രഹം സ്ഥാപിച്ചതെന്ന് സമ്മതിക്കുന്നു. എന്നാല്‍, രാമന്‍ ജനിച്ചത് അവിടെയാണെന്ന സമ്മതത്തിലൂടെ വിഗ്രഹം ബലപ്രയോഗത്തിലൂടെ സ്ഥാപിച്ചത് അവകാശപ്പെട്ട സ്ഥലത്തുതന്നെയാണെന്ന് ഒരു യുക്തിയുമില്ലാതെ വിധി ന്യായീകരിക്കുന്നു. മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ പ്രധാനഭാഗം ക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കി. ഇതിലൂടെ ബാബറി മസ്ജിദ് തകര്‍ത്തതിന് വിധി ന്യായീകരണം നല്‍കുന്നുവെന്നത് ഞെട്ടിപ്പിക്കുന്നു. ഇക്കാരണങ്ങളാല്‍ അലഹബാദ് ഹൈക്കോടതിയുടെ വിധിയെ രാജ്യത്തിന്റെ മതനിരപേക്ഷ ചട്ടക്കൂടിനും നീതിന്യായ വ്യവസ്ഥയുടെ മാന്യതയ്ക്കും ഏറ്റ പ്രഹരമായി മാത്രമേ കാണാന്‍ കഴിയൂവെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ദേശാഭിമാനി 02102010
മറ്റൊരു വാര്‍ത്ത
അയോധ്യ കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് പുറപ്പെടുവിച്ച വിധി ഗൌരവമായ ആശങ്കയുണര്‍ത്തുന്നുവെന്ന് രാജ്യത്തെ പ്രമുഖ ചരിത്രകാരന്മാരും കലാകാരന്മാരും പണ്ഡിതന്മാരും അഭിപ്രായപ്പെട്ടു. വിധിയില്‍ ചരിത്രവും യുക്തിയും മതനിരപേക്ഷ മൂല്യങ്ങളും കൈകാര്യംചെയ്ത രീതിയാണ് ആശങ്കയ്ക്ക് കാരണമെന്ന് അവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. റൊമിലാ ഥാപ്പര്‍, കെ എം ശ്രീമാലി, ഡി എന്‍ ഛാ, കെ എന്‍ പണിക്കര്‍, ഇഖ്തിദര്‍ അലം ഖാന്‍, ഇര്‍ഫാന്‍ ഹബീബ്, അനിരുദ്ധ റായ്, എ മുരളി, അര്‍ജുന്‍ ദേവ്, അമര്‍ ഫറൂഖി, ഉത്സ പട്നായിക്, ജയതി ഘോഷ്, പ്രഭാത് പട്നായിക്, സി പി ചന്ദ്രശേഖര്‍, രാം റഹ്മാന്‍, ബി പി സാഹു തുടങ്ങി അറുപതോളം പേരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.
ReplyDeleteകനത്ത പ്രഹരം തന്നെ.. ഹിന്ദുക്കള്‍ക്കോ മുസ്ലീങ്ങള്‍ക്കോ മാത്രമായി സ്ഥലം കൊടുത്തു നല്ലൊരു കലാപവും ഉണ്ടായിക്കാണാനാകാത്തത് കനത്ത പ്രഹരം തന്നെ.. രാഷ്ട്രീയ മുതലെടുപ്പ് നഷ്ട്ടപ്പെടുത്തുന്ന ഈ വിധി കനത്ത പ്രഹരം തന്നെ..!!
ReplyDeleteഎല്ലാ മതവിശ്വാസങ്ങൾക്കും തുല്യ പ്രാധാന്യവും ബഹുമാനവും നൽകുന്നതാണ് ഇന്ത്യൻ മതേതരത്വം. അതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല ...
ReplyDeleteമതേതരത്വത്തിന്റെ മികച്ച നേട്ടമായാണ് വിധിയോടുള്ള ഇന്ത്യന്‍ ജനതയുടെ പക്വമായ, അന്തസുറ്റ പ്രതികരണങ്ങളെ വിലയിരുത്തുക.
മസ്ജിദ് നിലനിന്ന സ്ഥലത്താണ് ശ്രീരാമന്‍ ജനിച്ചതെന്ന് ഹിന്ദുക്കള്‍ വിശ്വസിച്ചിരുന്നുവെന്നതിനും തെളിവില്ല
ReplyDelete