കേരള-എംജി സര്‍വകലാശാലകള്‍ക്കു കീഴിലെ കോളേജ് യൂണിയനുകളിലേക്ക് വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ഉജ്വല വിജയം നേടി. കേരള സര്‍വകലാശാലയില്‍ തെരഞ്ഞെടുപ്പ് നടന്ന 44ല്‍ 38ഉം എംജിയില്‍ 70ല്‍ 65ഉം കോളേജുകളില്‍ യൂണിയന്‍ നേതൃത്വം എസ്എഫ്ഐക്ക് ലഭിച്ചു. തിരുവനന്തപുരം ജില്ലയില്‍ 19ല്‍ 15ലും ആലപ്പുഴയില്‍ 11ല്‍ 11ലും കൊല്ലത്ത് 13ല്‍ 11ലും പത്തനംതിട്ടയില്‍ 11ല്‍ 11ലും കോട്ടയത്ത് 16ല്‍ 14ലും ഇടുക്കിയില്‍ 13ല്‍ 12ലും എറണാകുളത്ത് 31ല്‍ 29 കോളേജിലും എസ്എഫ്ഐക്കാണ് വിജയം.
നെടുമങ്ങാട് ഗവ കോളേജ്, തുമ്പ സെന്റ്സേവിയേഴ്സ് കോളേജ്, കാഞ്ഞിരംകുളം ഗവ. കോളേജ്, ആലപ്പുഴയിലെ എസ്എന്‍ കോളേജ്, ചേര്‍ത്തല സെന്റ്മിൈക്കിള്‍സ്, കൊല്ലം ഫാത്തിമാ മാതാ നാഷണല്‍കോളേജ്, പത്തനാപുരം സെന്റ് സ്റീഫന്‍ കോളേജ്, കോന്നി എന്‍എസ്എസ്, കട്ടപ്പന ഐഎച്ച്ആര്‍ഡി, തൊടുപുഴ ഐഎച്ച്ആര്‍ഡി, എസ്എംഇ പാമ്പാടി, എസ്എംഇ ഗാന്ധിനഗര്‍ എന്നീ കോളേജുകള്‍ എസ്എഫ്ഐ ഇത്തവണ പിടിച്ചെടുത്തു. കേരള സര്‍വകലാശാലയ്ക്കു കീഴില്‍ 11 കോളേജില്‍ എതിരില്ലാതെയും 24 കോളേജില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. കേരള സര്‍വകലാശാലയില്‍ കൌണ്‍സിലര്‍മാരില്‍ 77ല്‍ 52ലും എംജിയില്‍ 111ല്‍ 95ലും എസഎഫ്ഐ വിജയിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കൈവരിക്കാന്‍പോകുന്ന വന്‍വിജയത്തിന്റെ മുന്നോടിയാണ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുഫലമെന്ന് എസ്എഫ്ഐ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാകാത്ത എംജി സര്‍വകലാശാലയ്ക്കു കീഴിലെ ഇരുപതോളം കോളേജും തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളേജും കേന്ദ്രീകരിച്ച് വരുംദിവസങ്ങളില്‍ എസ്എഫ്ഐ ശക്തമായ സമരം സംഘടിപ്പിക്കും. എസ്എഫ്ഐക്ക് തിളങ്ങുന്ന വിജയം സമ്മാനിച്ച എല്ലാ വിദ്യാര്‍ഥികളെയും സംസ്ഥാന പ്രസിഡന്റ് കെ പി സുമേഷും സെക്രട്ടറി പി ബിജുവും അഭിവാദ്യംചെയ്തു.
deshabhimani 02102010

ReplyDelete