ചെന്നിത്തല സ്വയം പരിഹാസ്യനാകുന്നു: എം വി ജയരാജന്‍
കണ്ണൂര്‍: തോമസ് ഐസക്കിന്റെ പ്രേരണയിലാണ് അഭിഷേക് മനു സിങ്വി ലോട്ടറി മാഫിയ്ക്കുവേണ്ടി കേസ് വാദിക്കാനെത്തിയതെന്ന രമേശ് ചെന്നിത്തലയുടെ അഭിപ്രായം നൂറ്റാണ്ടിലെ വലിയ തമാശയാണെന്ന് കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി കണ്‍വീനര്‍ എം വി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവായ സിങ്വിയെ ആര്‍ക്കും വിലയ്ക്കെടുക്കാന്‍ കഴിയുമെന്നാണ് ചെന്നിത്തല വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വിശ്വസ്തനായ സിങ്വിയെ ആര് അയച്ചുവെന്ന് അന്വേഷിക്കാന്‍ മെനക്കെടാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തി കെപിസിസി അധ്യക്ഷന്‍ സ്വയം പരിഹാസ്യനാവുകയാണ്.
ലോട്ടറി മാഫിയ ആയ മാര്‍ടിനുവേണ്ടി വാദിക്കാന്‍ ഡല്‍ഹിയില്‍നിന്ന് സിങ്വിയും ചെന്നിത്തലയും ഒന്നിച്ചാണ് വന്നത്. വിമാനത്താവളത്തില്‍ അരമണിക്കൂര്‍ ഇരുവരും കൂടിയാലോചനയും നടത്തി. സിങ്വിയെ കൊണ്ടുവന്നത് കെപിസിസി നേതൃത്വമാണ്. ഹൈക്കമാന്‍ഡ് ആദ്യം നടപടിയെടുക്കേണ്ടത് ചെന്നിത്തലക്കെതിരെയാണ്. ഐസക്കാണ് സിങ്വിയെ കൊണ്ടുവന്നതെങ്കില്‍ എന്തിന്് സിങ്വിക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയെന്ന് ചെന്നിത്തല വ്യക്തമാക്കണം. കെപിസിസി അയച്ച പരാതിക്ക് ഹൈക്കമാന്‍ഡ് പുല്ലുവിലപോലും കല്‍പിച്ചില്ല. ലോട്ടറി മാഫിയയുമായുള്ള കോണ്‍ഗ്രസ് ബന്ധത്തിന്റെ തെളിവാണിത്. ലോട്ടറി മാഫിയയില്‍നിന്ന് ഒരു കോടി രൂപ വാങ്ങിയിട്ടുണ്ടെന്ന് ഉറപ്പിക്കുന്നതാണ് സിങ്വിയുടെ വരവ്. ഇതിന് പച്ചക്കൊടി കാട്ടിയത് കെപിസിസി നേതൃത്വമാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരം മുതല്‍ സിങ്വി വരെയുള്ളവര്‍ മാഫിയകള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാകുന്നത് ആദ്യസംഭവമല്ല. ഭോപാല്‍ വിഷവാതകക്കേസില്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്കുവേണ്ടി ഹാജരായതും സിങ്വിയായിരുന്നു. തൊഴിലാളികളും മുതലാളികളും തമ്മിലുള്ള പ്രശ്നങ്ങളില്‍ മുതലാളിമാര്‍ക്കുവേണ്ടി വാദിക്കുന്ന സംസ്കാരമാണ് കോണ്‍ഗ്രസിന്റേത്. ലോട്ടറിമാഫിയക്കും ഓലൈന്‍ ലോട്ടറിക്കും അനുകൂല നയമാണ് കോണ്‍ഗ്രസിന്റേത്. കെപിസിസി വിചാരിച്ചാല്‍ ഇത് തിരുത്താനാകില്ലെന്നും ജയരാജന്‍ പറഞ്ഞു.
സിങ്വി വിലയ്ക്കു വാങ്ങാവുന്ന നേതാവോ: മന്ത്രി ഐസക്
ആലപ്പുഴ: ആര്‍ക്കും വിലയ്ക്കുവാങ്ങാവുന്ന നേതാവാണോ കോണ്‍ഗ്രസിന്റെ ദേശീയ വക്താവായ അഭിഷേക് സിങ്വിയെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് ആവശ്യപ്പെട്ടു. വിലയ്ക്കുവാങ്ങാന്‍ കഴിയുന്ന രാജ്യസഭാ എംപിയാണെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടുമോയെന്നും മന്ത്രി ഐസക് മാരാരിക്കുളത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വ്യാജലോട്ടറി മാഫിയയുമായി മന്ത്രി തോമസ് ഐസക്ക് നടത്തിയ ഗൂഡാലോചനയെ തുടര്‍ന്നാണ് സിങ്വി വാദിക്കാനെത്തിയതെന്ന് കെപിസിസി പ്രസിഡന്റ് തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിങ്വിയെ കൊണ്ടുവന്ന ചെന്നിത്തല മാപ്പുപറയണം: ഇ പി
ലോട്ടറിമാഫിയക്കുവേണ്ടി ഹൈക്കോടതിയില്‍ വാദിക്കാന്‍ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വിയെ ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ജനങ്ങളോട് മാപ്പുപറയണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു. സോണിയാഗാന്ധിയുടെ സമ്മതത്തോടെയാണ് സിങ്വി ലോട്ടറിമാഫിയക്കായി വാദിച്ചത്. തന്നെയും സിങ്വിയെയും ഒരേവിമാനത്തില്‍ കേരളത്തിലേക്ക് അയക്കാന്‍ തോമസ് ഐസക്കും സോണിയാഗാന്ധിയും ഗൂഢാലോചന നടത്തിയെന്നാണോ ചെന്നിത്തല പറയുന്നത്. സിങ്വിയോടൊന്നിച്ച് വിമാനത്തില്‍ സഞ്ചരിച്ചത് എന്തിനാണ് മറച്ചുവച്ചത്. ഒരു കള്ളം മറയ്ക്കാന്‍ ചെന്നിത്തല പല കള്ളം ആവര്‍ത്തിക്കുകയാണെന്നും ഇ പി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അഭിഷേക് സിങ്വി ലോട്ടറി കേസില്‍നിന്ന് പിന്‍വാങ്ങിയെന്ന ചില മാധ്യമങ്ങളുടെ പ്രചാരണം അസംബന്ധമാണ്. രാവിലെ സിംഗിള്‍ബെഞ്ചിലും പിന്നീട് ഡിവിഷന്‍ബെഞ്ചിലും കേസ് വാദിക്കുകയും കോടതിയില്‍നിന്ന് അനുകൂലവിധി നേടിയെടുക്കുകയും ചെയ്തിട്ടാണ് സിങ്വി മടങ്ങിയത്. ഇതിനെയാണ് സിങ്വി കേസ് ഉപേക്ഷിച്ച് പോയെന്ന് മനോരമയും മാതൃഭൂമിയും പ്രചരിപ്പിച്ചത്. സ്വയം പരിഹാസ്യരാകുന്ന മാധ്യമങ്ങളുടെ ഈ വികൃതവേഷം ജനം തിരിച്ചറിയും.
ലോട്ടറി- മദ്യമാഫിയയും കോണ്‍ഗ്രസുമായുള്ള അവിശുദ്ധബന്ധം മറനീക്കിയിരിക്കയാണ്. ചെന്നിത്തലയ്ക്കും പി ടി തോമസിനും ഒപ്പമാണ് സിങ്വി കേരളത്തില്‍ എത്തിയതെന്ന് വെളിപ്പെട്ടതോടെ അവരുടെ മുഖംമൂടി അഴിഞ്ഞുവീണു. ലോട്ടറിരാജാവ് മണികുമാര്‍ സുബ്ബ കോണ്‍ഗ്രസിന്റെ എംപിയായിരുന്നു. ഇക്കൂട്ടരില്‍നിന്നുള്ള പണമാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകാലത്ത് ഒഴുക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തില്‍ ഒരുകോടി രൂപവീതം വിതരണം ചെയ്തെന്നാണ് റിപ്പോര്‍ട്ട്. എല്ലാക്കാലത്തും ജനങ്ങളെ വഞ്ചിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ വഞ്ചനയ്ക്കെതിരെ ജനം പ്രതികരിക്കും. ലോട്ടറിമാഫിയയെ സഹായിക്കുന്നതില്‍നിന്ന് കോണ്‍ഗ്രസ് നേതൃത്വം പിന്തിരിയണം. ചെയ്തുപോയ തെറ്റിന് ചെന്നിത്തല കേരളത്തിലെ ജനങ്ങളോട് മാപ്പുപറയണം- ഇ പി ആവശ്യപ്പെട്ടു.
deshabhimani 03102010
ആര്‍ക്കും വിലയ്ക്കുവാങ്ങാവുന്ന നേതാവാണോ കോണ്‍ഗ്രസിന്റെ ദേശീയ വക്താവായ അഭിഷേക് സിങ്വിയെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് ആവശ്യപ്പെട്ടു. വിലയ്ക്കുവാങ്ങാന്‍ കഴിയുന്ന രാജ്യസഭാ എംപിയാണെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടുമോയെന്നും മന്ത്രി ഐസക് മാരാരിക്കുളത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വ്യാജലോട്ടറി മാഫിയയുമായി മന്ത്രി തോമസ് ഐസക്ക് നടത്തിയ ഗൂഡാലോചനയെ തുടര്‍ന്നാണ് സിങ്വി വാദിക്കാനെത്തിയതെന്ന് കെപിസിസി പ്രസിഡന്റ് തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ReplyDelete