ചരിത്രത്തിലാദ്യമായാണ് ആകാശവാണിയുടെയും ദൂരദര്‍ശന്റെയും പ്രവര്‍ത്തനം സ്തംഭിക്കുന്ന തരത്തില്‍ ഒരു പണിമുടക്ക് നടക്കുന്നത്. ഇരു സ്ഥാപനങ്ങളെയും സംരക്ഷിക്കണം, അതിനായി പ്രസാര്‍ഭാരതി നിയമം പിന്‍വലിക്കണം എന്നാണ് ജീവനക്കാര്‍ ഉയര്‍ത്തുന്ന ആവശ്യം. 12 വര്‍ഷമായി നിലനില്‍ക്കുന്ന പ്രസാര്‍ ഭാരതി നിയമം പൂര്‍ണമായും അപ്രായോഗികമാണ് ഇന്ന്. പുതിയ പ്രതിഭകളെ ഉള്‍ക്കൊള്ളാതെയും ആയിരക്കണക്കിനു തസ്തിക ഒഴിച്ചിട്ടും ജീവനക്കാരുടെ ക്ഷേമത്തെ അവഗണിച്ചുമാണ് പ്രസാര്‍ഭാരതി മുന്നോട്ടുപോകുന്നത്. പ്രശ്നങ്ങളാകെ പലവട്ടം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലമുണ്ടായില്ല.
തുടര്‍ച്ചയായ പ്രചാര-പ്രക്ഷോഭങ്ങള്‍ക്കുശേഷമാണ് 21 അസോസിയേഷനുകളുടെ സംയുക്തവേദിയായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ആകാശവാണി ആന്‍ഡ് ദൂരദര്‍ശന്‍ എംപ്ളോയീസ് (എന്‍എഫ്എഡിഇ) 48 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനംചെയ്തത്. ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതല്‍ നടന്ന സമരത്തില്‍ 1800 കേന്ദ്രത്തിലുള്ള പ്രോഗ്രാമിങ്, എന്‍ജിനിയറിങ്, ടെക്നിക്കല്‍ വിഭാഗങ്ങളിലെ 38,000 ജീവനക്കാരാണ് അണിചേര്‍ന്നത്. ഇന്ത്യാ സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താ വിതരണ സംവിധാനത്തെ സ്തംഭിപ്പിച്ച ഈ സമരത്തിന്റെ തുടര്‍ച്ചയായി ഡിസംബര്‍ 13 മുതല്‍ 72 മണിക്കൂര്‍ പണിമുടക്കിലേക്ക് നീങ്ങുമെന്ന് ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പണിമുടക്ക് ആരംഭിച്ചശേഷം വാര്‍ത്താ സംപ്രേഷണവും പ്രാദേശിക പ്രക്ഷേപണവും സ്തംഭിച്ചു. ഈ സമരത്തിന്റെ വിജയം ജീവനക്കാരെ കൂടുതല്‍ അവകാശബോധമുള്ളവരാക്കുന്നതാണ്.
പ്രസാര്‍ഭാരതിയെ തകര്‍ച്ചയിലേക്ക് തള്ളിയിടാതെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഹരിക്കണം. ജീവനക്കാരെ സമരത്തിലേക്ക് നയിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. അണപൊട്ടിയ ഈ പ്രതിഷേധത്തെ നേരിടാന്‍ മന്‍മോന്‍ഹന്‍ സിങ് സര്‍ക്കാര്‍ പ്രതികാരനടപടിക്ക് തുനിഞ്ഞാല്‍ പ്രത്യാഘാതം അചിന്തനീയമാകും. ഐക്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും സമരത്തില്‍ അണിചേര്‍ന്നവരെ ഞങ്ങള്‍ അഭിവാദ്യംചെയ്യുന്നു. തുടര്‍ന്നുള്ള അവകാശ പോരാട്ടത്തോട് പരിപൂര്‍ണമായ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുന്നു.
ദേശാഭിമാനി മുഖപ്രസംഗം 261110
ചരിത്രത്തിലാദ്യമായാണ് ആകാശവാണിയുടെയും ദൂരദര്‍ശന്റെയും പ്രവര്‍ത്തനം സ്തംഭിക്കുന്ന തരത്തില്‍ ഒരു പണിമുടക്ക് നടക്കുന്നത്. ഇരു സ്ഥാപനങ്ങളെയും സംരക്ഷിക്കണം, അതിനായി പ്രസാര്‍ഭാരതി നിയമം പിന്‍വലിക്കണം എന്നാണ് ജീവനക്കാര്‍ ഉയര്‍ത്തുന്ന ആവശ്യം. 12 വര്‍ഷമായി നിലനില്‍ക്കുന്ന പ്രസാര്‍ ഭാരതി നിയമം പൂര്‍ണമായും അപ്രായോഗികമാണ് ഇന്ന്. പുതിയ പ്രതിഭകളെ ഉള്‍ക്കൊള്ളാതെയും ആയിരക്കണക്കിനു തസ്തിക ഒഴിച്ചിട്ടും ജീവനക്കാരുടെ ക്ഷേമത്തെ അവഗണിച്ചുമാണ് പ്രസാര്‍ഭാരതി മുന്നോട്ടുപോകുന്നത്. പ്രശ്നങ്ങളാകെ പലവട്ടം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലമുണ്ടായില്ല.
ReplyDeleteതുടര്‍ച്ചയായ പ്രചാര-പ്രക്ഷോഭങ്ങള്‍ക്കുശേഷമാണ് 21 അസോസിയേഷനുകളുടെ സംയുക്തവേദിയായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ആകാശവാണി ആന്‍ഡ് ദൂരദര്‍ശന്‍ എംപ്ളോയീസ് (എന്‍എഫ്എഡിഇ) 48 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനംചെയ്തത്.