Friday, November 26, 2010

കോണ്‍ഗ്രസ് നിരന്തരം അവഗണിച്ചു: ഗൌരിയമ്മ

അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ തന്നെ തോല്‍പ്പിക്കുകയും ഇതേക്കുറിച്ച് അന്വേഷിച്ച പത്മരാജന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ ഇതുവരെ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്തതിനാലാണ് താന്‍ യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കാത്തതെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൌരിയമ്മ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജെഎസ്എസിനെ അരൂര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍പോലും കോണ്‍ഗ്രസ് അനുവദിച്ചില്ല. തന്നെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ബ്ളോക്ക് ചെയര്‍മാന്‍ രാജേന്ദ്രപ്രസാദ് സര്‍ക്കുലര്‍ ഇറക്കി. ഇത് കോണ്‍ഗ്രസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും രാജേന്ദ്രപ്രസാദിനെക്കൊണ്ട് മാപ്പുപറയിപ്പിച്ചു. മറ്റാരെങ്കിലും ഇതില്‍ ഉത്തരവാദികളാണോയെന്ന് അന്വേഷിക്കാനാണ് കമീഷനെ നിയോഗിച്ചത്. പത്മരാജന്‍ നല്‍കിയ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും യുഡിഎഫ് തയ്യാറായില്ല. അതിനുശേഷമാണ് യുഡിഎഫ് കമ്മിറ്റികളില്‍ പോകാതായത്. എങ്കിലും തങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്ന അജന്‍ഡ ചര്‍ച്ചചെയ്തപ്പോള്‍ പാര്‍ടിയുടെ അഭിപ്രായം പറയാന്‍ താന്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തു. അന്ന് അവിടെയുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് പിന്നീട് യോഗത്തില്‍ പോകാതിരുന്നത്.

താന്‍ ഒരിക്കലും യുഡിഎഫിനെതിരെ പ്രവര്‍ത്തിച്ചിട്ടില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ തന്നെ കയറ്റരുതെന്നായിരുന്നു കോണ്‍ഗ്രസ് തീരുമാനം. അരൂര്‍ യുഡിഎഫ് മണ്ഡലം കമ്മിറ്റിയില്‍ ഈ തീരുമാനം അറിയിച്ചപ്പോള്‍ ജെഎസ്എസ് അംഗങ്ങള്‍ കമ്മിറ്റി ബഹിഷ്കരിച്ചു. പാര്‍ലമെന്റ് സ്ഥാനാര്‍ഥി കെ സി വേണുഗോപാല്‍ തന്റെ വീട്ടില്‍വന്ന് സ്ഥിതി വിശദീകരിച്ചു. ഇതോടെ തന്റെ പാര്‍ടിക്കാരോട് വേണുഗോപാലിനെ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തനഫണ്ടും സ്വരൂപിച്ചു നല്‍കി. ഇത് കേന്ദ്രമന്ത്രി എ കെ ആന്റണിക്ക് അറിയാം. ജെഎസ്എസുകാര്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ ആലപ്പുഴ ഉപതെരഞ്ഞെടുപ്പില്‍ എ എ ഷുക്കൂര്‍ തോല്‍ക്കുമായിരുന്നു. പാര്‍ടിക്കാന്‍ നിര്‍ബന്ധിച്ചിട്ടും യുഡിഎഫ് യോഗത്തില്‍ പോകാത്തത് പോകാന്‍ തോന്നാത്തതമിനാലാണ്. നാലുകൊല്ലമായി യുഡിഎഫിനുവേണ്ടി ഒന്നുംചെയ്തില്ലെന്നും അനുനയിപ്പിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ മടങ്ങുംമുമ്പ് കോണ്‍ഗ്രസിനെതിരെ താന്‍ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ചുവെന്നുമുള്ള വാര്‍ത്ത ശരിയല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കുശേഷമാണ് പാലക്കാട് യുഡിഎഫ് കമ്മിറ്റിയില്‍ ജെഎസ്എസിനെ ഉള്‍പ്പെടുത്തിയത്. ഇന്നും പല സ്ഥലങ്ങളിലും യുഡിഎഫില്‍ ജെഎസ്എസിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതൊന്നും ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. തന്നെ ആര്‍ക്കും വന്നുകാണാം. അതിന് രാശിനോക്കേണ്ടെന്നും ഗൌരിയമ്മ പറഞ്ഞു.

ദേശാഭിമാനി 261110

1 comment:

  1. അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ തന്നെ തോല്‍പ്പിക്കുകയും ഇതേക്കുറിച്ച് അന്വേഷിച്ച പത്മരാജന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ ഇതുവരെ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്തതിനാലാണ് താന്‍ യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കാത്തതെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൌരിയമ്മ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജെഎസ്എസിനെ അരൂര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍പോലും കോണ്‍ഗ്രസ് അനുവദിച്ചില്ല. തന്നെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ബ്ളോക്ക് ചെയര്‍മാന്‍ രാജേന്ദ്രപ്രസാദ് സര്‍ക്കുലര്‍ ഇറക്കി. ഇത് കോണ്‍ഗ്രസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും രാജേന്ദ്രപ്രസാദിനെക്കൊണ്ട് മാപ്പുപറയിപ്പിച്ചു. മറ്റാരെങ്കിലും ഇതില്‍ ഉത്തരവാദികളാണോയെന്ന് അന്വേഷിക്കാനാണ് കമീഷനെ നിയോഗിച്ചത്. പത്മരാജന്‍ നല്‍കിയ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും യുഡിഎഫ് തയ്യാറായില്ല. അതിനുശേഷമാണ് യുഡിഎഫ് കമ്മിറ്റികളില്‍ പോകാതായത്. എങ്കിലും തങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്ന അജന്‍ഡ ചര്‍ച്ചചെയ്തപ്പോള്‍ പാര്‍ടിയുടെ അഭിപ്രായം പറയാന്‍ താന്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തു. അന്ന് അവിടെയുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് പിന്നീട് യോഗത്തില്‍ പോകാതിരുന്നത്.

    ReplyDelete