തൃക്കാക്കര: പൊതുമരാമത്തുനിയമം ഭേദഗതി ചെയ്ത് ഡിസംബറില്‍ പുറത്തിറക്കുമെന്ന് എം.വിജയകുമാര്‍ പറഞ്ഞു. കാക്കനാട്ട് ചേര്‍ന്ന ജില്ലാ തല റോഡ് അവലോകനയോഗത്തിനു ശെഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാല്പതുവര്‍ഷം പഴക്കമുള്ളതാണ് സംസ്ഥാനത്തെ പൊതുമരാമത്തു നിയമം. ഇത് കാലോചിതമായി പരിഷ്കരിക്കണം. ഇതിനായി സംസ്ഥാനതല ശില്പശാല നടത്തി കരടുരേഖ അവതരിപ്പിച്ചു. ഡിസംബറില്‍ അന്തിമരൂപം നല്‍കും. പ്രധാന ടെന്‍ഡര്‍ നടപടികളിലും മാറ്റം വരുത്തും. പൊതുമരാമത്ത് അധികൃതരുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തുന്ന ടെന്‍ഡര്‍ നടപടികളില്‍ പലപ്പോഴും ക്രമക്കേടുകളും വീഴ്ചകളും ഉണ്ട്. ഇത് പരിഷ്കരിക്കാനാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്- അദ്ദേഹം അറിയിച്ചു.
ടെന്‍ഡറുകളുടെ ഷെഡ്യൂള്‍ നടപടികള്‍ വെബ്സൈറ്റില്‍ ലഭ്യമാക്കുന്ന സംവിധാനം ഏര്‍പ്പെടുത്തും. മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സംസ്ഥാനതലത്തില്‍ ഏകോപനസമിതി ഉണ്ടാക്കും ഇവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും പരിഹാരം കാണുകയും ചെയ്യും. മാധ്യമവിമര്‍ശനങ്ങളോട് നല്ലരീതിയില്‍ പ്രതികരിക്കാന്‍ പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം ചെയ്യുന്ന പ്രവൃത്തികള്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണം. ഇവയുടെ വിവരം സംസ്ഥാനകേന്ദ്രത്തില്‍ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.
റോഡുകളുടെ നിര്‍മാണം എളുപ്പത്തില്‍ പൂര്‍ത്തീകരിക്കുന്ന കരാറുകാര്‍ക്ക് പ്രത്യേക പാരിതോഷികവും പ്രോത്സാഹനവും നല്‍കാന്‍ നടപടി സ്വീകരിക്കും. കാലതാമസം വരുത്തുന്നവരെ കരിമ്പട്ടികയില്‍ പെടുത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
deshabhimani 281110
വാര്‍ത്തക്ക് മേല്‍ ഒരു മരാമത്ത്
ഈ വാര്‍ത്ത ഫേസ്‌ബുക്കിലെത്തിയപ്പോള്‍ പൊതുമരാമത്ത് വകുപ്പ് ഇപ്പോള്‍ നാല്പതുവര്‍ഷം പിറകിലാണെന്ന് മന്ത്രി പറഞ്ഞതായി മാറി. ആഴ്ച തോറും മന്ത്രിമാരെ മാറ്റുന്നതില്‍ പുരോഗതി ഉണ്ടല്ലോ എന്ന് കമന്റും. തലക്കെട്ടിലെ വ്യത്യാസം അത്ര നിഷ്കളങ്കമല്ലെന്ന് പറയേണ്ടതില്ലല്ലോ.
മുകളിലെ ദേശാഭിമാനി വാര്‍ത്ത കമന്റായി ഇട്ടിട്ടും തിരുത്തൊന്നുമില്ല. ഏതെങ്കിലും പത്രത്തില്‍ വന്നത് ആ ഫേസ് ബുക്ക് പേജ് ഉടമ കോപ്പി പേസ്റ്റ് ചെയ്തതായിരിക്കും എന്നൊരു ന്യായീകരണവും കണ്ടു. തലക്കെട്ട് ഏതെങ്കിലും പത്രത്തില്‍ വന്നതാണോ എന്നറിയില്ല. എങ്കിലും ഏതെങ്കിലും പത്രത്തില്‍ വന്നതാണെങ്കില്‍ ഏത് പത്രം, ഏത് ദിവസം എന്നൊക്കെ പറയാനുള്ള ബാധ്യത അത് പുന:പ്രസിദ്ധീകരിക്കുന്നവര്‍ക്കുണ്ട്. പത്രമാണ് വാര്‍ത്ത വളച്ചൊടിച്ചതെങ്കില്‍ പൊളിച്ചെഴുത്ത് പോലുള്ള ബ്ലോഗുകളുടെ പ്രസക്തി വീണ്ടും വര്‍ദ്ധിക്കുന്നു. അവരുടെ ജോലിഭാരവും.
വാര്‍ത്ത ഫേസ് ബുക്കിലെത്തുമ്പോള്‍..
ReplyDelete