Sunday, November 28, 2010

കൊറിയയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയെന്ന് ഉത്തര കൊറിയ

സോള്‍: ദക്ഷിണ കൊറിയയുമായുളള സംഘര്‍ഷത്തിന് പിന്നില്‍ അമേരിക്കയാണെന്ന് ഉത്തരകൊറിയ ആരോപിച്ചു. തെക്കന്‍ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തിയ സൈനികാഭ്യാസങ്ങളാണ് മേഖലയെ കടുത്ത സംഘര്‍ഷത്തിലേയ്ക്ക് തളളിവിട്ടത്. അമേരിക്കയുടെ പിന്‍ബലമുണ്ടെന്ന ധാര്‍ഷ്ട്യത്തിലാണ് ദക്ഷിണ കൊറിയ  നിരന്തരമായ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ഉത്തരകൊറിയ ആരോപിച്ചു.
 ഇതിനിടെ കൊറിയന്‍ സംഘര്‍ഷം ഏത് രീതിയില്‍ തീര്‍ക്കണമെന്നതിനെക്കുറിച്ച് ലോകരാജ്യങ്ങള്‍ കൂടിയാലോചന ആരംഭിച്ചു. അത്യധികം സങ്കീര്‍ണമായ പ്രശ്‌നമാണിതെന്ന് ഉത്തരകൊറിയ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന വെടിവയ്പിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ അമേരിക്കയ്ക്കാകില്ലെന്നും ഉത്തരകൊറിയന്‍ വക്താവ് പറഞ്ഞു.

നാല് പേരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ദക്ഷിണ കൊറിയന്‍ സൈനികര്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതാണ് ഏറ്റുമുട്ടലിനിടയാക്കിയത്. അമേരിക്കന്‍ - ദക്ഷിണ കൊറിയന്‍ സൈനികര്‍ സംയുക്തമായി മഞ്ഞക്കടലില്‍ നടത്തിയ നാല് ദിന സൈനികാഭ്യാസമാണ് മേഖലയിലെ സംഘര്‍ഷത്തിന് ആക്കം കൂട്ടിയത്. എന്നാല്‍  മേഖലയില്‍ സമാധാനം നിലനിര്‍ത്തുക എന്ന അജണ്ടയാണ് അമേരിക്കയ്ക്കുളളതെന്ന് അമേരിക്കന്‍ സൈനിക വക്താവ് അഭിപ്രായപ്പെട്ടു. 1950 മുതല്‍ 1953 വരെയുളള കൊറിയന്‍ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഷെല്ലാക്രമണം നടക്കുന്നത്. ആക്രമണങ്ങളില്‍  ഇരു ഭാഗത്ത് നിന്നുമായി രണ്ട് സൈനികരും രണ്ട് സാധാരണക്കാരും കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 22 കെട്ടിടങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നു. ആക്രമണത്തെത്തുടര്‍ന്ന് നൂറിലധികം പേര്‍ അതിര്‍ത്തി പ്രദേശത്തു നിന്നും പലായനം ചെയ്തു. ഇതിനിടെ തെക്കന്‍ കൊറിയയില്‍ പ്രകടനം നടത്തിയ ജനങ്ങള്‍ പ്രസിഡന്റ് ലീ മ്യൂങ്ങ് ബാക്ക് പുറത്തു പോകണമെന്നാവശ്യപ്പെട്ടു. ഉത്തരകൊറിയയുടെ ആക്രമണങ്ങള്‍ക്കെതിരെ ഫലപ്രദമായ പ്രതിരോധം സൃഷ്ടിക്കുന്നതില്‍ പ്രസിഡന്റ് പരാജയപ്പെട്ടു എന്നാരോപിച്ചായിരുന്നു പ്രകടനം.

തെക്കന്‍ കൊറിയയുടെ പ്രശ്‌നങ്ങളില്‍ തോളോട് തോള്‍ ചേര്‍ന്ന് പോരാടാന്‍ അമേരിക്കയുണ്ടാകുമെന്ന് പ്രസിഡന്റ് ബാരക് ഒബാമ വ്യക്തമാക്കി. ഇപ്പോള്‍ത്തന്നെ 28,500 അമേരിക്കന്‍ സൈനികര്‍ തെക്കന്‍ കൊറിയയിലെ അമേരിക്കന്‍ സൈനിക ആസ്ഥാനത്തുണ്ടെന്ന് അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു.

ജനയുഗം 271110

3 comments:

  1. ദക്ഷിണ കൊറിയയുമായുളള സംഘര്‍ഷത്തിന് പിന്നില്‍ അമേരിക്കയാണെന്ന് ഉത്തരകൊറിയ ആരോപിച്ചു. തെക്കന്‍ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തിയ സൈനികാഭ്യാസങ്ങളാണ് മേഖലയെ കടുത്ത സംഘര്‍ഷത്തിലേയ്ക്ക് തളളിവിട്ടത്. അമേരിക്കയുടെ പിന്‍ബലമുണ്ടെന്ന ധാര്‍ഷ്ട്യത്തിലാണ് ദക്ഷിണ കൊറിയ നിരന്തരമായ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ഉത്തരകൊറിയ ആരോപിച്ചു.

    ReplyDelete
  2. The World is at a dangerous crossroads.

    The US is seeking a pretext to wage war on North Korea.

    North Korea is said to constitute a threat to Global Security.

    From the Truman Doctrine to Obama. The history of the 1950s Korean confirms that extensive war crimes were committed against the Korean people. As confirmed by the statement of General Curtis Lemay:

    “Over a period of three years or so we killed off – what – twenty percent of the population.”

    North Korea lost thirty percent of its population as a result of US led bombings in the 1950s. US military sources confirm that 20 percent of North Korea’s population was killed off over a three period of intensive bombings:

    “After destroying North Korea’s 78 cities and thousands of her villages, and killing countless numbers of her civilians, [General] LeMay remarked, “Over a period of three years or so we killed off – what – twenty percent of the population.”1 It is now believed that the population north of the imposed 38th Parallel lost nearly a third its population of 8 – 9 million people during the 37-month long “hot” war, 1950 – 1953, perhaps an unprecedented percentage of mortality suffered by one nation due to the belligerence of another.”

    http://dandelionsalad.wordpress.com/2010/11/28/know-the-facts-north-korea-lost-30-of-its-population-as-a-result-of-us-bombings-in-the-1950s/

    ReplyDelete
  3. and u are saying noone is dying in N Korea now coz of oppression? am nt concernd abt Korea. am concernd abt the increasing military presence of China in neighbouring nations like pakis, myanmar etc. india has more to worry from china than pakis... why dont u publish an artile criticizng against Chinas arrogance of claiming arunachal as China Territory and all

    ReplyDelete