Sunday, November 28, 2010

മനോരമ വാര്‍ത്ത അടിസ്ഥാനരഹിതം: എ കെ ചന്ദ്രന്‍ എം എല്‍ എ

മാള: എം എല്‍ എ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപണം എന്ന തലക്കെട്ടില്‍ ഇന്നലത്തെ മലയാള മനോരമ പത്രത്തിന്റെ രണ്ടാം പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത അടിസ്ഥാന രഹിതവും ദുരുദ്ദേശ്യപരവുമാണെന്ന് എ കെ ചന്ദ്രന്‍ എം എല്‍ എ അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെമ്പാളൂരില്‍ പമ്പ് ഹൗസ് നിര്‍മ്മിച്ചത് അഷ്ടമിച്ചിറ, പുത്തന്‍ചിറ പ്രദേശങ്ങളിലെ ജലസേചന സൗകര്യത്തിനു വേണ്ടിയാണ്. ഈ പമ്പ് ഹൗസ് കാലപ്പഴക്കം മൂലം കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഈ പമ്പ് ഹൗസ് പൊളിച്ച് പുതിയ പമ്പ് ഹൗസ് പണിയുന്നതിനും പമ്പുകള്‍ മാറ്റി പമ്പിംങ് നടത്തുന്നതിനുമാണ് 23 ലക്ഷം രൂപസര്‍ക്കാര്‍ അനുവദിച്ചത്. മലബാര്‍ ഇറിഗേഷന്‍ പാക്കേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ സംഖ്യ അനുവദിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

 എംഎല്‍എ ഫണ്ട് 23ലക്ഷം അനുവദിച്ചുവെന്നവാര്‍ത്തയും ശരിയല്ല. ചെമ്പാളൂര്‍ പമ്പ് ഹൗസ് പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ച് ഫണ്ട് അനുവദിച്ചതിനെതുടര്‍ന്ന് പമ്പ് ഹൗസ് ടെണ്ടര്‍ നടന്നു. ടെണ്ടര്‍ എടുത്ത കരാറുകാരന്‍ എഗ്രിമെന്റ് വെച്ചിട്ടുണ്ട്. ഈ പമ്പ് ഹൗസ് പുതുക്കി പണി കഴിപ്പിച്ച് പമ്പുകള്‍ മാറ്റി പമ്പിങ് നടത്തുന്നതോടെ അഷ്ടമിച്ചിറ പ്രദേശത്തെയും പുത്തന്‍ച്ചിറ പ്രദേശത്തെയും ജലസേചന സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയും. അഷ്ടമിച്ചിറ, പുത്തന്‍ച്ചിറ ജലസേചനപദ്ധതിക്കായുള്ള ചെമ്പാളൂര്‍ പമ്പ് ഹൗസ് പുതുക്കി നിര്‍മ്മിക്കുന്നതിനും പമ്പുകള്‍ മാറ്റി നിര്‍മ്മിക്കുന്നതിനും 23 ലക്ഷം രൂപയുടെ പദ്ധതിയില്‍ സര്‍ക്കാര്‍ അനുവദിച്ചു നടപടിയായെന്ന തന്റെ പ്രസ്താവന ശരിയാണെന്നും എംഎല്‍എ പറഞ്ഞു.

ജനയുഗം 271110

1 comment:

  1. എം എല്‍ എ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപണം എന്ന തലക്കെട്ടില്‍ ഇന്നലത്തെ മലയാള മനോരമ പത്രത്തിന്റെ രണ്ടാം പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത അടിസ്ഥാന രഹിതവും ദുരുദ്ദേശ്യപരവുമാണെന്ന് എ കെ ചന്ദ്രന്‍ എം എല്‍ എ അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെമ്പാളൂരില്‍ പമ്പ് ഹൗസ് നിര്‍മ്മിച്ചത് അഷ്ടമിച്ചിറ, പുത്തന്‍ചിറ പ്രദേശങ്ങളിലെ ജലസേചന സൗകര്യത്തിനു വേണ്ടിയാണ്. ഈ പമ്പ് ഹൗസ് കാലപ്പഴക്കം മൂലം കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഈ പമ്പ് ഹൗസ് പൊളിച്ച് പുതിയ പമ്പ് ഹൗസ് പണിയുന്നതിനും പമ്പുകള്‍ മാറ്റി പമ്പിംങ് നടത്തുന്നതിനുമാണ് 23 ലക്ഷം രൂപസര്‍ക്കാര്‍ അനുവദിച്ചത്. മലബാര്‍ ഇറിഗേഷന്‍ പാക്കേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ സംഖ്യ അനുവദിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

    ReplyDelete