നെല്ലുല്‍പ്പാദനത്തിന്റെ കാര്യത്തില്‍ സ്വയംപരാപ്തമാകാന്‍ കഴിഞ്ഞില്ലെങ്കിലും പച്ചക്കറികളുടെ കാര്യത്തില്‍ സംസ്ഥാനത്തിന് സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയുമെന്ന് ഭക്ഷ്യ മന്ത്രി സി ദിവാകരന്‍ പറഞ്ഞു. മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച കേരളം: നെല്‍- പച്ചക്കറി സ്വയംപര്യാപ്തത എന്ന ശില്‍പ്പശാല പ്രസ്‌ക്ലബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് നിലവിലുള്ള ഭൂമി ഉപയോഗിച്ച് കാര്‍ഷികോല്‍പ്പാദനം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ കര്‍ഷകരില്‍ എത്തിക്കാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ തയ്യറാകണം. അതോടൊപ്പം തന്നെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കള്‍ക്ക് അര്‍ഹമായ വില ലഭിക്കുന്നുണ്ട് എന്ന് ഉറപ്പക്കണം. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പച്ചക്കറികള്‍ ഉള്‍പ്പടെ സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.
ഇടുക്കി ജില്ലയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉരുളക്കിഴങ്ങ്, കാബേജ്, കാരറ്റ് തുടങ്ങിയ ഭക്ഷ്യ സാധനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ ഏറെ ഗുണനിലവാരമുള്ളതാണ്. സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ പച്ചക്കറികള്‍ കൃഷിചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണം. ഇതിലൂടെ കൃഷി ഒരു സംസ്‌കാരമാണെന്നുള്ള ബോധം കുട്ടികളില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഇതിനായി അധ്യാപകരും രക്ഷിതാക്കളും പ്രത്യേക പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മീഡിയ റിസര്‍ച്ച് സെന്റര്‍ ഏര്‍പ്പെടുത്തിയ മാധ്യ അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു. മലപ്പട്ടം പ്രഭാകരന്‍, ബൈജു എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കിയത്. കായിക്കര ബാബു അധ്യക്ഷനായിരുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായര്‍, രാജന്‍ വി പൊഴിയൂര്‍, ഒറ്റശേഖരമംഗലം വിക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജനയുഗം 301110
നെല്ലുല്‍പ്പാദനത്തിന്റെ കാര്യത്തില്‍ സ്വയംപരാപ്തമാകാന്‍ കഴിഞ്ഞില്ലെങ്കിലും പച്ചക്കറികളുടെ കാര്യത്തില്‍ സംസ്ഥാനത്തിന് സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയുമെന്ന് ഭക്ഷ്യ മന്ത്രി സി ദിവാകരന്‍ പറഞ്ഞു. മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച കേരളം: നെല്‍- പച്ചക്കറി സ്വയംപര്യാപ്തത എന്ന ശില്‍പ്പശാല പ്രസ്‌ക്ലബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDeleteസംസ്ഥാനത്ത് നിലവിലുള്ള ഭൂമി ഉപയോഗിച്ച് കാര്‍ഷികോല്‍പ്പാദനം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ കര്‍ഷകരില്‍ എത്തിക്കാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ തയ്യറാകണം. അതോടൊപ്പം തന്നെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കള്‍ക്ക് അര്‍ഹമായ വില ലഭിക്കുന്നുണ്ട് എന്ന് ഉറപ്പക്കണം. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പച്ചക്കറികള്‍ ഉള്‍പ്പടെ സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.
എത്രയും പെട്ടെന്ന് പച്ചക്കറി കൃഷി ഓരോ വീട്ടിലും തുടങ്ങേണ്ട സമയമായി. ഇല്ലെങ്കില്‍ താങ്ങാനാവാത്ത വില നല്‍കാന്‍ തയ്യാറാവേണ്ടി വരും.
ReplyDelete