ക്രൈം നന്ദ - വീരേന്ദ്ര - ദീപക് കുമാരന്മാരുടെ പിആര്‍ഒ വേഷം കെട്ടുകയാണോ മാതൃഭൂമി ലേഖകന്‍ കെ. എ. ജോണി എന്ന ചോദ്യത്തിനു ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. പ്രസ്തുത ചര്‍ച്ച ഉയര്‍ന്ന ഗൂഗിള്‍ ഗ്രൂപ്പിലും തികഞ്ഞ നിശബ്ദതയാണ്. കെ എ ജോണി പുലര്‍ത്തുന്ന പത്രധര്‍മ്മത്തോട് മുഴങ്ങുന്ന മൗനം കൊണ്ട് ഐക്യദാര്‍ഢ്യം അറിയിക്കുകയാണ് മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ മുന്‍നിര ലേഖകന്മാര് ഒരുപാടു പേരുളള ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക് എന്ന ആഭിജാത്യ ചര്‍ച്ചാവേദി. ദീപക് കുമാര്‍ എന്ന വാര്‍ത്താ ഉറവിടവുമായി തനിക്ക് നല്ല ബന്ധമുണ്ട് എന്നാണ് ജോണി അവിടെ അവകാശപ്പെട്ടത്. എന്നിട്ടും, ആ കൊലപാതക വെളിപ്പെടുത്തലിന്മേല് ജോണിയുടെ അന്വേഷണ കൗതുകം ചിറകുവീശിപ്പറക്കാത്തതിനു കാരണം ചോദിക്കാന്‍ അവിടെയാര്‍ക്കും നാവു പൊന്തുന്നില്ല.
പൊളിച്ചെഴുത്ത് ബ്ലോഗില്‍ നിന്ന്..
കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് തോല്‍ക്കുന്ന തരത്തിലുള്ള വാര്ത്താരചനയെ പൊളിച്ചടുക്കുന്നത് ഇത്തവണ വായിക്കുക.
ലാവലിന്‍ - മരിച്ചതാര്.... കൊന്നതാര്....?
കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് തോല്‍ക്കുന്ന തരത്തിലുള്ള വാര്ത്താരചനയെ പൊളിച്ചടുക്കുന്നത് ഇത്തവണ വായിക്കുക.
ReplyDelete