Tuesday, November 23, 2010

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ : 2500 സ്‌കൂളുകള്‍ പൊതു- സ്വകാര്യ പങ്കാളിത്തത്തില്‍

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതിയിന്‍ കീഴില്‍ ബ്ലോക്ക് തലത്തില്‍ ആരംഭിക്കുന്ന ആറായിരം സ്‌കൂളുകളില്‍ 2500 എണ്ണം പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാണെന്ന് ( പി പി പി) കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി പുരന്ദേശ്വരി. രാജ്യസഭയില്‍ ഡി രാജ, എം പി അച്യുതന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. സെക്കന്‍ഡറി വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിനു വേണ്ടിയുള്ളതാണ് രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍. കേന്ദ്ര സര്‍വകലാശാലകളിലെ പ്രവേശനത്തിന് പൊതു പരീക്ഷ നടത്തുന്നത് സംബന്ധിച്ച് കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ അഭിപ്രായ സമന്വയം ഉണ്ടായതായി പുരന്ദേശ്വരി പറഞ്ഞു. അണ്ടര്‍ ഗ്രാജുവേറ്റ് കോഴ്‌സുകളിലെ പ്രവേശനം 12-ാം ക്ലാസിലെയും പൊതുപ്രവേശന പരീക്ഷയുടെയും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നാണ് നിര്‍ദേശം. ബിരുദാനന്തര കോഴ്‌സിലേയ്ക്ക് ബിരുദ കോഴ്‌സിന്റെയും പ്രവേശന പരീക്ഷയുടെയും മാര്‍ക്കുകള്‍ കണക്കിലെടുക്കും. കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍വകലാശാല സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

പൊതുവിതരണ സംവിധാനം വഴിയുള്ള ഭക്ഷ്യധാന്യ വിതരണം ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കേരള ഗവണ്‍മെന്റിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഭക്ഷ്യ വകുപ്പ് സഹമന്ത്രി കെ വി തോമസ് രാജ്യസഭയില്‍ കെ ഇ ഇസ്മയില്‍, എം പി അച്യുതന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു. കേന്ദ്ര ഭക്ഷ്യവകുപ്പ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കിയാല്‍ ഇപ്പോള്‍ റേഷന്‍ ലഭിക്കുന്നവരില്‍ 50 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് റേഷന്‍ ലഭിക്കില്ലെന്ന് സംസ്ഥാന ഗവണ്‍മെന്റ് അറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ 14238 റേഷന്‍ കടകളുടെ നടത്തിപ്പും കുഴപ്പത്തിലാകും. ഒരു ലക്ഷത്തോളം പേര്‍ക്ക് ഇതുമൂലം തൊഴിലില്ലാതാകും. പൊതുവിപണിയില്‍ വില ഉയരുന്നതിനും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നത് വഴിവെയ്ക്കുമെന്നും കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

janayugom 231110

1 comment:

  1. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതിയിന്‍ കീഴില്‍ ബ്ലോക്ക് തലത്തില്‍ ആരംഭിക്കുന്ന ആറായിരം സ്‌കൂളുകളില്‍ 2500 എണ്ണം പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാണെന്ന് ( പി പി പി) കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി പുരന്ദേശ്വരി. രാജ്യസഭയില്‍ ഡി രാജ, എം പി അച്യുതന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. സെക്കന്‍ഡറി വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിനു വേണ്ടിയുള്ളതാണ് രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍. കേന്ദ്ര സര്‍വകലാശാലകളിലെ പ്രവേശനത്തിന് പൊതു പരീക്ഷ നടത്തുന്നത് സംബന്ധിച്ച് കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ അഭിപ്രായ സമന്വയം ഉണ്ടായതായി പുരന്ദേശ്വരി പറഞ്ഞു. അണ്ടര്‍ ഗ്രാജുവേറ്റ് കോഴ്‌സുകളിലെ പ്രവേശനം 12-ാം ക്ലാസിലെയും പൊതുപ്രവേശന പരീക്ഷയുടെയും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നാണ് നിര്‍ദേശം. ബിരുദാനന്തര കോഴ്‌സിലേയ്ക്ക് ബിരുദ കോഴ്‌സിന്റെയും പ്രവേശന പരീക്ഷയുടെയും മാര്‍ക്കുകള്‍ കണക്കിലെടുക്കും. കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍വകലാശാല സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

    ReplyDelete