സംസ്ഥാനത്ത് പുതിയ ഒമ്പതു പൊതുമേഖലാ സ്ഥാപനങ്ങള്‍ അടുത്ത മൂന്നു മാസത്തിനുള്ളില്‍ കമ്മീഷന്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കാന്‍ ധനകാര്യ-വ്യവസായ വകുപ്പുകള്‍ തീരുമാനിച്ചു. ഇതിനൊപ്പം ആറു പൊതുമേഖലാ വ്യവസായ ശാലകളുടെ വീപുലീകരണവും പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്യാന്‍ തീരുമാനമായി. കഴിഞ്ഞ ബജറ്റിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. വരുന്ന ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസത്തോടെ ഫാക്ടറികളുടെ ഉദ്ഘാടനം നടത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്, വ്യവസായ മന്ത്രി എളമരം കരീം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ധനകാര്യവകുപ്പും വ്യവസായ വകുപ്പും സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഇതോടൊപ്പം പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങളില്‍ സൃഷ്ടിക്കുന്ന തസ്തികകളെയും നടപടിക്രമങ്ങളെയും സംബന്ധിച്ചും യോഗത്തില്‍ ധാരണയായി.
സിഡ്‌കോയുടെ ഭാഗമായ ടൂള്‍ റൂം ട്രെയിനിങ് സെന്റര്‍, തൃശൂര്‍ അത്താണിയില്‍ എസ് ഐ എഫ് ഐ മെഷീനിങ് യൂണിറ്റ് ഷൊര്‍ണൂര്‍, കുഴല്‍മന്തം എല്‍ സി ഡി മീറ്റര്‍ യൂണിറ്റ്്, ഹൗസ് വയറിങ് കേബിള്‍ യൂണിറ്റ് പിണറായി, കെല്‍ട്രോണിന്റെ ടൂള്‍ റൂം കുറ്റിപ്പുറം, ഹൈടെക് വീവിങ് ഫാക്ടറി കണ്ണൂര്‍, കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്‌റ്റേഷന്‍ ആലുവ എന്നീ ഫാക്ടറികള്‍ ഫെബ്രുവരിയിലും കുഴല്‍മന്തം എല്‍ സി ഡി മീറ്റര്‍ യൂണിറ്റ്, ന്യൂ ടെക്സ്റ്റയില്‍ സ്പിന്നിങ് മില്‍ കാസര്‍കോഡ് എന്നിവ ജനുവരിയിലും കോമളപുരം സ്പിന്നിങ് ആന്റ് വീവിങ് മില്‍ ഡിസംബറിലും കമ്മീഷന്‍ ചെയ്യും.
വിപുലീകരണം നടത്തിയ പൊതുമേഖല വ്യവസായ ശാലകളായ ഓട്ടോ കാസ്റ്റ് കം സ്റ്റീല്‍ കാസ്റ്റ് യൂനിറ്റ് ജനുവരിയിലും, ആലപ്പുഴ കോ-ഓപ്പറേറ്റീവ് മില്‍ ഡിസംബറിലും, മലബാര്‍ സ്പിന്നിങ് മില്‍ ഡിസംബറിലും ട്രിവാന്‍ട്രം സ്പിന്നിങ് മില്‍ ജനുവരിയിലും, കേരളാ സോപ്‌സ് യൂനിറ്റ് ജനുവരിയിലും ആലപ്പുഴ ജി.എം.പി പ്രോജക്ട് കെ.എസ്.ഡി.പി ഡിസംബറിലും പ്രവര്‍ത്തനം ആരംഭിക്കും.
പുതിയ ഫാക്ടറികള്‍ ആരംഭിക്കുന്നതോടെ 1859 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. ഇതില്‍ 1101 നോണ്‍ ടെക്‌നിക്കല്‍ വര്‍ക്കര്‍, 564 ടെക്‌നിക്കല്‍ വര്‍ക്കര്‍, 133 ടെക്‌നിക്കല്‍ ഓഫീസര്‍, 61 നോണ്‍ ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികകള്‍ ഉള്‍പ്പെടും. ഫാക്ടറികള്‍ സ്ഥാപിക്കുന്നതിനും വ്യവസായ ശാലകളുടെ വിപുലീകരണത്തിനുമായി 260 കോടി രൂപയാണ് സര്‍ക്കാര്‍ മുതല്‍മുടക്കിയത്. കേരളത്തില്‍ വ്യവസായം നടക്കുന്നില്ലെന്നുള്ള പ്രചാരണത്തിന് മറുപടിയാണ് ഈ സംരംഭങ്ങളെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ജനയുഗം 251110

ReplyDelete