Wednesday, November 24, 2010

അര്‍ബുദബാധിതര്‍ വര്‍ധിച്ചു കൂടുതലും സ്തനാര്‍ബുദം

സംസ്ഥാനത്ത് അര്‍ബുധബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ മാത്രം പുതുതായി രജിസ്റര്‍ചെയ്യുന്ന രോഗികളുടെ എണ്ണം പ്രതിവര്‍ഷം 1000 വീതമാണ് വര്‍ധിക്കുന്നത്. 2008ല്‍ ഇവിടത്തെ രോഗികളുടെ എണ്ണം 12,066 ആയിരുന്നെങ്കില്‍ 2009ല്‍ 12,828 ആയി. 2010 ഒക്ടോബര്‍വരെ 11,658 ആയി. വായിലും ശ്വാസകോശത്തിലും അര്‍ബുദബാധയേല്‍ക്കുന്നവരാണ് പുരുഷന്മാരില്‍ അധികമെങ്കിലും സ്ത്രീകളില്‍ സ്തനാര്‍ബുദമാണ് കൂടുതല്‍. മുമ്പ് കൂടുതലായിരുന്ന ഗര്‍ഭാശയഗള ക്യാന്‍സര്‍ ഇപ്പോള്‍ മൂന്നാംസ്ഥാനത്താണ്. ആര്‍സിസിയില്‍ രജിസ്റര്‍ചെയ്യുന്ന സ്ത്രീകളിലെ ക്യാന്‍സറില്‍ 30 ശതമാനവും സ്തനാര്‍ബുദമാണ്. തൈറോയിഡ് ക്യാന്‍സറാണ് രണ്ടാമത്.

80കളുടെ അവസാനമായപ്പോഴേക്കാണ് സ്തനാര്‍ബുദം വ്യാപകമാകാന്‍ തുടങ്ങിയതെന്ന് ആര്‍സിസി അഡീഷണല്‍ പ്രൊഫസര്‍ ഇന്‍ സ്റാറ്റിസ്റിക്സ് ആന്‍ഡ് എപ്പിഡമോളജി ഡോ. ഏലിയാമ്മ മാത്യു പറഞ്ഞു. സ്ത്രീകളുടെ ശുചിത്വബോധവും ലൈംഗികസംയമനവുമാണ് ഗര്‍ഭാശയഗള ക്യാന്‍സറിനെ കുറച്ചുകൊണ്ടുവന്നതെന്ന് ആര്‍സിസിയിലെ കമ്യൂണിറ്റി ഓങ്കോളജി വിഭാഗം മേധാവി ഡോ. രമണി വെസ്ലി പറഞ്ഞു. പുകവലിയും മദ്യപാനവുമാണ് പുരുഷന്മാരിലെ വായിലെയും ശ്വാസകോശത്തിലെയും ക്യാന്‍സറിനു പിന്നില്‍. അര്‍ബുദത്തെ പ്രതിരോധിക്കാന്‍ റീജണല്‍ ക്യാന്‍സര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നവംബര്‍ മാസം ക്യാന്‍സര്‍ ബോധവല്‍ക്കരണമാസമായി ആചരിച്ചുവരികയാണെന്ന് ഓണററി സെക്രട്ടറി പി ജനാര്‍ദന അയ്യര്‍, പ്രസിഡന്റ് വി രാമചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി വഞ്ചിയൂര്‍ വി മോഹനന്‍നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 35 വയസ്സിനുമുകളിലുള്ള സ്ത്രീകളിലാണ് ക്യാന്‍സര്‍ കൂടുതല്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. അതിനാല്‍ 35 വയസ്സു കഴിഞ്ഞ സ്ത്രീകള്‍ എല്ലാവരും നിര്‍ബന്ധമായും ഗര്‍ഭാശയ, സ്തനാര്‍ബുദ ക്യാന്‍സറുകള്‍ കണ്ടുപിടിക്കാന്‍ നേരത്തെതന്നെ പരിശോധനയ്ക്ക് വിധേയമാകണം. പുരുഷന്മാരുടെ പുകവലിയാണ് മറ്റൊരു ഗുരുതര പ്രശ്നം. പാസീവ് സ്മോക്കിങ്ങും രോഗകാരണമാകുന്നു. പൊതുസ്ഥലങ്ങളിലെ പുകവലിനിരോധനം കര്‍ശനമായി നടപ്പാക്കപ്പെടണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നു.

ദേശാഭിമാനി 241110

1 comment:

  1. സംസ്ഥാനത്ത് അര്‍ബുധബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ മാത്രം പുതുതായി രജിസ്റര്‍ചെയ്യുന്ന രോഗികളുടെ എണ്ണം പ്രതിവര്‍ഷം 1000 വീതമാണ് വര്‍ധിക്കുന്നത്. 2008ല്‍ ഇവിടത്തെ രോഗികളുടെ എണ്ണം 12,066 ആയിരുന്നെങ്കില്‍ 2009ല്‍ 12,828 ആയി. 2010 ഒക്ടോബര്‍വരെ 11,658 ആയി. വായിലും ശ്വാസകോശത്തിലും അര്‍ബുദബാധയേല്‍ക്കുന്നവരാണ് പുരുഷന്മാരില്‍ അധികമെങ്കിലും സ്ത്രീകളില്‍ സ്തനാര്‍ബുദമാണ് കൂടുതല്‍. മുമ്പ് കൂടുതലായിരുന്ന ഗര്‍ഭാശയഗള ക്യാന്‍സര്‍ ഇപ്പോള്‍ മൂന്നാംസ്ഥാനത്താണ്. ആര്‍സിസിയില്‍ രജിസ്റര്‍ചെയ്യുന്ന സ്ത്രീകളിലെ ക്യാന്‍സറില്‍ 30 ശതമാനവും സ്തനാര്‍ബുദമാണ്. തൈറോയിഡ് ക്യാന്‍സറാണ് രണ്ടാമത്.

    ReplyDelete