Saturday, November 27, 2010

അലി പോയി; കൂടെനിന്നവര്‍ ആശയക്കുഴപ്പത്തില്‍

മഞ്ഞളാംകുഴി അലിയെ വിശ്വസിച്ച് എല്‍ഡിഎഫ് വിട്ടവര്‍ ആശയക്കുഴപ്പത്തില്‍. മുസ്ളിംലീഗിനോട് ആശയപരമായി യോജിക്കാനാകാത്തവരെ പെരുവഴിയിലാക്കി അലിയുടെ രാഷ്ട്രീയനാടകം പെരിന്തല്‍മണയില്‍ അരങ്ങേറി. തന്റെയും ഒപ്പമുള്ളവരുടെയും രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനുള്ള യോഗത്തില്‍് മുസ്ളിംലീഗില്‍ ചേരുകയാണെന്ന് അലി അറിയിച്ചെങ്കിലും അതിന് മുഴുവന്‍ പേരുടെയും പിന്തുണയില്ലാതെ പോയി. ഇതേതുടര്‍ന്നാണ് യുഡിഎഫിലെ വിവിധ കക്ഷികളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അലി സമ്മതം നല്‍കിയത്.

സര്‍വസ്വതന്ത്രനിലപാടെടുത്ത് തന്നോടൊപ്പമുള്ളവരെയെല്ലാം കൂടാരത്തിലെത്തിക്കാമെന്നായിരുന്നു അലി മുസ്ളിംലീഗ് നേതൃത്വത്തിന് നല്‍കിയ ഉറപ്പ്. അതിനുള്ള അഭിപ്രായസമന്വയം രൂപീകരിക്കാനാണ് മണ്ഡലത്തിലുടനീളം നാലും അഞ്ചും തവണ കണ്‍വന്‍ഷനുകള്‍ വിളിച്ചുചേര്‍ത്തത്. ഒരു യോഗത്തിലും ഒറ്റക്കെട്ടായ തീരുമാനമുണ്ടായില്ല. മതേതരരാഷ്ട്രീയ നിലപാടെടുത്ത പലരും മുസ്ളിംലീഗില്‍ ചേരുന്നതിനെ ശക്തിയായി എതിര്‍ത്തു. ഇതേത്തുടര്‍ന്നാണ് പെരിന്തല്‍മണ്ണയില്‍ മണ്ഡലത്തിലെ മുഴുവന്‍ പ്രവര്‍ത്തകരുടെയും യോഗം വിളിച്ചുചേര്‍ത്തത്. എതിര്‍പ്പ് ആവര്‍ത്തിക്കുമെന്നതറിഞ്ഞതോടെയാണ് കണ്‍വന്‍ഷനില്‍ യുഡിഎഫിനോട് സഹകരിക്കുന്നതായുള്ള പ്രമേയം തയ്യാറാക്കിയത്.

കണ്‍വന്‍ഷനിലും മാധ്യമപ്രവര്‍ത്തകര്‍ക്കും വിതരണം ചെയ്ത ഈ പ്രമേയത്തിലും അലിയോ അണികളോ മുസ്ളിംലീഗില്‍ ചേരുന്നതായുള്ള വരികളുണ്ടായില്ല.
ഒന്നരമണിക്കൂര്‍ നീണ്ട കണ്‍വന്‍ഷനില്‍ അഭിപ്രായവോട്ടെടുപ്പുണ്ടായി. ലീഗിലേക്കില്ലെന്ന് കുറേ പേര്‍ എഴുതി നല്‍കി. ചെങ്കൊടി ഉപേക്ഷിക്കാനാവില്ലെന്ന് ചിലര്‍ തുറന്നുപറഞ്ഞപ്പോള്‍ അലി അമ്പരന്നു. ഒടുവില്‍ താന്‍ മുസ്ളിംലീഗിലേക്ക് പോകുകയാണെന്നും അണികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള യുഡിഎഫിലെ ഘടകകക്ഷികളില്‍ ചേരാമെന്നും പ്രഖ്യാപിച്ചു. അലിയുടെ ലീഗ് പ്രവേശം സുഗമമായപ്പോള്‍ സ്വതന്ത്രനില്‍ വിശ്വസിച്ച് ഇറങ്ങിത്തിരിച്ചവര്‍ കടുത്ത ആശയക്കുഴപ്പത്തിലായി.

ദേശാഭിമാനി 261110

4 comments:

  1. മഞ്ഞളാംകുഴി അലിയെ വിശ്വസിച്ച് എല്‍ഡിഎഫ് വിട്ടവര്‍ ആശയക്കുഴപ്പത്തില്‍. മുസ്ളിംലീഗിനോട് ആശയപരമായി യോജിക്കാനാകാത്തവരെ പെരുവഴിയിലാക്കി അലിയുടെ രാഷ്ട്രീയനാടകം പെരിന്തല്‍മണയില്‍ അരങ്ങേറി. തന്റെയും ഒപ്പമുള്ളവരുടെയും രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനുള്ള യോഗത്തില്‍് മുസ്ളിംലീഗില്‍ ചേരുകയാണെന്ന് അലി അറിയിച്ചെങ്കിലും അതിന് മുഴുവന്‍ പേരുടെയും പിന്തുണയില്ലാതെ പോയി. ഇതേതുടര്‍ന്നാണ് യുഡിഎഫിലെ വിവിധ കക്ഷികളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അലി സമ്മതം നല്‍കിയത്.

    ReplyDelete
  2. വിട്ടു പോയവരെ (പുറത്താക്കിയവരെ) വിട്ടേരെ സഖാവേ .... അവരായി അവരുടെ പാടായി... എന്തിനാ ചൊറി മാന്തി പുണ്ണാക്കുന്നത് ??

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ""അണികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള യുഡിഎഫിലെ ഘടകകക്ഷികളില്‍ ചേരാമെന്നും പ്രഖ്യാപിച്ചു""

    എന്തൊരു സൗജന്യം.

    ReplyDelete