Sunday, November 28, 2010

ആശ്വാസവും ആഹ്ലാദവും പകര്‍ന്ന പട്ടയവിതരണ നടപടികള്‍

ജനങ്ങള്‍ക്ക് ആശ്വാസവും ആഹ്ലാദവും പകര്‍ന്ന പട്ടയവിതരണ നടപടികള്‍

ഇടുക്കി : ദീര്‍ഘകാലാഭിലാഷം സാക്ഷാത്കരിക്കാന്‍ പോകുന്നതിന്റെ ആശ്വാസത്തിലും ആഹ്ലാദത്തിലുമാണ് മലയോര കര്‍ഷകര്‍. മുന്‍പ് കെ ടി ജേക്കബ്ബ് റവന്യൂ മന്ത്രിയായിരുന്നപ്പോഴാണ് ഈ മേഖലയില്‍ വ്യാപകമായി പട്ടയവിതരണം നടന്നത്. തുടര്‍ന്ന് പല ഘട്ടങ്ങളിലും പട്ടയ നടപടികളുമായി മുന്നോട്ടുപോകുവാന്‍ ശ്രമിച്ചെങ്കിലും നിയമകുരുക്കില്‍ പെട്ട് വൈകുകയായിരുന്നു. ഇത് അതിജീവിച്ച് കര്‍ഷാകോപകാരപ്രദമായ നടപടികള്‍ കൈക്കൊള്ളാന്‍ ശ്രമം നടത്തിയിട്ടുള്ളത് കമ്മ്യൂണിസ്റ്റ് മന്ത്രിസഭകള്‍ അധികാരത്തിലെത്തിയപ്പോഴാണ്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സുപ്രീംകോടതിയില്‍ നിലനിന്നിരുന്ന കേസില്‍ സംയുക്തമായ സത്യവാങ്ങ്മൂലം പോലും നല്‍കുവാന്‍ റവന്യൂ -വനം വകുപ്പുകള്‍ക്കായില്ല. ഇടതുപക്ഷ സര്‍ക്കാര്‍ ജോയിന്റ് വേരിഫിക്കേഷന്‍ നടത്തി പട്ടയത്തിന് അര്‍ഹമായ ഭൂമി കണ്ടെത്തുകയും സുപ്രീംകോടതിയില്‍ പട്ടയം നല്‍കുന്നതിന് ആവശ്യമായ നിയമനടപടികള്‍ കൈകൊള്ളുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പട്ടയ നടപടികള്‍ ആരംഭിച്ചത്.

യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന 2003 ലെ ഭൂനിയമം അസ്ഥിരപ്പെടുത്തുവാന്‍ 1964 ലെ നിയമവ്യവസ്ഥ ഭേദഗതി ചെയ്തുകൊണ്ട് സ്ഥിരാവകാശ പട്ടയം നല്‍കുവാന്‍ കഴിയുന്നത്. 25564.15 ഹെക്ടര്‍ ഭൂമിയ്ക്കാണ് ഇപ്പോള്‍ പട്ടയം നല്‍കുന്നത്.

ജനയുഗം 281110

ആറളത്ത് 2335 ഏക്കര്‍ ആദിവാസികള്‍ക്ക് നല്‍കി

ആറളം ഫാമില്‍ 2335 ആദിവാസികള്‍ക്ക് കൈവശ രേഖ വിതരണം ചെയ്തതായി മന്ത്രി എ കെ ബാലന്‍ അറിയിച്ചു. സര്‍ക്കാര്‍ സംരംഭമായ ആറളം ഫാമിംഗ് കോര്‍പ്പറേഷന്റെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 751 പേര്‍ക്കും ഈ സര്‍ക്കാര്‍ വന്നശേഷം 1584 പേര്‍ക്കുമാണ് ഭൂമി നല്‍കിയത്. മൊത്തം 3095 ഏക്കര്‍ ഭൂമി വിതരണം ചെയ്യാനാണ് തീരുമാനം. അവശേഷിക്കുന്ന ഭൂമി കൂടി വിതരണം ചെയ്യുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ആറളം ഫാമില്‍ നിന്നുള്ള തേന്‍, കശുവണ്ടി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ആറളം ഫാം എന്ന പൊതുവാണിജ്യ നാമത്തില്‍ വിപണിയിലെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഫാമിലെ തേങ്ങയില്‍ നിന്നും എണ്ണ ഉല്‍പ്പാദിപ്പിക്കാനുള്ള മില്ല് സ്ഥാപിക്കുന്നതിന് നടപടിയെടുത്തിട്ടുണ്ട്. ഇതിനകം 360 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ആദിവാസികളുടെ ക്ഷേമത്തിന് നിരവധി പദ്ധതികളും നടപ്പാക്കി. ആറളം ഫാം ടൂറിസം വികസനത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്തുവരികയാണ്. ആദിവാസി യുവാക്കളെ ടൂറിസം മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന് റിവേഴ്സ് റിക്രൂട്ട്മെന്റ് സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കമ്പനിയുടെ ഔദ്യോഗിക വ്യാപാര മുദ്രയുടെയും കമ്പനി മുദ്രയുടെയും പ്രകാശനം മന്ത്രി നിര്‍വഹിച്ചു. കെ കെ ശൈലജ എംഎല്‍എ, പട്ടിക ജാതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പോള്‍ ആന്റണി, ആറളം ഫാം ചെയര്‍മാന്‍ വികെ ബാലകൃഷ്ണന്‍, എംഡി എന്‍ പ്രശാന്ത് എന്നിവര്‍ സംബന്ധിച്ചു.

ദേശാഭിമാനി 281110

1 comment:

  1. ര്‍ഘകാലാഭിലാഷം സാക്ഷാത്കരിക്കാന്‍ പോകുന്നതിന്റെ ആശ്വാസത്തിലും ആഹ്ലാദത്തിലുമാണ് മലയോര കര്‍ഷകര്‍. മുന്‍പ് കെ ടി ജേക്കബ്ബ് റവന്യൂ മന്ത്രിയായിരുന്നപ്പോഴാണ് ഈ മേഖലയില്‍ വ്യാപകമായി പട്ടയവിതരണം നടന്നത്. തുടര്‍ന്ന് പല ഘട്ടങ്ങളിലും പട്ടയ നടപടികളുമായി മുന്നോട്ടുപോകുവാന്‍ ശ്രമിച്ചെങ്കിലും നിയമകുരുക്കില്‍ പെട്ട് വൈകുകയായിരുന്നു. ഇത് അതിജീവിച്ച് കര്‍ഷാകോപകാരപ്രദമായ നടപടികള്‍ കൈക്കൊള്ളാന്‍ ശ്രമം നടത്തിയിട്ടുള്ളത് കമ്മ്യൂണിസ്റ്റ് മന്ത്രിസഭകള്‍ അധികാരത്തിലെത്തിയപ്പോഴാണ്.

    ReplyDelete