Saturday, November 27, 2010

യൂത്ത്‌കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്: എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ സംഘര്‍ഷം

കൊച്ചി, തിരുവനന്തപുരം: വാക്കേറ്റങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. സംസ്ഥാനത്തൊട്ടാകെ ഒരുലക്ഷത്തില്‍പരം നാമനിര്‍ദേശപത്രികകള്‍ ലഭിച്ചതായാണ് പ്രാഥമിക വിവരം. ചേരിതിരിഞ്ഞുള്ള തര്‍ക്കങ്ങളും പോര്‍വിളികളും ശക്തമായതോടെ സംഘടനാ തിരഞ്ഞെടുപ്പ് യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. എ, ഐ ഗ്രൂപ്പ് നേതാക്കള്‍ തങ്ങളുടെ ശക്തിതെളിയിക്കാന്‍ സകല അടവുകളുമായി രംഗത്തുണ്ട്.  വൈകുന്നേരം ഏഴു മണിവരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന സമയമെങ്കിലും അതിനുശേഷവും പലയിടങ്ങളിലും നാമനിര്‍ദേശ പത്രിക സ്വീകരിച്ചത് വാക്കേറ്റങ്ങള്‍ക്കിടയാക്കി. കൊച്ചിയില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും നേരിയ സംഘര്‍ഷവുമുണ്ടായി. യൂത്ത്‌കോണ്‍ഗ്രസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ, വൈപ്പിന്‍ മേഖലകളില്‍ യൂത്ത് കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകള്‍ തമ്മിലെ സംഘര്‍ഷം.വെള്ളിയാഴ്ച്ച രാത്രി വൈകിയും തുടര്‍ന്നു.

സമയം കഴിഞ്ഞ് നാമനിര്‍ദേശം നല്‍കാനെത്തിയ എ ഗ്രൂപ്പുകാരെ ഐ ഗ്രൂപ്പുകാര്‍ സംഘം ചേര്‍ന്ന് തടഞ്ഞതോടു കൂടിയാണ് ഇരു സ്ഥലങ്ങളിലും സംഘര്‍ഷമുണ്ടായത്. തൃപ്പൂണിത്തുറ ഐഎന്‍ടിയുസി ഓഫീസിലാണ് നാമനിര്‍ദേശപത്രിക സ്വീകരിച്ചിരുന്നത്. വൈകിട്ട് എട്ടോടെ എ ഗ്രൂപ്പ് നേതാക്കളായ സുരേഷ്ബാബുവിന്റേയും ജൂബന്‍ജോണിന്റെയും നേതൃത്വത്തില്‍ 80 ഓളം നാമനിര്‍ദേശപത്രികകളുമായി എ ഗ്രൂപ്പെത്തി. വ്യാജ പത്രികയാണ് എ ഗ്രൂപ്പ് നല്‍കുന്നതെന്നും നാമനിര്‍ദേശം നല്‍കാനുള്ള സമയം കഴിഞ്ഞെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞതോടെ ഇരു വിഭാഗവും ചേരിതിരിഞ്ഞ് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. തര്‍ക്കത്തിനിടയില്‍ ചില എ ഗ്രൂപ്പുകാര്‍ ഓഫീസിനകത്തേക്ക് കയറി പത്രിക നല്‍കിയതോടെ സംഘര്‍ഷം മുറുകി. ഐ ഗ്രൂപ്പുകാര്‍ ഐഎന്‍ടിയുസി ഓഫീസ് പൂട്ടി.  ആന്ധ്രയില്‍ നിന്നുള്ള നാല് നിരീക്ഷകരാണ് നാമനിര്‍ദേശപത്രിക സ്വീകരിച്ചിരുന്നത്. ഇവര്‍ കാറില്‍ കയറി പോവുമ്പോള്‍ വഴിയില്‍ പത്രിക നല്‍കാനാണ് എ വിഭാഗത്തിന്റെ നീക്കമെന്ന് സംശയിച്ച് ഐ വിഭാഗം ഓഫീസ് പരിസരത്ത് കാവല്‍ നിന്നത് സംഘര്‍ഷം വര്‍ധിപ്പിച്ചു.

ജനയുഗം 271110

1 comment:

  1. വാക്കേറ്റങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. സംസ്ഥാനത്തൊട്ടാകെ ഒരുലക്ഷത്തില്‍പരം നാമനിര്‍ദേശപത്രികകള്‍ ലഭിച്ചതായാണ് പ്രാഥമിക വിവരം. ചേരിതിരിഞ്ഞുള്ള തര്‍ക്കങ്ങളും പോര്‍വിളികളും ശക്തമായതോടെ സംഘടനാ തിരഞ്ഞെടുപ്പ് യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. എ, ഐ ഗ്രൂപ്പ് നേതാക്കള്‍ തങ്ങളുടെ ശക്തിതെളിയിക്കാന്‍ സകല അടവുകളുമായി രംഗത്തുണ്ട്. വൈകുന്നേരം ഏഴു മണിവരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന സമയമെങ്കിലും അതിനുശേഷവും പലയിടങ്ങളിലും നാമനിര്‍ദേശ പത്രിക സ്വീകരിച്ചത് വാക്കേറ്റങ്ങള്‍ക്കിടയാക്കി. കൊച്ചിയില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും നേരിയ സംഘര്‍ഷവുമുണ്ടായി. യൂത്ത്‌കോണ്‍ഗ്രസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ, വൈപ്പിന്‍ മേഖലകളില്‍ യൂത്ത് കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകള്‍ തമ്മിലെ സംഘര്‍ഷം.വെള്ളിയാഴ്ച്ച രാത്രി വൈകിയും തുടര്‍ന്നു.

    ReplyDelete