കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംപ്രേഷണത്തിന് പ്രസാര്‍ഭാരതി 211.11 കോടി രൂപ ചെലവിട്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതില്‍ 205.88 കോടി രൂപയും പുറംകരാര്‍ നല്‍കുന്നതിനാണ്. കോടികള്‍ ചെലവിട്ടിട്ടും അത് പ്രസാര്‍ഭാരതിയുടെ ആസ്തി വര്‍ധിപ്പിക്കാന്‍ പ്രയോജനപ്പെട്ടില്ലെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. രാജ്യസഭയില്‍ പി രാജീവിന്റെ (സിപിഐ എം) ചോദ്യത്തിന് വാര്‍ത്താവിനിമയമന്ത്രി അംബികാസോണി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രൊഡക്ഷനും കവറേജിനുമായി 147.6 കോടിയും വേദികളില്‍ സൌകര്യമൊരുക്കുന്നതിന് 12.44 കോടിയും ചെലവിട്ടു. പ്രസാര്‍ഭാരതി ചെലവിട്ട 211 കോടിക്കു പുറമെ 2.67 കോടി ഓള്‍ ഇന്ത്യ റേഡിയോയും 15 കോടി ദൂരദര്‍ശനും ചെലവിട്ടു. അന്താരാഷ്ട്ര ബ്രോഡ്കാസ്റ്റിങ് സെന്ററും മെയിന്‍ പ്രസ് സെന്ററും ഒരുക്കാന്‍ അടിസ്ഥാനസൌകര്യം വികസിപ്പിക്കാനും വൈദ്യുതി, വെള്ളം എന്നിവയ്ക്കുള്ള വാടകയുമായി 75.77 കോടി ചെലവായെന്നും മന്ത്രി അറിയിച്ചു.
അമേരിക്കയിലെ സോഫ്റ്റ്വെയര്‍ ജോലികള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പുറംകരാര്‍ നല്‍കുന്നത് നിയന്ത്രിക്കാനുള്ള നീക്കത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ടെന്ന് പി കരുണാകരനെ മന്ത്രി സചിന്‍ പൈലറ്റ് അറിയിച്ചു. ഇന്ത്യ-യുഎസ് ട്രേഡ് പോളിസി ഫോറത്തിലും മറ്റ് ഉഭയകക്ഷി ചര്‍ച്ചകളിലും ഈ പ്രശ്നം ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ തപാല്‍വകുപ്പില്‍ 37 പേര്‍ക്ക് ആശ്രിതനിയമനം നല്‍കാനുണ്ടെന്ന് പി കരുണാകരന് (സിപിഐ എം) മന്ത്രി ഗുരുദാസ് കാമത്ത് മറുപടി നല്‍കി. രാജ്യത്ത് ടെലിഫോണ്‍ കടന്നുചെല്ലാത്ത 62,302 ഗ്രാമത്തില്‍ വില്ലേജ് പബ്ളിക് ടെലിഫോ സംവിധാനം അനുവദിക്കാന്‍ ഭാരത് നിര്‍മാ പദ്ധതിയുടെ ഭാഗമായി ബിഎസ്എന്‍എല്ലിന് സബ്സിഡി അനുവദിക്കുന്നുണ്ടെന്ന് എം ബി രാജേഷിനെ (സിപിഐ എം) മന്ത്രി സചിന്‍ പൈലറ്റ് അറിയിച്ചു. കോമ്പറ്റീഷന്‍ കമീഷന്‍ ഓഫ് ഇന്ത്യ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞെന്ന് കെ എന്‍ ബാലഗോപാലിനെ (സിപിഐ എം) മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അറിയിച്ചു. രാജ്യത്ത് 613 ടണ്‍ കശുവണ്ടി ഉല്‍പ്പാദിപ്പിച്ചെന്ന് എ സമ്പത്തിന് (സിപിഐഎം) മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മറുപടി നല്‍കി. പ്രധാനമന്ത്രി ഗ്രാമസഡക് യോജനപ്രകാരം 72,787 കോടി രൂപ ചെലവിട്ടെന്ന് എം ബി രാജേഷിനെ മന്ത്രി പ്രദീപ് ജയിന്‍ ആദിത്യ അറിയിച്ചു.
ദേസാഭിമാനി 231110

ReplyDelete