പശ്ചിമ ബംഗാളില്‍ മാവോയിസ്റ്റ്- തൃണമൂല്‍കോണ്‍ഗ്രസ് സംഘം രണ്ട് നേതാക്കളടക്കം അഞ്ചു സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തി. പശ്ചിമ മേദിനിപുര്‍ ജില്ലയിലെ സാല്‍ബണിയില്‍ ഞായറാഴ്ച സിപിഐ എം സോണല്‍(ഏരിയ) കമ്മിറ്റിയംഗം റബി പഥര്‍ (33), ഭാതുല ലോക്കല്‍ കമ്മിറ്റിയംഗവും പഞ്ചായത്ത് പ്രധാനുമായ പശുപതി സിങ് (53) എന്നിവരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തി. ഭാതുല പാര്‍ടി ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്ക് മോട്ടോര്‍ സൈക്കിളില്‍ പോകുകയായിരുന്ന നേതാക്കളെ തടഞ്ഞുനിര്‍ത്തി വനത്തിനുള്ളിലേക്ക് പിടിച്ചുകൊണ്ടുപോയി വെടിവയ്ക്കുകയായിരുന്നു.
ലാല്‍ഗഢ് ഏരിയയില്‍ സിപിഐ എം പ്രവര്‍ത്തകനായ ഗണേഷ് അധിരിനെ ഞായറാഴ്ച രാത്രി മാവോയിസ്റ്റുകള്‍ വീട് അക്രമിച്ച് തട്ടിക്കൊണ്ടുപോയി തലയറുത്ത് കൊലപ്പെടുത്തിയശേഷം മൃതദേഹം റോഡില്‍ ഉപേക്ഷിച്ചു. സമീപം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത പോസ്റ്റര്‍ പതിച്ചിരുന്നു. ഞായറാഴ്ച രാത്രി ശങ്കര പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട വാന്‍ങ്കൊരി ഗ്രാമത്തില്‍നിന്ന് പരേഷ് റാണ, സുഷില്‍ മഹതൊ എന്നിവരെ തട്ടിക്കൊണ്ടുപോയിരുന്നു. വെടിവച്ചു കൊലപ്പെടുത്തിയശേഷം അവരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച രാവിലെ റോഡില്‍ ഉപേക്ഷിച്ചു.
ജനകീയ ചെറുത്തുനില്‍പ്പില്‍ ഒറ്റപ്പെട്ട മാവോയിസ്റ്റുകള്‍ തൃണമൂല്‍കോണ്‍ഗ്രസിന്റെ സഹായത്തോടെ സിപിഐ എം പ്രവര്‍ത്തകരുടെ നീക്കങ്ങള്‍ മനസിലാക്കിയാണ് കൊല നടത്തുന്നത്. കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സാല്‍ബണി, ലാല്‍ഗഢ് ഏരിയകളില്‍ സിപിഐ എം ഹര്‍ത്താലാചരിച്ചു.
(ഗോപി)
deshabhimani 231110
പശ്ചിമ ബംഗാളില്‍ മാവോയിസ്റ്റ്- തൃണമൂല്‍കോണ്‍ഗ്രസ് സംഘം രണ്ട് നേതാക്കളടക്കം അഞ്ചു സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തി. പശ്ചിമ മേദിനിപുര്‍ ജില്ലയിലെ സാല്‍ബണിയില്‍ ഞായറാഴ്ച സിപിഐ എം സോണല്‍(ഏരിയ) കമ്മിറ്റിയംഗം റബി പഥര്‍ (33), ഭാതുല ലോക്കല്‍ കമ്മിറ്റിയംഗവും പഞ്ചായത്ത് പ്രധാനുമായ പശുപതി സിങ് (53) എന്നിവരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തി. ഭാതുല പാര്‍ടി ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്ക് മോട്ടോര്‍ സൈക്കിളില്‍ പോകുകയായിരുന്ന നേതാക്കളെ തടഞ്ഞുനിര്‍ത്തി വനത്തിനുള്ളിലേക്ക് പിടിച്ചുകൊണ്ടുപോയി വെടിവയ്ക്കുകയായിരുന്നു.
ReplyDeleteപശ്ചിമബംഗാളില്‍ മാറ്റം ഉണ്ടാക്കുകയെന്നാല്‍ വ്യവസായങ്ങള്‍ അടച്ചുപൂട്ടുകയും സാമ്പത്തികവികസനം തടസ്സപ്പെടുത്തലുമല്ലെന്ന് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്പുരില്‍ ഞായറാഴ്ച ഇടതുമുന്നണി റാലി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക വളര്‍ച്ചക്കൊപ്പം വ്യാവസായിക വികസനവും യാഥാര്‍ഥ്യമാക്കാനാണ് ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍, ബംഗാളില്‍ പരിവര്‍ത്തനമുണ്ടാക്കുമെന്നു പറയുന്നവര്‍ വ്യവസായ വികസനത്തെ തകര്‍ക്കാനാണ് ശ്രമിച്ചത്. വ്യവസായരംഗത്ത് മുന്നേറ്റമുണ്ടാക്കാനുള്ള ശ്രമങ്ങളെ ഇവര്‍ രാഷ്ട്രീയലക്ഷ്യത്തോടെ എതിര്‍ക്കുകയാണ്. അമ്മ, മണ്ണ്, മനുഷ്യന്‍ എന്ന മുദ്രാവാക്യമുയര്‍ത്തുന്നവര്‍ ഇത് മൂന്നിനും എതിരാണ്. പാവപ്പെട്ട മനുഷ്യരെ കൊന്നൊടുക്കി അമ്മമാരുടെ കണ്ണീര്‍ വീഴ്ത്താന്‍ മാവോയിസ്റുകളും അവരെ പിന്തുണക്കുന്നവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു. ഈ ക്രൂരത ബംഗാള്‍ ജനത തിരിച്ചറിയുന്നുണ്ട്. റെയില്‍വേയുടെ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന മന്ത്രി അവയൊന്നും നടപ്പാക്കാന്‍ ശ്രമിക്കുന്നില്ല. ഐടി മേഖലയില്‍ വന്‍ വളര്‍ച്ചയാണ് കൈവരിച്ചത്. സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും തടസ്സമായി നില്‍ക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്ന് ബുദ്ധദേവ് അഭ്യര്‍ഥിച്ചു. (desh2911)
ReplyDelete