കൂത്തുപറമ്പ്: വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരെ നടത്തിയ ധീരോദാത്ത പോരാട്ടത്തില്‍ വെടിയേറ്റു മരിച്ച കൂത്തുപറമ്പ് രക്തസാക്ഷികള്‍ക്ക് നാടിന്റെ സ്മരണാഞ്ജലി. 16-ാമത് രക്തസാക്ഷിത്വ ദിനാചരണം വിവിധ പരിപാടികളോടെയാണ് നടന്നത്. രക്തസാക്ഷികള്‍ വെടിയേറ്റു വീണ സ്ഥലത്തുനിന്നും കൊളുത്തിയ ദീപശിഖ അത്‌ലറ്റുകള്‍ ഏറ്റുവാങ്ങി റിലെയായി തൊക്കിലങ്ങാടിയില്‍ എത്തിച്ചു. കെ കെ രാജീവന്‍ മരിച്ചുവീണ സ്ഥലത്തുനിന്ന് കൊളുത്തിയ ദീപശിഖ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് കെ ലീലയും, കെ വി റോഷന്‍ വെടിയേറ്റുവീണ സ്ഥലത്തുനിന്ന് കൊളുത്തിയ ദീപശിഖ റോഷന്റെ പിതാവ് കെ വി വാസുവും, ഷിബുലാല്‍ വെടിയേറ്റു വീണ സ്ഥലത്തുനിന്ന് കൊളുത്തിയ ദീപശിഖ വത്സന്‍ പനോളിയും ബാബു വെടിയേറ്റു വീണ സ്ഥലത്തുനിന്ന് കൊളുത്തിയ ദീപശിഖ എന്‍ കെ ശ്രീനിവാസനും, മധു വെടിയേറ്റുവീണ സ്ഥലത്തുനിന്ന് കൊളുത്തിയ ദീപശിഖ ടി ബാലനും കൈമാറി.
തൊക്കിലങ്ങാടിയില്‍നിന്ന് ആരംഭിച്ച യുവജന റാലി കൂത്തുപറമ്പ് മാവേലിമുക്കില്‍ എത്തിയപ്പോള്‍ പിണറായി ഏരിയയില്‍ നിന്നെത്തിയ കൂറ്റന്‍ യുവജന റാലിയും അതോടൊപ്പം സംഗമിച്ചു. ബാന്‍ഡ് വാദ്യത്തിന്റെ അകമ്പടിയോടെ നടത്തിയ കൂറ്റന്‍ യുവജന റാലി ടൌ ചുറ്റി മാറോളിഘട്ട് ടൌ സ്ക്വയറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന അനുസ്മരണ പൊതുയോഗം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എം സുരേന്ദ്രന്‍ അധ്യക്ഷനായി. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍, സിപിഐ എം ജില്ലാ സെക്രട്ടറി പി ശശി, സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ എംഎല്‍എ, ടി വി രാജേഷ്, എന്‍ അജിത്കുമാര്‍, കെ സന്തോഷ്, ഒ രതി എന്നിവര്‍ സംസാരിച്ചു. റോഷന്റെ പിതാവ് കെ വി വാസു, അമ്മ നാരായണി, സിപിഐ എം നേതാക്കളായ വത്സന്‍ പനോളി, ടി ബാലന്‍ തുടങ്ങിയ നിരവധി പേര്‍ പരിപാടിക്കെത്തിയിരുന്നു. ഡിവൈഎഫ്ഐ ബ്ളോക്ക് സെക്രട്ടറി എ കെ വിനോദന്‍ സ്വാഗതവും കെ രാഗേഷ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി 261110
വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരെ നടത്തിയ ധീരോദാത്ത പോരാട്ടത്തില്‍ വെടിയേറ്റു മരിച്ച കൂത്തുപറമ്പ് രക്തസാക്ഷികള്‍ക്ക് നാടിന്റെ സ്മരണാഞ്ജലി. 16-ാമത് രക്തസാക്ഷിത്വ ദിനാചരണം വിവിധ പരിപാടികളോടെയാണ് നടന്നത്. രക്തസാക്ഷികള്‍ വെടിയേറ്റു വീണ സ്ഥലത്തുനിന്നും കൊളുത്തിയ ദീപശിഖ അത്‌ലറ്റുകള്‍ ഏറ്റുവാങ്ങി റിലെയായി തൊക്കിലങ്ങാടിയില്‍ എത്തിച്ചു. കെ കെ രാജീവന്‍ മരിച്ചുവീണ സ്ഥലത്തുനിന്ന് കൊളുത്തിയ ദീപശിഖ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് കെ ലീലയും, കെ വി റോഷന്‍ വെടിയേറ്റുവീണ സ്ഥലത്തുനിന്ന് കൊളുത്തിയ ദീപശിഖ റോഷന്റെ പിതാവ് കെ വി വാസുവും, ഷിബുലാല്‍ വെടിയേറ്റു വീണ സ്ഥലത്തുനിന്ന് കൊളുത്തിയ ദീപശിഖ വത്സന്‍ പനോളിയും ബാബു വെടിയേറ്റു വീണ സ്ഥലത്തുനിന്ന് കൊളുത്തിയ ദീപശിഖ എന്‍ കെ ശ്രീനിവാസനും, മധു വെടിയേറ്റുവീണ സ്ഥലത്തുനിന്ന് കൊളുത്തിയ ദീപശിഖ ടി ബാലനും കൈമാറി.
ReplyDelete