Friday, November 26, 2010

കോമണ്‍വെല്‍ത്ത് അഴിമതി: കല്‍മാഡിയെ ഒഴിവാക്കി സി ബി ഐ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ക്യൂന്‍സ് ബാറ്റണ്‍ റിലേയിലെ അഴിമതിയില്‍നിന്നും സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയെ ഒഴിവാക്കിക്കൊണ്ട് സി ബി ഐ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. ക്യൂന്‍സ് ബാറ്റണ്‍ റിലേയുടെ ഡല്‍ഹി പാദത്തില്‍ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് കല്‍മാഡിയുടെ അടുത്ത അനുയായികളായ മൂന്ന് ഉദ്യോഗസ്ഥരെ മാത്രമാണ് സി ബി ഐ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കോണ്‍ഗ്രസിന്റെ മുര്‍ന്ന നേതാക്കളില്‍ ഒരാളായ കല്‍മാഡിയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നതാണ്.

നിലവില്‍ സി ബി ഐ കസ്റ്റഡിയിലുള്ള ടി എസ് ദര്‍ബാരി, സഞ്ജയ് മെഹന്തു, എം ജയചന്ദ്രന്‍ എന്നീ കല്‍മാഡിയുടെ സംഘാടക സമിതിയിലെ നോമിനികളെയാണ് സി ബി ഐ പ്രതിപട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. എ എം ഫിലിംസ് കമ്പനിയുമായി ക്യൂന്‍സ് ബാറ്റണ്‍ റിലേയുടെ ആദ്യപാദത്തില്‍ ഏര്‍പ്പെട്ട കരാറിനെ സംബന്ധിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. വിദേശ നാണ്യ ചട്ടം ലംഘിച്ച് എ എം ഫിലിംസിന്റെ ഉടമസ്ഥതയിലുള്ള എ എം കാര്‍ഡ്‌സിനും വാന്‍ ഹയര്‍ ലിമിറ്റഡിനും കാര്‍ വാടകയ്ക്ക് എടുത്തത് ഉള്‍പ്പെടെയുള്ള കരാറുകള്‍ വഴിവിട്ടു നല്‍കി എന്നതാണ് കേസ്. പ്രഥമ ദൃഷ്ട്യാ കല്‍മാഡിക്കെതിരെ തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ് സി ബി ഐ ചൂണ്ടിക്കാട്ടുന്നത്. കോമണ്‍വെല്‍ത്ത് സംഘാടക സമിതിയുടെ പരമോന്നത അധ്യക്ഷനായിരുന്ന കല്‍മാഡി ക്യൂന്‍സ് ബാറ്റണ്‍ റിലേയുടെ ആദ്യപാദത്തിലെ കരാറുകളില്‍ നേരിട്ട് ഇടപെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അത് തെളിയിക്കാനായിട്ടില്ല എന്ന നിലപാടിലാണ് സി ബി ഐ. ദര്‍ബാരിയും മെഹന്തുവും ഈ മാസം 15 മുതല്‍ സി ബി ഐ കസ്റ്റഡിയിലാണ്. ജയചന്ദ്രനെ ഈ മാസം 20നാണ് അറസ്റ്റ് ചെയ്തത്. ജയചന്ദ്രന്റെ കസ്റ്റഡി രണ്ടു ദിവസംകൂടി നീട്ടി ലഭിക്കണമെന്ന് പ്രത്യേക സി ബി ഐ കോടതിയോട് സി ബി ഐ ഇന്നലെ ആവശ്യപ്പെട്ടു.

janayugom 261110

2 comments:

  1. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ക്യൂന്‍സ് ബാറ്റണ്‍ റിലേയിലെ അഴിമതിയില്‍നിന്നും സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയെ ഒഴിവാക്കിക്കൊണ്ട് സി ബി ഐ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. ക്യൂന്‍സ് ബാറ്റണ്‍ റിലേയുടെ ഡല്‍ഹി പാദത്തില്‍ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് കല്‍മാഡിയുടെ അടുത്ത അനുയായികളായ മൂന്ന് ഉദ്യോഗസ്ഥരെ മാത്രമാണ് സി ബി ഐ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കോണ്‍ഗ്രസിന്റെ മുര്‍ന്ന നേതാക്കളില്‍ ഒരാളായ കല്‍മാഡിയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നതാണ്.

    ReplyDelete
  2. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട പ്രധാന ഫയലുകള്‍ സംഘാടകസമിതി ഓഫീസില്‍നിന്ന് കാണാതായതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ സിബിഐ കണ്ടെത്തി. ഗെയിംസ് സംബന്ധമായ ടെന്‍ഡര്‍, ബജറ്റ് വിഭജനം, കരാര്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക രേഖകളാണ് അപ്രത്യക്ഷമായത്. അഴിമതി പുറത്താകുമെന്ന ഭയത്താല്‍ ഇവ ഒളിപ്പിച്ചുവയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്തിരിക്കാമെന്ന് സംശയിക്കുന്നതായി സിബിഐ അധികൃതര്‍ അറിയിച്ചു. കാണാതായ ഫയലുകളുടെ പട്ടിക സിബിഐ തയ്യാറാക്കിവരികയാണ്. സംഘാടകസമിതി ഓഫീസിലും സമിതിയുടെ സെക്രട്ടറി ജനറല്‍ ലളിത് ബാനോട്ടിന്റെ വസതിയിലും നടത്തിയ പരിശോധനയിലാണ് ഫയലുകള്‍ കാണാതായെന്ന് ബോധ്യമായത്. സംഘാടകസമിതി ഭാരവാഹികളായി ബാനോട്ടും കല്‍മാഡിയും തുടരുന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് സഹകരണം ലഭിക്കുന്നില്ല. ഇത് അന്വേഷണം ദുഷ്കരമാക്കുമെന്നും സിബിഐ സര്‍ക്കാരിനെ അറിയിച്ചു. ഭാരവാഹികളെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ കഴിഞ്ഞ ദിവസം സ്പോര്‍ട്സ് മന്ത്രാലയത്തെ സമീപിച്ചിരുന്നു.(ദേശാഭിമാനി 231210)

    ReplyDelete