ടുണീഷ്യയില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട ഈജിപ്ഷ്യന്‍ ജനാധിപത്യ പ്രക്ഷോഭം അതിന്റെ എല്ലാ ശക്തിയും സംഭരിച്ച് മുന്നോട്ടുകുതിക്കുകയാണ്. ജനാധിപത്യ വിശ്വാസികളുടെ വര്‍ധിച്ച പങ്കാളിത്തത്താല്‍ അനുദിനം കരുത്താര്‍ജിക്കുന്ന പ്രക്ഷോഭത്തില്‍ ഭരണകൂടത്തിന്റെ നില പരുങ്ങലിലായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തന്നെ രാജ്യത്ത് അഭ്യന്തര സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ജനവികാരത്തെ മാനിച്ച്, ക്രമസമാധാന നില തകരാത്ത വിധത്തില്‍ കാര്യങ്ങളെ കൊണ്ടുചെന്നെത്തിക്കുകയാണ് ആ രാജ്യത്തെ ഭരണകൂടത്തിനു മുന്നിലുള്ള ശരിയായ വഴി. എന്നാല്‍ ഈ വഴി തിരഞ്ഞെടുക്കുന്നതിനുള്ള സൂചനകളൊന്നും ഹൊസ്‌നി മുബാറക്കിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഇതുവരെ നല്‍കിയിട്ടില്ല. ഇത്തരമൊരു തിരഞ്ഞെടുപ്പിനു നിര്‍ബന്ധിതമാകത്തക്ക വിധം രാജ്യാന്തര സമൂഹം മുബാറക്ക് ഭരണകൂടത്തിനു മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് വേണ്ടത്. ഈജിപ്തിനെ കൂടുതല്‍ കുഴപ്പങ്ങളിലേയ്ക്കു നീങ്ങുന്നതില്‍നിന്ന് രക്ഷിച്ചെടുക്കാന്‍ ഇത്തരമൊരു ഇടപെടലിനു കഴിഞ്ഞേക്കും.
ടുണീഷ്യയില്‍ 23 വര്‍ഷം നീണ്ട ബെന്‍ അലി ഭരണത്തിന്റെ അന്ത്യം കുറിച്ച ജനകീയ പ്രക്ഷോഭം അറബ് ലോകത്തുണ്ടാക്കിയ അനുരണനങ്ങള്‍ വലുതാണ്. യെമനിലും ജോര്‍ദാനിലും ടുണീഷ്യയുടെ ചുവടുപറ്റി ജനകീയ മുന്നേറ്റങ്ങളുണ്ടായി. ഈജിപ്തിലാണ് ആ പ്രക്ഷോഭം സംഹാരാത്മക ശക്തിയിലെത്തിയിരിക്കുന്നത്. മൂന്നു പതിറ്റാണ്ടായി തുടരുന്ന, ഹൊസ്‌നി മുബാറക് ഭരണത്തിനെതിരെയാണ് അതിന്റെ ചലനം. ഒരര്‍ഥത്തില്‍ മുബാറക്കിനെതിരെ രാജ്യത്ത് വര്‍ഷങ്ങളായി നടക്കുന്ന സമരങ്ങള്‍ക്ക് ആക്കമുണ്ടാവുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലയിലുള്ളവരും, പട്ടാളക്കാര്‍ വരെ പ്രക്ഷോഭത്തില്‍ പങ്കുചേരുകയാണെന്നാണ് വാര്‍ത്തകള്‍. ഇതിനെത്തുടര്‍ന്ന് മന്ത്രിസഭയെ പുറത്താക്കാനും വൈസ് പ്രസിഡന്റിനെ നിയോഗിക്കാനും മുബാറക്ക് നിര്‍ബന്ധിതമായി. എന്നാല്‍ ഭരണതലത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്ക് പ്രക്ഷോഭത്തെ അണുവിട പോലും ശമിപ്പിക്കാനായിട്ടില്ല. തന്റെതന്നെ വിശ്വസ്തരെ കൂടുതല്‍ ചുമതലകള്‍ ഏല്‍പ്പിക്കുകയാണ് അഴിച്ചുപണിയില്‍ മുബാറക്ക് ചെയ്തത്. ഇതോടൊപ്പം സ്ഥാനമൊഴിയില്ലെന്ന പ്രഖ്യാപനം നടത്തുകയും ചെയ്തു, ഈജിപ്ഷ്യന്‍ പ്രസിഡന്റ്. ഇതോടെ സമരം ആളിപ്പടരുന്ന സാഹചര്യമാണുണ്ടായത്. ഇരുന്നൂറോളം പേരാണ് ഒരാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തില്‍ മരിച്ചത്. ബലപ്രയോഗത്തിലൂടെ സമരത്തെ നേരിടുന്ന രീതി തുടരുകയാണ് ഭരണകൂടം. ജനവികാരത്താല്‍ കരുത്തു നേടിയ ഒരു സമരവും തോക്കുകള്‍ക്കു മുന്നില്‍ തോറ്റിട്ടില്ലെന്ന ചരിത്രബോധം അവര്‍ക്കു പാഠമാവേണ്ടതാണ്.
അറബ് ലോകത്തെ വലിയ രാഷ്ട്രങ്ങളിലൊന്നാണ് ഈജിപ്ത്. ചേരിചേരാ പ്രസ്ഥാനത്തിന്റെ സ്ഥാപനത്തിനു മുന്നില്‍ നിന്നെങ്കിലും പിന്നീട് അമേരിക്കന്‍ ചേരിയിലെത്തിപ്പെടുകയായിരുന്നൂ ആ രാഷ്ട്രം. അറബ് ലോകത്തുനിന്ന് ഇസ്രായേലുമായി ആദ്യം നയതന്ത്രബന്ധമുണ്ടാക്കിയത് ഈജിപ്താണ്. ഇസ്രായേല്‍കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം അമേരിക്കന്‍ സൈനിക സാഹായം ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണത്; അമേരിക്കയുടെ പ്രധാനപ്പെട്ട നാറ്റോ ഇതര സഖ്യകക്ഷിയും. സൈനികമായും സാമ്പത്തികമായും ഈജിപ്തിനെ കൂടെനിര്‍ത്തുന്ന അമേരിക്ക, ജനാധിപത്യ സ്ഥാപനത്തെക്കുറിച്ച് നിരന്തരം ആണയിടുകയും അതിന്റെ പേരില്‍ പരമാധികാര രാഷ്ട്രങ്ങളെ ആക്രമിക്കുകയും ചെയ്യുമ്പോഴും ഈജിപ്ഷ്യന്‍ ഭരണകൂടം ജനാധിപത്യ അവകാശങ്ങള്‍ ധ്വംസിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നേയില്ല. 1967 മുതല്‍ അടിയന്തരാവസ്ഥയാണ് രാജ്യത്ത്. പൗരാവകാശങ്ങള്‍ക്ക് ഒരു വിലയുമില്ല അവിടെ. അഴിമതിയാണെങ്കില്‍ സര്‍വത്ര. പ്രസിഡന്റിന് പരിമിതിയില്ലാത്ത അധികാരങ്ങള്‍ നല്‍കുന്ന അടിയന്തരാവസ്ഥയ്ക്കു കീഴിലാണ് ഓരോ തിരഞ്ഞെടുപ്പും നടക്കുന്നത്. അതില്‍ മുബാറക് വീണ്ടും വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥയ്ക്ക് അറുതി വരണമെന്നുള്ള ഈജിപ്ഷ്യന്‍ ജനതയുടെ ഇച്ഛയാണ്, ഇപ്പോഴത്തെ പ്രക്ഷോഭത്തിന്റെ അന്തസ്സത്ത.
janayugom editorial 010211
ടുണീഷ്യയില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട ഈജിപ്ഷ്യന്‍ ജനാധിപത്യ പ്രക്ഷോഭം അതിന്റെ എല്ലാ ശക്തിയും സംഭരിച്ച് മുന്നോട്ടുകുതിക്കുകയാണ്. ജനാധിപത്യ വിശ്വാസികളുടെ വര്‍ധിച്ച പങ്കാളിത്തത്താല്‍ അനുദിനം കരുത്താര്‍ജിക്കുന്ന പ്രക്ഷോഭത്തില്‍ ഭരണകൂടത്തിന്റെ നില പരുങ്ങലിലായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തന്നെ രാജ്യത്ത് അഭ്യന്തര സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ജനവികാരത്തെ മാനിച്ച്, ക്രമസമാധാന നില തകരാത്ത വിധത്തില്‍ കാര്യങ്ങളെ കൊണ്ടുചെന്നെത്തിക്കുകയാണ് ആ രാജ്യത്തെ ഭരണകൂടത്തിനു മുന്നിലുള്ള ശരിയായ വഴി. എന്നാല്‍ ഈ വഴി തിരഞ്ഞെടുക്കുന്നതിനുള്ള സൂചനകളൊന്നും ഹൊസ്‌നി മുബാറക്കിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഇതുവരെ നല്‍കിയിട്ടില്ല. ഇത്തരമൊരു തിരഞ്ഞെടുപ്പിനു നിര്‍ബന്ധിതമാകത്തക്ക വിധം രാജ്യാന്തര സമൂഹം മുബാറക്ക് ഭരണകൂടത്തിനു മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് വേണ്ടത്. ഈജിപ്തിനെ കൂടുതല്‍ കുഴപ്പങ്ങളിലേയ്ക്കു നീങ്ങുന്നതില്‍നിന്ന് രക്ഷിച്ചെടുക്കാന്‍ ഇത്തരമൊരു ഇടപെടലിനു കഴിഞ്ഞേക്കും.
ReplyDeleteഈജിപ്തില്‍ സ്വേഛാധിപത്യ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നയിക്കുന്ന ജനങ്ങള്‍ക്ക് സിപിഐ എം പൊളിറ്റ് ബ്യൂറോ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ജനങ്ങളുടെ ഇച്ഛാശക്തിയെ അട്ടിമറിക്കാന്‍ ഇടപെടരുതെന്ന് സിപിഐ എം അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഹോസ്നി മുബാറക്കിനെ പുറത്താക്കാത്ത ഒന്നിനും ഈജിപ്തിലെ ജനങ്ങള്‍ വഴങ്ങില്ലെന്നാണ് കരുതുന്നത്. മുബാറക് അധികാരമൊഴിയുന്നതിലൂടെ മാത്രമേ ജനങ്ങളുടെ താല്‍പ്പര്യപ്രകാരമുള്ള ജനാധിപത്യ സംവിധാനം സാധ്യമാകൂ. 30 വര്‍ഷമായി ഹോസ്നി മുബാറക്കിന്റെ സ്വേഛാധിപത്യ ഭരണമാണ് നിലനില്‍ക്കുന്നത്. ജനാധിപത്യ അവകാശങ്ങളെ ചവിട്ടിമെതിച്ച് അഴിമതി നടത്തി അമേരിക്കന്‍ ഏജന്റിനെപ്പോലെയാണ് മുബാറക് ഭരണം നടത്തിയത്. ഇതിനെതിരെയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്.
ReplyDelete