Wednesday, February 23, 2011

കക്ഷി ഭേദമില്ലാതെ ജനലക്ഷങ്ങള്‍; പാര്‍ലമെന്റ് മാര്‍ച്ച് ചരിത്രമായി

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ജനലക്ഷങ്ങള്‍ അണിനിരന്ന സംയുക്തതൊഴിലാളി പാര്‍ലമെന്റ് മാര്‍ച്ച് രാജ്യത്തെ സമരവീഥികളില്‍ ചരിത്രമായി. പാര്‍ലമെന്റിലേക്കുള്ള എല്ലാ റോഡുകളും നിറഞ്ഞു കവിഞ്ഞ് നീങ്ങിയ തൊഴിലാളികളെ ഉള്‍ക്കൊള്ളാനാവാതെ നഗരം വീര്‍പ്പുമുട്ടി. അഞ്ചു കേന്ദ്രങ്ങളില്‍ നിന്നും റാലി ആരംഭിച്ചു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഐഎന്‍ടിയുസി ഉള്‍പ്പടെ എല്ലാ തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി സമരത്തിനിറങ്ങുന്നത്. വിലക്കയറ്റം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കുക, തൊഴില്‍നിയമം കര്‍ശനമായി നടപ്പാക്കുക, അസംഘടിത തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന നയം ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് തൊഴിലാളികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.

കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ നയം പിന്തുടരുകയും പാവങ്ങളെ ദുരിതക്കയത്തിലെറിയുകയും ചെയ്യുന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ ചെയ്തികള്‍ക്കെതിരെ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ മുദ്രാവാക്യം മുഴക്കി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ ആരോഗ്യമിഷന്‍, ഭാരത്നിര്‍മാ, ഉച്ചഭക്ഷണ പദ്ധതി, അംഗന്‍വാടി, ആശാ ജീവനക്കാര്‍, ബീഡി, മത്സ്യം, കൃഷി തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ളവര്‍ റാലിയുടെ ഭാഗമായി. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ട്രാന്‍സ്പോര്‍ട്ട്, ടെക്സ്റൈല്‍സ്, കൈത്തറി, പെട്രോളിയം, ഉരുക്ക് തുടങ്ങിയ മേഖലയിലെ സംഘടിത തൊഴിലാളിപ്രസ്ഥാനങ്ങളും മാര്‍ച്ചില്‍ അണിനിരന്നു. വിവിധ തൊഴിലാളി സംഘടനാ നേതാക്കള്‍ മാര്‍ച്ചിനെ അഭിവാദ്യം ചെയ്തു.

ദേശാഭിമാനി വാര്‍ത്ത

1 comment:

  1. യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ജനലക്ഷങ്ങള്‍ അണിനിരന്ന സംയുക്തതൊഴിലാളി പാര്‍ലമെന്റ് മാര്‍ച്ച് രാജ്യത്തെ സമരവീഥികളില്‍ ചരിത്രമായി. പാര്‍ലമെന്റിലേക്കുള്ള എല്ലാ റോഡുകളും നിറഞ്ഞു കവിഞ്ഞ് നീങ്ങിയ തൊഴിലാളികളെ ഉള്‍ക്കൊള്ളാനാവാതെ നഗരം വീര്‍പ്പുമുട്ടി. അഞ്ചു കേന്ദ്രങ്ങളില്‍ നിന്നും റാലി ആരംഭിച്ചു.

    ReplyDelete