ന്യൂഡല്‍ഹി: പെണ്‍വാണിഭക്കാരെയും അഴിമതിക്കാരെയും തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കില്ലെന്ന് തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച് ബിഷപ് സൂസപാക്യം പറഞ്ഞു. പെണ്‍വാണിഭക്കാരും അഴിമതിക്കാരും ഒരുവശത്തും മൂല്യബോധമുള്ള നിരീശ്വരവാദി മറുവശത്തുമാണെങ്കില്‍ നിരീശ്വരവാദിയെയായിരിക്കും സഭ പിന്തുണയ്ക്കുക. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട-സൂസപാക്യം പറഞ്ഞു.
പെണ്‍വാണിഭക്കാരെയും അഴിമതിക്കാരെയും ഒരിക്കലും വിശ്വാസികളായി കാണാനാവില്ല. ഇത്തരക്കാരാണ് മത്സരരംഗത്തെങ്കില്‍ പിന്തുണയ്ക്കില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ മൂല്യബോധമുള്ള നിരീശ്വരവാദിയെ പിന്തുണയ്ക്കും. പ്രശ്നാധിഷ്ഠിത, മൂല്യാധിഷ്ഠിത, സമദൂരം എന്ന തത്വമാണ് സഭ പിന്തുടരുക. മൂല്യങ്ങള്‍ക്കായി നിലകൊള്ളും. ഇടതുപക്ഷവുമായി യോജിക്കുന്ന പല മേഖലകളുമുണ്ട്. ഇന്ന പാര്‍ടിക്ക് വോട്ടുചെയ്യണമെന്ന നിര്‍ദേശമൊന്നും സഭ വിശ്വാസികള്‍ക്ക് നല്‍കില്ല- ആര്‍ച്ച് ബിഷപ് പറഞ്ഞു.
ജസ്റിസ് രജീന്ദര്‍ സച്ചാര്‍ കമീഷന്റെ മാതൃകയില്‍ ക്രൈസ്തവരുടെ സാമൂഹ്യ-സാമ്പത്തിക- വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് പഠിക്കാന്‍ കമീഷനെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സൂസപാക്യം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കേരള റീജന്‍ ലത്തീന്‍ കാത്തലിക്ക് കൌണ്‍സിലിന്റെ പേരില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് നിവേദനം നല്‍കി. സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. ദളിത്ക്രൈസ്തവര്‍ക്ക് പട്ടികജാതിപദവി നല്‍കുക, വിദര്‍ഭ- കുട്ടനാട് മാതൃകയില്‍ തീരമേഖലയുടെ വികസനത്തിനായി പ്രത്യേക വികസനപാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്. ഫാദര്‍ സ്റീഫന്‍ ജി കുളകയത്തില്‍, ഡോ. എസ് റയ്മോന്‍, റാഫേല്‍ ആന്റണി, ജോസഫ് സ്റാന്‍ലി എന്നിവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
deshabhimani 240211
പെണ്‍വാണിഭക്കാരെയും അഴിമതിക്കാരെയും തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കില്ലെന്ന് തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച് ബിഷപ് സൂസപാക്യം പറഞ്ഞു. പെണ്‍വാണിഭക്കാരും അഴിമതിക്കാരും ഒരുവശത്തും മൂല്യബോധമുള്ള നിരീശ്വരവാദി മറുവശത്തുമാണെങ്കില്‍ നിരീശ്വരവാദിയെയായിരിക്കും സഭ പിന്തുണയ്ക്കുക. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട-സൂസപാക്യം പറഞ്ഞു.
ReplyDelete