Tuesday, February 22, 2011

ആദിവാസികള്‍ക്ക് പുഴുത്ത റേഷനരി നല്‍കുന്നത് അവസാനിപ്പിക്കണം: വൃന്ദ

ആദിവാസിമേഖലകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ധാന്യങ്ങള്‍ റേഷന്‍സംവിധാനത്തിലൂടെ വിതരണംചെയ്യുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് വൃന്ദ കാരാട്ട് ഭക്ഷ്യസഹമന്ത്രി കെ വി തോമസിനോട് ആവശ്യപ്പെട്ടു. ആദിവാസികള്‍ക്ക് മോശം ഭക്ഷ്യധാന്യം നല്‍കുന്ന സര്‍ക്കാര്‍, നിലവാരമുള്ള ധാന്യങ്ങള്‍ കയറ്റുമതിക്കായി മാറ്റിവയ്ക്കുന്ന സമീപനം തിരുത്തണമെന്ന് വൃന്ദ കെ വി തോമസിനോട് പറഞ്ഞു.

ആന്ധ്രപ്രദേശിലെ ആദിവാസിമേഖലകളില്‍ വിതരണംചെയ്യുന്ന ഭക്ഷ്യയോഗ്യമല്ലാത്ത അരിയുടെ സാമ്പിള്‍ വൃന്ദ തോമസിന് കൈമാറി. മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും റേഷന്‍കടകളിലൂടെ മോശം അരിയാണ് വിതരണം ചെയ്യുന്നതെന്നും രാജ്യത്തെ ആദിവാസിമേഖലകളിലെല്ലാം ഇതാണ് അവസ്ഥയെന്നും വൃന്ദ മന്ത്രിയെ ബോധ്യപ്പെടുത്തി. അരിയുടെ മോശം നിലവാരത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച മന്ത്രി തോമസ് പരിശോധനാസംവിധാനവും നിലവാരനിയന്ത്രണവും ശക്തിപ്പെടുത്താമെന്ന് ഉറപ്പുനല്‍കി. ക്വാളിറ്റി ഇന്‍സ്പെക്ടര്‍മാരെ നിയമിക്കുന്നതില്‍ നിരോധനം നിലനില്‍ക്കുന്നുണ്ട്. എഫ്സിഐ ഗോഡൌണുകളില്‍ നേരിട്ടുചെന്നുള്ള പരിശോധന ആവശ്യമാണ്. ഇക്കാര്യം ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടും- മന്ത്രി പറഞ്ഞു.

deshabhimani 220211

No comments:

Post a Comment