Tuesday, February 22, 2011

മിനിമംകൂലി 200 രൂപയാക്കുക: എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍

കൊല്ലം: തൊഴിലുറപ്പുപദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ സമരസംഘടനയായ എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ പ്രവര്‍ത്തക സമ്മേളനം ചേര്‍ന്നു. പ്രസിഡന്റ് സൂസന്‍കോടി അധ്യക്ഷയായി. പീടികത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എസ് രാജേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ജില്ലയില്‍ 1,70,000 തൊഴിലാളികള്‍ പേര് രജിസ്റ്റര്‍ ചെയ്ത് പണിയെടുക്കുന്നുണ്ട്. പട്ടണപ്രദേശങ്ങളില്‍ക്കൂടി തൊഴിലുറപ്പുപദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രവര്‍ത്തകസമ്മേളനം അഭിനന്ദിച്ചു.

തൊഴിലുറപ്പുപദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതികള്‍ നടപ്പാക്കാനും 50 ദിവസം ജോലിചെയ്ത തൊഴിലാളികള്‍ക്ക് ഒരു കിലോ അരി രണ്ടുരൂപയ്ക്ക് നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് വലിയ നേട്ടമാണ്. വിലക്കയറ്റം രാജ്യത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ മിനിമംകൂലി 200 രൂപയാക്കി വര്‍ധിപ്പിക്കാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സമരം ചെയ്യേണ്ടണ്ടതുണ്ട്. 100 ദിവസം ജോലി ലഭിക്കുന്നതിനും മിനിമംകൂലി 200 രൂപ അനുവദിക്കുന്നതിനുവേണ്ടിയും ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കും. മാര്‍ച്ച് അഞ്ചിനകം പഞ്ചായത്ത് കണ്‍വന്‍ഷനുകളും മാര്‍ച്ച് 20നകം വാര്‍ഡ് കണ്‍വന്‍ഷനുകളും ജില്ലയില്‍ പൂര്‍ത്തിയാക്കും. ജനക്ഷേമകരമായ ഭരണം നടത്തി കേരളത്തില്‍ സമഗ്രമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരാന്‍ എല്ലാ തൊഴിലാളികളും രംഗത്തിറങ്ങാന്‍ സമ്മേളനം തീരുമാനിച്ചതായി ജില്ലാസെക്രട്ടറി എസ് സുദേവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ദേശാഭിമാനി 220211

2 comments:

  1. തൊഴിലുറപ്പുപദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ സമരസംഘടനയായ എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ പ്രവര്‍ത്തക സമ്മേളനം ചേര്‍ന്നു. പ്രസിഡന്റ് സൂസന്‍കോടി അധ്യക്ഷയായി. പീടികത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എസ് രാജേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ജില്ലയില്‍ 1,70,000 തൊഴിലാളികള്‍ പേര് രജിസ്റ്റര്‍ ചെയ്ത് പണിയെടുക്കുന്നുണ്ട്. പട്ടണപ്രദേശങ്ങളില്‍ക്കൂടി തൊഴിലുറപ്പുപദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രവര്‍ത്തകസമ്മേളനം അഭിനന്ദിച്ചു.

    തൊഴിലുറപ്പുപദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതികള്‍ നടപ്പാക്കാനും 50 ദിവസം ജോലിചെയ്ത തൊഴിലാളികള്‍ക്ക് ഒരു കിലോ അരി രണ്ടുരൂപയ്ക്ക് നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് വലിയ നേട്ടമാണ്. വിലക്കയറ്റം രാജ്യത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ മിനിമംകൂലി 200 രൂപയാക്കി വര്‍ധിപ്പിക്കാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സമരം ചെയ്യേണ്ടണ്ടതുണ്ട്. 100 ദിവസം ജോലി ലഭിക്കുന്നതിനും മിനിമംകൂലി 200 രൂപ അനുവദിക്കുന്നതിനുവേണ്ടിയും ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കും

    ReplyDelete
  2. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കള്‍ കേന്ദ്രഗവമെന്റ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ നേതൃത്വത്തിലാണ് നൂറുകണക്കിന് തൊഴിലാളികള്‍ ഏരിയാകേന്ദ്രങ്ങളില്‍ സമരം സംഘടിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുക, വേതനം ഇരുനൂറു രൂപയായി വര്‍ധിപ്പിക്കുക, വിലക്കയറ്റം തടയുക, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മുഴുവന്‍ ഗുണഭോക്താക്കളെയും ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തില്‍ ഉന്നയിച്ചത്. പിലാത്തറ പോസ്റ്റോഫീസ് ധര്‍ണ കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

    ReplyDelete