കൊച്ചി: മുഖ്യമന്ത്രിയുടെ മകന്‍ അരുണ്‍കുമാറിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെടാന്‍ യുഡിഎഫ് ആധാരമാക്കിയ കെ പി പി നമ്പ്യാരുടെ ആരോപണം സംബന്ധിച്ച കേസ് 10 വര്‍ഷം മുമ്പ് കോടതിയിലെത്തി ഒത്തുതീര്‍പ്പായതാണെന്ന് അഡ്വ. വക്കം എന്‍ വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസില്‍ അരുണ്‍കുമാറിന്റെ അഭിഭാഷകനായിരുന്നൂ വക്കം എന്‍ വിജയന്‍. കെ പി പി നമ്പ്യാരുടെ ബന്ധു വി എസ് അച്യുതാനന്ദനോട് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് അരുകുമാര്‍ നല്‍കിയ മാനനഷ്ടക്കേസ് ഒത്തുതീര്‍പ്പാക്കിയതെന്ന് അഡ്വ. വക്കം വിജയന്‍ പറഞ്ഞു. നമ്പ്യാര്‍ പക്ഷാഘാതം വന്ന് കിടപ്പിലാണെന്നും കേസ് ഒത്തുതീര്‍പ്പാക്കണമെന്നുമായിരുന്നു അഭ്യര്‍ഥന. 'ഒരു സ്ത്രീയുടെ ദുഃഖമല്ലേ. ആ കേസ് ഒത്തുതീര്‍പ്പാക്കി കൊടുത്തേക്ക്' എന്നാണ് വി എസ് പറഞ്ഞത്.
2001ല്‍ കെ പി പി നമ്പ്യാരാണ് അരുണ്‍കുമാറിനെതിരെ ആരോപണം ഉന്നയിച്ചത്. നമ്പ്യാരുടെ ആത്മകഥയായ 'സഫലം കലാപഭരിതം' എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പിലും ആരോപണം ഉണ്ടായിരുന്നു. പുസ്തകം തെളിവായെടുത്ത് അരുണ്‍കുമാറിനെതിരെ കേസെടുക്കണമെന്ന് കഴിഞ്ഞദിവസം വി ഡി സതീശന്‍ എംഎല്‍എ വാര്‍ത്താസമ്മേളനം നടത്തിയതോടെയാണ് ആരോപണം വീണ്ടും വിവാദമായത്. നമ്പ്യാര്‍ക്കെതിരെ എറണാകുളം സബ് കോടതിയില്‍ അരുകുമാര്‍ നല്‍കിയ അഞ്ചുലക്ഷം രൂപയുടെ മാനനഷ്ടക്കേസ് 2005 ജനുവരിയിലാണ് കോടതി വിചാരണയ്ക്കെടുത്തത്. എന്നാല്‍ നമ്പ്യാര്‍ പക്ഷാഘാതം ബാധിച്ച് ചികിത്സയിലാണെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി കേസ് മാറ്റിവച്ചു. പിന്നീട് 2005 സെപ്തംബര്‍ 26ന് വിചാരണയ്ക്കെടുത്തപ്പോള്‍ നമ്പ്യാര്‍ ചലനശേഷി നഷ്ടപ്പെട്ട് ചികിത്സയിലാണെന്ന് വീണ്ടും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഈ സമയത്താണ് ഭാര്യാബന്ധു വി എസിനെ വിളിച്ചതെന്ന് അഡ്വ. വക്കം വിജയന്‍ പറഞ്ഞു.
മാപ്പല്ല, ഖേദമെന്ന് ഹസ്സന്‍
തിരു: മുഖ്യമന്ത്രിയുടെ മകന്‍ അരുണ്‍കുമാര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ താന്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും ഖേദം പ്രകടിപ്പിച്ചതേയുള്ളൂവെന്നും കെപിസിസി വക്താവ് എം എം ഹസ്സന്‍. അരുണ്‍കുമാര്‍ കാലുപിടിച്ചതുകൊണ്ടാണ് ഇത് ചെയ്തതെന്ന് ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. അതേസമയം, താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഖേദം പ്രകടിപ്പിക്കുന്നതെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹസ്സന്‍ പറയുന്നു.
ദേശാഭിമാനി 260211
മുഖ്യമന്ത്രിയുടെ മകന്‍ അരുണ്‍കുമാറിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെടാന്‍ യുഡിഎഫ് ആധാരമാക്കിയ കെ പി പി നമ്പ്യാരുടെ ആരോപണം സംബന്ധിച്ച കേസ് 10 വര്‍ഷം മുമ്പ് കോടതിയിലെത്തി ഒത്തുതീര്‍പ്പായതാണെന്ന് അഡ്വ. വക്കം എന്‍ വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസില്‍ അരുണ്‍കുമാറിന്റെ അഭിഭാഷകനായിരുന്നൂ വക്കം എന്‍ വിജയന്‍. കെ പി പി നമ്പ്യാരുടെ ബന്ധു വി എസ് അച്യുതാനന്ദനോട് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് അരുകുമാര്‍ നല്‍കിയ മാനനഷ്ടക്കേസ് ഒത്തുതീര്‍പ്പാക്കിയതെന്ന് അഡ്വ. വക്കം വിജയന്‍ പറഞ്ഞു. നമ്പ്യാര്‍ പക്ഷാഘാതം വന്ന് കിടപ്പിലാണെന്നും കേസ് ഒത്തുതീര്‍പ്പാക്കണമെന്നുമായിരുന്നു അഭ്യര്‍ഥന. 'ഒരു സ്ത്രീയുടെ ദുഃഖമല്ലേ. ആ കേസ് ഒത്തുതീര്‍പ്പാക്കി കൊടുത്തേക്ക്' എന്നാണ് വി എസ് പറഞ്ഞത്.
ReplyDeleteഹസ്സന്‍ കേസ് ഒത്തുതീര്‍പ്പാക്കിയത് ഇവിടെ http://www.hindu.com/2009/11/18/stories/2009111854300400.htm
ReplyDelete