Wednesday, February 23, 2011

മുഖം വികൃതമായതിന് യുഡിഎഫ് കണ്ണാടി പൊളിച്ചിട്ടു കാര്യമില്ല: വിഎസ്

തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് സ്വന്തം ജീര്‍ണ്ണത മറച്ചു വെക്കാനുള്ള യുഡിഎഫ് ശ്രമം വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊളിച്ചിട്ടു കാര്യമില്ലെന്നും വി എസ് പറഞ്ഞു.

അടുത്ത തവണയും ഭരണത്തിലേറാമെന്ന മോഹം നടക്കില്ലെന്നുറപ്പായപ്പോള്‍ ഇല്ലാത്ത ആരോപണങ്ങളുമായി രംഗത്തുവരികയാണ്. കൊടും ക്രിമിനലും ലീഗ് നേതാവുമായ ഖാദറിനെ ഉപയോഗിച്ച് ആരോപണങ്ങളുന്നയിക്കാനുള്ള ശ്രമമാണ്. ഇത് വിലപ്പോവില്ല. മന്ത്രിസ്ഥാനത്തിരുന്ന് പെണ്‍വാണിഭം നടത്തിയവര്‍ പ്രതിക്കുട്ടിലയാതിന്റെ ആശങ്കയാണ് യുഡിഎഫിന്. ലീഗ് നേതാവ് ചെയര്‍മാനായ ചാനല്‍ ഇതു സംബന്ധിച്ച എല്ലാ രേഖകളും കൈമാറിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ അതിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ ബാബുവിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

പുകമറ സൃഷ്ടിക്കാന്‍ യുഡിഎഫ് ശ്രമം: ആഭ്യന്തരമന്ത്രി

കോട്ടയം: മുഖ്യമന്ത്രിയുടെയും തന്റെയും കുടുംബാംഗങ്ങള്‍ക്കെതിരെ പൊള്ളയായ ആരോപണങ്ങളുന്നയിച്ച് പ്രതിപക്ഷം പുകമറ സൃഷ്ടിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അഴിമതി പുറത്തുവരുന്നതിന്റെ ജാള്യത്തില്‍ നിന്നും രക്ഷപ്പെടാനുള്ള യുഡിഎഫിന്റെ ശ്രമമാണിതിനു പിന്നില്‍.കേരളത്തിലെ ജനങ്ങള്‍ ഇതൊന്നും വിശ്വസിക്കില്ല. ബാലകൃഷ്ണപിള്ളക്ക് ശിക്ഷ വിധിച്ചത് സുപ്രീം കോടതിയാണ്. അതിന് എല്‍ഡിഎഫിനെ കുറ്റപ്പെടുത്തേണ്ടതില്ല. ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണമുന്നയിച്ചത് എല്‍ഡിഎഫല്ല കോഗ്രസുകാരനായ മുസ്തഫയാണ്. അഴിമതിയുടെ ഭാഗമായ കര്യങ്ങള്‍ പുറത്തു കൊണ്ടു വരുമ്പോള്‍ യുഡിഎഫില്‍ അനൈക്യം കൂടുകയാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള തെളിവുകള്‍ പുറത്തുവിട്ടത് കൂട്ടുപ്രതിയായ റൌഫാണ്. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ പലരും അഴികള്‍ക്കുള്ളിലാവുന്ന സ്ഥിതിയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന കേസുകള്‍ പലതും എഴുതി തള്ളാറുണ്ട്. തന്റെ മകനും എസ്എഫ്ഐയുടെ പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി കേസുകളില്‍ പ്രതിയായിട്ടുണ്ടാവാം. സമരം നടത്തിയതിന്റെ പേരില്‍ എകെ ആന്റണിയുടെയും കരുണാകരന്റെയുമൊക്കെ പേരിലുണ്ടായിരുന്ന കേസുകള്‍ എഴുതി തള്ളിയിട്ടുണ്ട്. ക്രമസമാധാനരംഗത്ത് കേരളം മാതൃകയാണെന്നും കോടിയേരി പറഞ്ഞു.

deshabhimani

ഖാദറിനെ അവതരിപ്പിച്ച ജയ്ഹിന്ദ് ചാനല്‍ ആദ്യം പറഞ്ഞത് ചന്ദനഫാക്ടറി ഉടമ എന്നായിരുന്നു. പിന്നീട് ഖാദര്‍ ഇടനിലക്കാരന്‍ ആയി . ഖാദര്‍ പാലോത്തിന്റെ യൂത്ത് ലീഗ്/ലീഗ് രാഷ്ട്രീയ ബന്ധം മറച്ചുവെക്കാന്‍ ജയ്ഹിന്ദും വീക്ഷണവും ശ്രമിച്ചിരുന്നു എന്നതും പ്രസ്താവ്യം.

2 comments:

  1. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് സ്വന്തം ജീര്‍ണ്ണത മറച്ചു വെക്കാനുള്ള യുഡിഎഫ് ശ്രമം വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊളിച്ചിട്ടു കാര്യമില്ലെന്നും വി എസ് പറഞ്ഞു.

    ReplyDelete
  2. എല്ലാവരും ചെളിവാരിയെറിയട്ടേ... അപ്പോള്‍ ചില വലിയ നേതാക്കളുടെ തനിനിറം പുറത്തുവരും... :) കൊടിയേരിയുടെ വായമൂടിയതു കണ്ടാ..ഭര്യ കള്ളസര്‍ട്ടിഫിക്കറ്റില്‍ സര്‍ക്കാര്‍ ജോലിക്ക് കേറിയെന്ന് പോലും. തേരപാര നടന്ന് മാനേജ്മെന്റ് കോട്ടായില്‍ എംബീഎ പഠിച്ച മകനെ തന്ത്രത്തില്‍ കയര്‍ ഫാക്ടറിയുടെ ചെയര്‍മാനാക്കിയതാരാണാവോ? ഇവിടെ ഒരു റണ്‍വേ വന്നാല്‍ അതില്‍ ഫ്ലൈറ്റിറങ്ങുന്നത് എന്റെ നെഞ്ചതൂടെ എന്ന് ഊതിയതാരാണാവോ?

    ReplyDelete