യു ഡി എഫിന്റെ ഇപ്പോഴത്തെ പ്രതിസന്ധി നേരത്തെ പ്രവചിക്കാന്‍ കഴിഞ്ഞ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ദീര്‍ഘദൃഷ്ടി അപാരമാണെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിയുടെ മോചനയാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് ചെന്നിത്തല കാസര്‍കോട്ട് പ്രഖ്യാപിച്ചത്, ജാഥ തിരുവനന്തപുരത്തെത്തുമ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയരംഗത്ത് ഭൂകമ്പം ഉണ്ടാകുമെന്നാണ്. ഇത്ര ദീര്‍ഘദൃഷ്ടിയുള്ള ആളാണ് ചെന്നിത്തലയെന്ന് അറിഞ്ഞിരുന്നില്ല. ചെന്നിത്തല പറഞ്ഞത് ശരിയായിരുന്നു. ആദ്യത്തെ ഭൂകമ്പം കോഴിക്കോട്ട് തന്നെയാണ് ഉണ്ടായത്. മന്ത്രിയായിരുന്ന താന്‍ വഴിവിട്ട് പലതും ചെയ്തുവെന്നും അത് തെറ്റായിപ്പോയി എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വൈകിയാണെങ്കിലും കുഞ്ഞാലിക്കുട്ടി എല്ലാം തുറന്നുപറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഉമ്മന്‍ചാണ്ടിയും പറഞ്ഞു. തുടര്‍ന്ന് ഇന്ത്യാവിഷന്റെയും റൗഫിന്റെയും വെളിപ്പെടുത്തല്‍ ഉണ്ടായതോടെ മോചനയാത്ര തെക്കോട്ട് പോകണോ വടക്കോട്ട് പോകണോ എന്ന നിലയില്‍ കുഴങ്ങിയെന്നും കോടിയേരി പറഞ്ഞു. പത്തനാപുരത്ത് വികസന മുന്നേറ്റ ജാഥയ്ക്ക് നല്‍കിയ സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്ടന്‍കൂടിയായ ആഭ്യന്തരമന്ത്രി.
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് വന്‍സ്വീകരണമാണ് ഒരുക്കിയത്. അത് കണ്ടിട്ട് ഒരു കോണ്‍ഗ്രസ് എം എല്‍ എ പറഞ്ഞത്- ഐസ്‌ക്രീമിന് ഇത്രയും രുചിയുണ്ടോ എന്നാണ്. ഈ വീരോചിത സ്വീകരണങ്ങള്‍ നമ്മുടെ ചെറുപ്പക്കാരില്‍ എന്ത് സന്ദേശമാണ് ഉണ്ടാക്കുന്നതെന്ന് യു ഡി എഫുകാര്‍ ആലോചിക്കണം.
വഴിവിട്ട പ്രവര്‍ത്തനവും അഴിമതിയും നടത്തുന്നവര്‍ക്ക് സ്വീകരണം ഒരുക്കുന്നത് സാംസ്‌കാരിക കേരളത്തിന് വെല്ലുവിളിയാണ്.
യു ഡി എഫ് നേതാക്കള്‍ ഇപ്പോള്‍ ജയിലില്‍ എന്തൊക്കെ സൗകര്യങ്ങള്‍ ഉണ്ടെന്നാണ് അന്വേഷിക്കുന്നത്. ഉടനെ സത്യപ്രതിജ്ഞചെയ്യുമെന്ന് വീമ്പിളക്കി നടന്നവര്‍ ജയിലിലായി. ചിലര്‍ ജയിലിന്റെ പടിവാതില്‍ക്കലും.
ജയിലില്‍ ഇപ്പോള്‍ ടിവി ഏര്‍പ്പാടുചെയ്തിട്ടുണ്ട്. അതുകൊണ്ട് ജയിലില്‍ പ്രവേശിച്ച നേതാക്കള്‍ക്ക് തൊടുപുഴയില്‍ കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് സംഘട്ടനം 'ലൈവ്' ആയി കാണാന്‍ ഭാഗ്യമുണ്ടായി.
പാമോയില്‍ കേസോ ബാര്‍ ലൈസന്‍സിന് കൈക്കൂലി നല്‍കിയതോ അതിന്‍മേലുള്ള വിവാദമോ എല്‍ ഡി എഫുകാര്‍ ഉണ്ടാക്കിയതല്ല. അതെല്ലാം യു ഡി എഫുകാരുടെ സൃഷ്ടിയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഴിമതി നടത്താത്തവരായി ആരെങ്കിലുമുണ്ടോ? സാക്ഷാല്‍ ഉമ്മന്‍ചാണ്ടിക്കെതിരെ 800 കോടി രൂപയുടെ അഴിമതിയാണ് ടി എം ജേക്കബ് അസംബ്ലിയില്‍ ഉന്നയിച്ചത്.
കേരളത്തില്‍ എല്‍ ഡി എഫ് ഇന്ത്യയ്ക്കാകെ മാതൃകയായ ഭരണം കാഴ്ചവയ്ക്കുന്നു. എങ്ങനെയാണ് ഭരിക്കേണ്ടതെന്ന് അഞ്ച് വര്‍ഷം കൊണ്ട് എല്‍ ഡി എഫ് സര്‍ക്കാര്‍ കാണിച്ചുകൊടുത്തു. തുടര്‍ച്ചയായ ഭരണമാണ് കേരളത്തിന് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാകാന്‍ സഹായിക്കുക.
എല്‍ ഡി എഫ് ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദേശിച്ചു.
janayugom 270211
യു ഡി എഫിന്റെ ഇപ്പോഴത്തെ പ്രതിസന്ധി നേരത്തെ പ്രവചിക്കാന്‍ കഴിഞ്ഞ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ദീര്‍ഘദൃഷ്ടി അപാരമാണെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിയുടെ മോചനയാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് ചെന്നിത്തല കാസര്‍കോട്ട് പ്രഖ്യാപിച്ചത്, ജാഥ തിരുവനന്തപുരത്തെത്തുമ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയരംഗത്ത് ഭൂകമ്പം ഉണ്ടാകുമെന്നാണ്. ഇത്ര ദീര്‍ഘദൃഷ്ടിയുള്ള ആളാണ് ചെന്നിത്തലയെന്ന് അറിഞ്ഞിരുന്നില്ല. ചെന്നിത്തല പറഞ്ഞത് ശരിയായിരുന്നു. ആദ്യത്തെ ഭൂകമ്പം കോഴിക്കോട്ട് തന്നെയാണ് ഉണ്ടായത്. മന്ത്രിയായിരുന്ന താന്‍ വഴിവിട്ട് പലതും ചെയ്തുവെന്നും അത് തെറ്റായിപ്പോയി എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വൈകിയാണെങ്കിലും കുഞ്ഞാലിക്കുട്ടി എല്ലാം തുറന്നുപറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഉമ്മന്‍ചാണ്ടിയും പറഞ്ഞു. തുടര്‍ന്ന് ഇന്ത്യാവിഷന്റെയും റൗഫിന്റെയും വെളിപ്പെടുത്തല്‍ ഉണ്ടായതോടെ മോചനയാത്ര തെക്കോട്ട് പോകണോ വടക്കോട്ട് പോകണോ എന്ന നിലയില്‍ കുഴങ്ങിയെന്നും കോടിയേരി പറഞ്ഞു. പത്തനാപുരത്ത് വികസന മുന്നേറ്റ ജാഥയ്ക്ക് നല്‍കിയ സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്ടന്‍കൂടിയായ ആഭ്യന്തരമന്ത്രി.
ReplyDeleteതുടര്‍ച്ചയായ ഭരണമാണ് കേരളത്തിന് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാകാന്‍ സഹായിക്കുക... yea.. yaa. that what you did in Westbengal :)
ReplyDelete