ലോട്ടറിമാഫിയയ്ക്കുവേണ്ടി രംഗത്തുള്ളത് കേന്ദ്രമന്ത്രി പി ചിദംബരവും അദ്ദേഹത്തിന്റെ കുടുംബവും കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവ് മനു അഭിഷേക് സിങ്വിയും ഉള്‍പ്പെടെയുള്ളവരാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ഇതാണ് ലോട്ടറി മാഫിയായെ നിയന്ത്രിക്കാന്‍ നിയമം ഉണ്ടായിട്ടും കേന്ദ്രം നടപടി സ്വീകരിക്കാത്തതെന്ന് ഐസക് ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇക്കാര്യം മറച്ചുവച്ച് തെറ്റായ പ്രചാരവേല സംഘടിപ്പിക്കുകയാണ് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും. എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരായിരിക്കെ ലോട്ടറി മാഫിയയെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതി. അതില്‍ പോലും നടപടി സ്വീകരിച്ചില്ല. ഇത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം. അദ്ദേഹത്തിന് അത് വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടാകും. കാരണം മണിക് സുബ്ബ ഉള്‍പ്പെടെയുള്ള വന്‍കിട ലോട്ടറി മാഫിയായുടെ തടങ്കലിലാണ് കേന്ദ്രം. മണിക് സുബ്ബ 4000 കോടി രൂപയാണ് കോണ്‍ഗ്രസിന് സംഭാവന നല്‍കിയത്. ഇവര്‍ക്കെതിരെ കേന്ദ്രത്തിന് എങ്ങനെ നടപടിയെടുക്കാനാവും.
സിക്കിം, ഭൂട്ടാന്‍ ലോട്ടറി മാഫിയയെ നിയന്ത്രിക്കാനാവില്ലെന്നും കേന്ദ്ര നിയമത്തിന് ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ലെന്നുമാണ് ഇപ്പോള്‍ കേന്ദ്രം പറയുന്നത്. ഇത് വാസ്തവവിരുദ്ധമാണ്. ചട്ടം ഇല്ലെങ്കിലും കേന്ദ്ര നിയമപ്രകാരം ലോട്ടറി മാഫിയയെ നിയന്ത്രിക്കാന്‍ കേന്ദ്രത്തിനാകും. എല്‍ഡിഎഫ് സര്‍ക്കാര്‍ നിരന്തരമായി കത്തെഴുതിയതിനെ തുടര്‍ന്ന് സിക്കിം, ഭൂട്ടാന്‍ ലോട്ടറി പ്രതിനിധികളുടെ യോഗം കേന്ദ്രം വിളിച്ചിരുന്നു. ഈ യോഗത്തിന്റെ മിനിട്സിന്റെ കോപ്പി കഴിഞ്ഞദിവസം സംസ്ഥാനത്തിന് ലഭിച്ചു. മിനിട്സില്‍നിന്നുള്ള സൂചനപ്രകാരം അന്യസംസ്ഥാന ലോട്ടറി മാഫിയായുടെ തെറ്റായ പ്രവൃത്തികള്‍ മാപ്പാക്കാന്‍ കേന്ദ്രം തയ്യാറാകുന്നുവെന്നാണ് സൂചന. ഇതിനെതിരെ തിങ്കളാഴ്ചതന്നെ സംസ്ഥാനം കേന്ദ്രത്തിന് കത്തെഴുതുമെന്നും തോമസ് ഐസക് പറഞ്ഞു.
ദേശാഭിമാനി 280211

ReplyDelete