കോണ്‍ഗ്രസിലെ യുവത്വത്തിന് ഇടതുപക്ഷമുഖവും പുരോഗമനസ്വഭാവവും നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാവാണ് എം എ ജോണ്‍. വിമോചനസമരത്തിന്റെ സന്തതിയായി ഒരണസമരത്തിലൂടെ കെഎസ്യു ജന്മംകൊണ്ട കാലഘട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസിനെ നയിച്ചിരുന്നത് എം എ ജോണാണ്. വിമോചനസമരം ആളിക്കത്തിച്ച ജാതിമതശക്തികളുടെ വക്താവായിരുന്നില്ല എം എ ജോണ്‍. പുറത്തുള്ളവര്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നതില്‍ ചെറിയതോതിലെങ്കിലും പ്രതിഷേധസ്വരം ഉയര്‍ത്താന്‍ അന്നുതന്നെ എം എ ജോണിനു കഴിഞ്ഞു. കോണ്‍ഗ്രസില്‍ അഖിലേന്ത്യാതലത്തില്‍ സോഷ്യലിസ്റ്റ് ഫോറം രൂപീകൃതമായപ്പോള്‍ പ്രചാരകനായി കേരളത്തില്‍ പ്രത്യക്ഷപ്പെട്ടത് എം എ ജോണാണ്. കോണ്‍ഗ്രസിന് ആദര്‍ശമുഖം നല്‍കാനും സംഘടനാസംവിധാനം കേഡര്‍ സ്വഭാവമുള്ളതാക്കാനും ജോണ്‍ ആഗ്രഹിച്ചു.
1968ല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ടി ഒ ബാവയ്ക്കെതിരെ മത്സരിക്കാന്‍ എം എ ജോണ്‍ ധൈര്യം കാട്ടിയത് യുവത്വത്തിന്റെ മുന്നേറ്റം സ്വപ്നംകണ്ടുകൊണ്ടാണ്. അന്നത്തെ യാഥാസ്ഥിതികനേതൃത്വത്തിനെതിരെ സന്ധിയില്ലാസമരം നടത്തിയ എം എ ജോണ്‍ പലരുടെയും കണ്ണിലെ കരടായി. 'അനിശ്ചിതത്വത്തിന്റെ തടവുകാരന്‍' എന്ന് ടി ഒ ബാവയ്ക്കെതിരെ പ്രസ്താവനയിറക്കിയതിന്റെപേരിലാണ് എം എ ജോണിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയത്. പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിക്കാനോ ക്ഷമായാചനം നടത്താനോ തയ്യാറാകാതിരുന്ന ജോണിന് കോണ്‍ഗ്രസിലെ ഭിന്നിപ്പിനുശേഷവും പുറത്തുതന്നെ നില്‍ക്കേണ്ടിവന്നു. മിത്രമായിരുന്ന എ കെ ആന്റണി കെപിസിസി പ്രസിഡന്റായപ്പോഴും സസ്പെന്‍ഷന്‍ റദ്ദാക്കാതെവന്നപ്പോഴാണ് ജോണ്‍ പരസ്യമായ കലാപത്തിനൊരുങ്ങിയത്. കോണ്‍ഗ്രസിലെ ഒരു സംഘം 'എം എ ജോണ്‍ നമ്മെ നയിക്കും' എന്ന മുദ്രാവാക്യവുമായി പരിവര്‍ത്തനവാദികളായി. സോഷ്യലിസ്റ്റ് ആശയങ്ങളോട് എക്കാലവും പ്രതിബദ്ധത പുലര്‍ത്തിയിരുന്ന ജോണ്‍ 'കോണ്‍ഗ്രസ് സംസ്കാരം' എന്ന വികാരത്തോട് മമത പുലര്‍ത്തി.
1978ല്‍ കോണ്‍ഗ്രസിലെ ഭിന്നിപ്പിനുശേഷം കരുണാകരവിഭാഗത്തിന്റെ ഭാഗമായിരുന്ന എം എ ജോണിന് ഇന്ദിരാഗാന്ധിയുടെയും കരുണാകരന്റെയും ഏകാധിപത്യപരമായ പ്രവര്‍ത്തനശൈലിയോട് ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. ആരുടെയും അടിമയാകാന്‍ കഴിയാത്ത സ്വഭാവദൈര്‍ഢ്യം എം എ ജോണിന് വിനയായി. താന്‍ കൈപിടിച്ചുയര്‍ത്തിയവരെല്ലാം കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും എംപിയും എംഎല്‍എയുമായി ആര്‍ഭാടത്തോടെ മുന്നേറിയപ്പോള്‍ ഒരു സാധാരണക്കാരനായാണ് എം എ ജോണ്‍ കഴിഞ്ഞത്. കുര്യനാട്ട് കുടുംബസ്വത്തായ ഭൂമിയും അവിടെ റബര്‍കൃഷിയും ഉണ്ടായിരുന്നതുകൊണ്ടാണ് എം എ ജോണ്‍ പട്ടിണികൂടാതെ ജീവിച്ചത്. ഒരു വലിയ പുസ്തകശേഖരം മാത്രമായിരുന്നു ജോണിന്റെ പ്രധാന സ്വത്ത്.
രാഷ്ട്രീയജീവിതംകൊണ്ട് അധികാരസൌഭാഗ്യങ്ങള്‍ നേടിയില്ലെങ്കിലും കോണ്‍ഗ്രസിലെ നിഷേധിയെന്ന നിലയില്‍ എം എ ജോണിന് ചരിത്രത്തില്‍ സ്ഥാനമുണ്ട്. ആത്മാഭിമാനമുള്ള ഒരാള്‍ക്കും കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് രാജിവച്ച് അഞ്ചുവര്‍ഷത്തോളമായി പുസ്തകങ്ങളുടെയും കൃഷിപ്പണിയുടെയും ലോകത്ത് അദ്ദേഹം ഒതുങ്ങിയത്.കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ മനസ്സുനീറിതന്നെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യവും.
ചെറിയാന്‍ ഫിലിപ്പ് ദേശാഭിമാനി 230211
കോണ്‍ഗ്രസിലെ യുവത്വത്തിന് ഇടതുപക്ഷമുഖവും പുരോഗമനസ്വഭാവവും നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാവാണ് എം എ ജോണ്‍. വിമോചനസമരത്തിന്റെ സന്തതിയായി ഒരണസമരത്തിലൂടെ കെഎസ്യു ജന്മംകൊണ്ട കാലഘട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസിനെ നയിച്ചിരുന്നത് എം എ ജോണാണ്. വിമോചനസമരം ആളിക്കത്തിച്ച ജാതിമതശക്തികളുടെ വക്താവായിരുന്നില്ല എം എ ജോണ്‍. പുറത്തുള്ളവര്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നതില്‍ ചെറിയതോതിലെങ്കിലും പ്രതിഷേധസ്വരം ഉയര്‍ത്താന്‍ അന്നുതന്നെ എം എ ജോണിനു കഴിഞ്ഞു. കോണ്‍ഗ്രസില്‍ അഖിലേന്ത്യാതലത്തില്‍ സോഷ്യലിസ്റ്റ് ഫോറം രൂപീകൃതമായപ്പോള്‍ പ്രചാരകനായി കേരളത്തില്‍ പ്രത്യക്ഷപ്പെട്ടത് എം എ ജോണാണ്. കോണ്‍ഗ്രസിന് ആദര്‍ശമുഖം നല്‍കാനും സംഘടനാസംവിധാനം കേഡര്‍ സ്വഭാവമുള്ളതാക്കാനും ജോണ്‍ ആഗ്രഹിച്ചു.
ReplyDeleteഅന്തരിച്ച എം.എ.ജോണിനു ആദരാഞ്ജലികള്‍.
ReplyDeleteഇന്ദിരാ ഗാന്ധിയോടും കരുണാകരനോടും യോജിച്ചു പോകാന്‍ പറ്റിയില്ല എന്ന കമണ്റ്റ് തെറ്റാണു അടിയന്തരാവസ്ഥ കാലത്തു കോട്ടയം ഭരിച്ചിരുന്നത് എം എ ജോണ്‍ ആയിരുന്നു ആരെ ഉരുട്ടണം ആരെ ഉരുട്ടണ്ട എന്നു തീരുമാനിക്കാന്‍ ജോണിനു കഴിയുമായിരുന്നു പിന്നെ ഉണ്ടായ അകല്‍ച്ച ആയിരിക്കാം അല്ലെങ്കില്‍ ആണ്റ്റണി ജോണിനെ ഒതുക്കിയതാവാം, ആണ്റ്റണീ പുണ്യാളന്‍ ആണെന്നാണൊ കരുതുന്നത് സുധീരന്‍ ഇപ്പോള്‍ കുറെ പ്രസ്താവന ഇറക്കുന്നതിണ്റ്റെ പിറകില്‍ ആണ്റ്റണി അല്ലേ കരുണാകരനെ മുച്ചൂടും നശിപ്പിക്കാന്‍ സ്പീക്കര്‍ കസേരയില്‍ ഇരുന്നു പാര പണിഞ്ജ സുധീരനു എന്താ മുരളിയോടിത്ര പ്രിയം ? ഉമ്മന്‍ ചാണ്ടിയെ മാറ്റി കഴിയുമെങ്കില്‍ മുഖ്യന്‍ ആകാനല്ലേ ആണ്റ്റണി സുധീരനെ കയറഴിച്ചു വിട്ടിരിക്കുന്നത്? അതു കൊണ്ടല്ലേ അബ്ദുള്ള കുട്ടീടെ അവഹേളനം ചെന്നിത്തല ഉമ്മന്‍ ചാണ്ടി നിസ്സാരമാക്കി തള്ളിയത്?
ReplyDeleteഎടോ സുശീലോ, തനിക്ക് ആളെ മാറിപ്പോയതാവാനേ സാധ്യതയുള്ളു അടിയന്തിരാവസ്ഥകാലത്ത് എം.എ.ജോൺ തടവിലായിരുന്നു. അന്നു “നിർണ്ണയം” എന്ന മാസിക പുറത്തുവന്നത് പോലീസു കണ്ടെടുത്തതിന്നെതിരായി കോടതിയിൽ പോയി വിജയം വരിച്ച വ്യക്തി. പിന്നെ താൻ എഴുതിയ സമകാലീനരാഷ്ട്രീയത്തിലെ ഇന്നത്തെ സംഭവങ്ങൾക്ക് എം.എ.ജോണുമായി യാതൊരു ബന്ധവുമില്ല. അസ്ഥാനത്തെ കമന്റുകൾ!
Deleteഎടോ സുശീലോ, തനിക്ക് ആളെ മാറിപ്പോയതാവാനേ സാധ്യതയുള്ളു അടിയന്തിരാവസ്ഥകാലത്ത് എം.എ.ജോൺ തടവിലായിരുന്നു. അന്നു “നിർണ്ണയം” എന്ന മാസിക പുറത്തുവന്നത് പോലീസു കണ്ടെടുത്തതിന്നെതിരായി കോടതിയിൽ പോയി വിജയം വരിച്ച വ്യക്തി. പിന്നെ താൻ എഴുതിയ സമകാലീനരാഷ്ട്രീയത്തിലെ ഇന്നത്തെ സംഭവങ്ങൾക്ക് എം.എ.ജോണുമായി യാതൊരു ബന്ധവുമില്ല. അസ്ഥാനത്തെ കമന്റുകൾ!
Deleteഅന്തരിച്ച എം.എ.ജോണിനു ആദരാഞ്ജലികള്‍.
ReplyDeleteഒരു പുരുഷായുസ്സ് മുഴുവന്‍ മതത്തെയും ദൈവത്തെയും അകറ്റിനിര്‍ത്തിയ എം എ ജോണിന്, അദ്ദേഹംതന്നെ നട്ടുവളര്‍ത്തിയ ഇലഞ്ഞിമരത്തണലില്‍ അന്ത്യവിശ്രമത്തിന് കല്ലറ ഒരുങ്ങി. തന്റെ ആദര്‍ശങ്ങളില്‍നിന്ന് മരണംവരെയും വ്യതിചലിക്കാതെയാണ് ജോണ്‍ ജീവിച്ചത്. മരണശേഷം തന്റെ ശരീരം മതപരമായ ചടങ്ങുകളൊന്നുമില്ലാതെ അടക്കം ചെയ്യണമെന്ന് ജീവിച്ചിരിക്കെ അദ്ദേഹം തന്റെ ഭാര്യയെയും മക്കളേയും അറിയിച്ചിരുന്നു. അച്ഛന്റെ ആഗ്രഹമനുസരിച്ച് സംസ്കാരം നടത്താനുള്ള ഒരുക്കത്തിലാണ് മക്കള്‍. വ്യാഴാഴ്ച രാവിലെ 10ന് വീട്ടിലെത്തിക്കുന്ന മൃതദേഹത്തില്‍ വൈകിട്ട് നാലുവരെ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാം. സംസ്കാരം വൈകിട്ട് നാലിന് നടക്കും. കാനഡയില്‍നിന്നും ഭാര്യ ലൂസിയും മകള്‍ ജയന്തിയും ഭര്‍ത്താവ് സെന്‍ ഏബ്രാഹവും വ്യാഴാഴ്ച പുലര്‍ച്ചെ നെടുമ്പാശേരിയിലെത്തും. കേന്ദ്ര മന്ത്രിമാരായ എ കെ ആന്റണിയൂം വയലാര്‍ രവിയും സംസ്ഥാന വിദ്യാഭ്യാസമന്ത്രി എം എ ബേബിയും ജോണിന്റെ കുടുംബാംഗങ്ങളെ ഫോണില്‍വിളിച്ച് അനുശോചനം അറിയിച്ചു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി ജോസ് തെറ്റയില്‍, കെഎസ്എഫ്ഇ ചെയര്‍മാന്‍ മാണി വിതയത്തില്‍, സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ് എന്നിവര്‍ ജോണിന്റെ വീട്ടിലെത്തി അനുശോചനമറിയിച്ചു.
ReplyDeleteOne year has passed.
ReplyDeletehttp://majohnforum.webs.com